മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിന്റെ അഞ്ചാം സീസണിൽ പ്രത്യേക അതിഥിയായി മലയാളത്തിന്റെ പ്രിയനായിക ഭാവന. നിരവധി പുതുമകളുമായി ഏപ്രിൽ 6നാണ് മഴവിൽ മനോരമയിൽ ഷോയുടെ സംപ്രേഷണം ആരംഭിക്കുന്നത്. 7–12 നും ഇടയിൽ പ്രായമുള്ള 16 മത്സരാർഥികൾ മാറ്റുരയ്ക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡിലാണ് ഭാവന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിന്റെ അഞ്ചാം സീസണിൽ പ്രത്യേക അതിഥിയായി മലയാളത്തിന്റെ പ്രിയനായിക ഭാവന. നിരവധി പുതുമകളുമായി ഏപ്രിൽ 6നാണ് മഴവിൽ മനോരമയിൽ ഷോയുടെ സംപ്രേഷണം ആരംഭിക്കുന്നത്. 7–12 നും ഇടയിൽ പ്രായമുള്ള 16 മത്സരാർഥികൾ മാറ്റുരയ്ക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡിലാണ് ഭാവന എത്തുന്നത്.

വിധികർത്താക്കളിലും അവതാരകരിലും മാറ്റങ്ങളുമായാണു ഷോ വീണ്ടുമെത്തുന്നത്. പ്രസന്ന സുജിത്ത്, മിയ ജോർജ് എന്നിവർ ഷോയുടെ ഭാഗമാകുന്നുണ്ട്. അണിയറ പ്രവർത്തകർ ഷോയുടെ പ്രമോ വിഡിയോ പുറത്തുവിട്ടു. ഭാവനയെ കണ്ടതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് മത്സരാർഥികള്‍. ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് താരം മിനിസ്ക്രീനിൽ തിരിച്ചെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 നാണു സംപ്രേഷണം.

ADVERTISEMENT

വളരെയേറെ പ്രേക്ഷക പിന്തുണ നേടിയ റിയാലിറ്റി ഷോയാണ് ഡി ഫോർ ഡാൻസ്. മുൻ സീസണുകളിൽ പ്രിയമണി, നീരവ് ബബ്‌ലേജാ, പ്രസന്ന സുജിത്ത്, മംമ്ത മോഹൻദാസ്, അനു സിത്താര എന്നിവരായിരുന്നു വിധികർത്താക്കൾ.

ആദ്യ സീസണിൽ റംസാന്‍ മുഹമ്മദും രണ്ടാം സീസണിൽ പ്രണവ് ശശിധരനും വിജയികളായി. മൂന്നാം സീസണില്‍ മൂന്നു വിഭാഗങ്ങളിലായാണു മത്സരം നടന്നത്. നസീഫ് അപ്പു സോളോ വിഭാഗത്തിലും ആൻ മേരി, വിനീഷ് എന്നിവർ ഡ്യൂറ്റ് വിഭാഗത്തിലും വിജയികളായപ്പോൾ ടീം അളിയൻസാണു ഗ്രൂപ്പ് വിഭാഗത്തില്‍ വിജയകിരീടം ചൂടിയത്. നാലാം സീസണിൽ സൂര്യ ശ്രീജിത്ത് ജേതാവായി.