ബാഗ് മോശമാണെന്നും ഇത്രയും വില തോന്നില്ലെന്നും ഒരു വിഭാഗം പറയുന്നു. ഇത് ആലിയയെ സംബന്ധച്ചിടത്തോളം വലിയ തുകയല്ലെന്നും ബാഗിന്റെ മൂല്യം കണക്കാക്കുക ഗുണമേന്മയെ അടിസ്ഥാനമാക്കി ആണെന്നും മറ്റൊരു വിഭാഗം പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങൾക്ക് ഹാന്റ്ബാഗിനോടുള്ള ഭ്രമം പ്രസിദ്ധമാണ്. സ്റ്റൈലിഷ് അവതാറിന് കയ്യിലെ ബാഗിന്റെ പ്രാധാന്യം അറിയുന്ന താരസുന്ദരിമാർ വില കാര്യമാക്കാറില്ല. ഔട്ട്ഫിറ്റിനും സാഹചര്യത്തിനും അനുസരിച്ചായിരിക്കും ബാഗ് തിരഞ്ഞെടുക്കുക.

ആലിയ ഭട്ടിന്റെ ബാഗിന്റെ വിലയും കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അമ്മയ്ക്കൊപ്പം വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്പോർടസ് ലുക്കിലായിരുന്നു താരം. പർപ്പിൾ നിറത്തിലുള്ള ട്രാക്സ്യൂട്ടും വെള്ള സ്നീക്കേഴ്സും ആയിരുന്നു വേഷം. 

ADVERTISEMENT

എന്നാൽ എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ആലിയയുടെ മഞ്ഞ ഹാന്റ്ബാഗിലായിരുന്നു. ഇംഗ്ലിഷ് ഫാഷൻ ഡിസൈനർ എന്യ ഹിൻഡ്മാർക്കിന്റെ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ ബാഗ്. ലെതർ കൊണ്ടു നിർമിച്ച ബാഗിൽ മനോഹരമായ ഒരു ചിത്രം പ്രിന്റു ചെയ്തിട്ടുണ്ട്. കറുപ്പും വെളുപ്പും ഇഴച്ചേരുന്നതായിരുന്നു ബാഗിന്റെ പിടി. ഇനാമൽ ആവരണമുള്ള ലോക്ക് ആണ് മറ്റൊരു പ്രത്യേകത.

ഈ മോഡലിലുള്ള ബാഗുകള്‍ വളരെ കുറച്ചു മാത്രമാണ് വിൽപനയ്ക്ക് എത്തിയത്. അന്നു വില 2,350 അമേരിക്കൻ ഡോളറായിരുന്നു. ഏകദേശം 1,61,480 ഇന്ത്യൻ രൂപ. ഈ ബാഗുകൾ പിന്നെ പുറത്തിറക്കാത്തത് വില പിന്നെയും കൂടാന്‍ കാരണമായതായി റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

വിലവിവരം പുറത്തു വന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ഉണ്ടാകുന്നത്. ബാഗ് മോശമാണെന്നും ഇത്രയും വില തോന്നില്ലെന്നും ഒരു വിഭാഗം പറയുന്നു. ഇത് ആലിയയെ സംബന്ധച്ചിടത്തോളം വലിയ തുകയല്ലെന്നും ബാഗിന്റെ മൂല്യം കണക്കാക്കുക ഗുണമേന്മയെ അടിസ്ഥാനമാക്കി ആണെന്നും മറ്റൊരു വിഭാഗം പറയുന്നു. എന്തായാലും ഫാഷൻ ലോകത്ത് ആലിയ കുതിപ്പു തുടരുകയാണ്.