പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനോ മറ്റു വിശേഷങ്ങൾക്കോ കൊടുക്കുന്ന സമ്മാനങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകത വേണമെന്നു തോന്നിയിട്ടില്ലേ. അവർക്കു വേണ്ടി മാത്രമായുള്ള ഒരു സമ്മാനം. ഹാപ്പി ഹാൻഡ്മെയ്ഡ്സ് (HappyHandmades) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറിയാൽ അദ്ഭുതം തോന്നും. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനോ മറ്റു വിശേഷങ്ങൾക്കോ കൊടുക്കുന്ന സമ്മാനങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകത വേണമെന്നു തോന്നിയിട്ടില്ലേ. അവർക്കു വേണ്ടി മാത്രമായുള്ള ഒരു സമ്മാനം. ഹാപ്പി ഹാൻഡ്മെയ്ഡ്സ് (HappyHandmades) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറിയാൽ അദ്ഭുതം തോന്നും. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പറഞ്ഞു ചെയ്യിപ്പിക്കുന്ന അതിമനോഹരമായ സമ്മാനങ്ങളാണ് ഇതിൽ നിറയെ.

ടെക്നോപാർക്കിൽ സോഫ്റ്റവെയർ എൻജിനീയറായി ജോലി ചെയ്യുന്ന അനീറ്റ സൂസൻ സമയം ചെലവിടാൻ കണ്ടെത്തിയ ഹോബിയാണ് പേപ്പർ ക്രാഫ്റ്റിങ്. യൂട്യൂബിൽ നോക്കി ഒരു എക്സ്പ്ലോഷൻ ബോക്സ് (തുറക്കുമ്പോൾ രൂപങ്ങളും അലങ്കാരങ്ങളും പുറത്തുവരുന്ന അടക്കുകളുള്ള പെട്ടി) ഉണ്ടാക്കിയാണ് തുടക്കം. വിഡിയോകൾ കണ്ട് കൂടുതല്‍ കാര്യങ്ങൾ പഠിച്ചു. ചില പരീക്ഷണങ്ങൾ നടത്തി. ഉണ്ടാക്കിയതെല്ലാം കൂട്ടുകാർക്കും ബന്ധുക്കൾക്കും സമ്മാനമായി നൽകി.

ADVERTISEMENT

അനീറ്റയുടെ കലാവിരുത് ഇഷ്ടപ്പെട്ട ഒരു സഹപ്രവർത്തക കുഞ്ഞിന്റെ ജന്മദിനത്തിനു നൽകാൻ ഒരു സമ്മാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ആദ്യമായി ലഭിച്ച ഓർഡർ. അന്നുണ്ടാക്കിയ സമ്മാനം കണ്ട് ഇഷ്ടപ്പെട്ടവർ കൂടുതൽ ഓർഡറുകളുമായി എത്തി.

പ്രിയപ്പെട്ടവരുടെ ചിത്രമുള്ള കാര്‍ഡുകൾ, മക്കള്‍ക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളടങ്ങിയ ബോക്സുകൾ, ചോക്ലേറ്റു വസ്ത്രം ധരിച്ച ബാർബി എന്നിങ്ങനെ പലതരം സമ്മാനങ്ങൾ നിർമിച്ചു. ഇതിനിടയിൽ സ്റ്റോൺ ആർട്ടും എബ്രോയഡ്രിയും ചെയ്യാൻ തുടങ്ങി. സഹപ്രവർത്തകനായ ശ്രീകുമാറും ഒപ്പം ചേർന്നു. മൂന്നുമാസം മുൻപാണ് ‘ഹാപ്പി ഹാൻഡ് മെയ്ഡ്സ്’ എന്ന പേരിൽ പേജ് തുടങ്ങിയത്.

ADVERTISEMENT

ജോലി കഴിഞ്ഞു തിരിച്ചെത്തിയാണ് ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത്. ആവശ്യക്കാരോടു സംസാരിച്ച് അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് നിർമാണം. ആദ്യം ഓൺലൈനിൽ നിന്നാണ് ചാർട്ടു പേപ്പറും മറ്റു സാധനങ്ങളും വാങ്ങിയിരുന്നത്. പിന്നീട് ശ്രീകുമാർ ബെംഗളൂരുവിൽ പോയപ്പോൾ സാധനങ്ങള്‍ വാങ്ങി വന്നു. ഇപ്പോൾ സ്വന്തമായി ഡിസൈന്‍ ചെയ്ത് പേപ്പറുകളും ഉപയോഗിക്കുന്നുണ്ട്. മനസ്സിലുള്ളതു പോലെ ഒരു സമ്മാനം പ്രിയപ്പെട്ടവർക്കു നൽകാനാകും എന്നതിനാൽ ആവശ്യക്കാർ കൂടി വരുന്നുണ്ട് എന്ന് അനീറ്റ പറയുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് - 9447784413