പ്രളയത്തിലകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി നന്ദകുമാർ വരച്ച ചിത്രങ്ങളിലൂടെ 1 ലക്ഷത്തോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 1500 രൂപ സംഭാവന നൽകിയാൽ പ്രൊഫൈൽ ചിത്രം വരച്ചു നൽകാം എന്ന വാഗ്ദാനത്തിലൂന്നിയാണ് പൈസ സമാഹരിച്ചത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

100 days sketching challenge  അഥവാ 100 ദിനവരകൾ തുടങ്ങിവച്ച കലാകാരനാണ് നന്ദകുമാർ. ഒരു നിബന്ധനയുമില്ലാതെ വരയ്ക്കാൻ താൽപര്യമുള്ള ആർക്കും വരയ്ക്കാം. ഏത് മീഡിയം വേണമെങ്കിലും ഉപയോഗിക്കാം നൂറ് ദിവസം തുടർച്ചയായി വരയ്ക്കുക. അതായിരുന്നു ഈ ഹാഷ്ടാഗിന് പിന്നിലെ കാര്യം. നിരവധി പേരാണ് ഇത് ഏറ്റെടുത്തതും പൂർത്തിയാക്കിയതും. 

എത്ര തിരക്കിനിടയിലും വരയ്ക്കാൻ സമയം കണ്ടെത്തുക എന്നത് തനിക്കും മറ്റുള്ളവർക്കും ഏറെ പ്രചോദനമായെന്ന് നന്ദകുമാർ പറയുന്നു. ആർട്ടിസ്റ്റുകളുടെ കൂട്ടായ്മതന്നെ ഇതിന്റെ ഭാഗമായി രൂപം കൊണ്ടു എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. സമയമില്ലാതെ വരയ്ക്കാതിരിക്കുകയും സാഹചര്യം ഇല്ലാത്തവരും പണ്ടെങ്ങോ വര നിർത്തിയവരും 100 ദിനവരകളിൽ സജീവമായി. 

ADVERTISEMENT

ഫെയ്സ്ബുക്ക് തുറക്കുമ്പോൾ തന്നെ പലരും വരച്ച ചിത്രങ്ങൾ കാണുന്നതു തന്നെ ഏറ്റവും സന്തോഷകരമായ ഒന്നായിരുന്നു. അതിലുപരി ഈ ഹാഷ്ടാഗ് ഏറ്റെടുത്ത വീട്ടമ്മമാർ ഉൾപ്പെടെ ഇത് പൂർത്തിയാക്കി എന്നതാണ്. പരസ്പരം പ്രചോദനമാകാൻ ഇതിലൂടെ സാധിച്ചു എന്ന് നന്ദകുമാർ പറയുന്നു. പലരും ഇതിലൂടെ അറിയപ്പെടാൻ തുടങ്ങി. സോഷ്യൽ മീഡിയ ഉൾപ്പെടെ പലരും നല്ല രീതിയിലുള്ള പ്രോത്സാഹനമാണ് നൽകിയത്. 

വളരെ ചെറുപ്പത്തിലേ തന്നെ വരച്ചു തുടങ്ങിയ നന്ദകുമാർ പെൻസിൽ ഡ്രോയിങ്, ജലഛായ ചിത്രങ്ങൾ, കാരിക്കേച്ചർ എന്നിവയിലെല്ലാം സ്വതസിദ്ധ ശൈലി രൂപപ്പെടുത്തി എടുത്തു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹം സിനിമാ മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ ഷോർട്ട് ഫിലിമിൽ മികച്ച കലാസംവിധാനത്തിനുള്ള പതിനൊന്നാമത് ഭരത് പി. ജെ. ആന്റണി അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. 

ADVERTISEMENT

പ്രളയത്തിലകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി നന്ദകുമാർ വരച്ച ചിത്രങ്ങളിലൂടെ 1 ലക്ഷത്തോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 

1500 രൂപ സംഭാവന നൽകിയാൽ പ്രൊഫൈൽ ചിത്രം വരച്ചു നൽകാം എന്ന വാഗ്ദാനത്തിലൂന്നിയാണ് പൈസ സമാഹരിച്ചത്. കൊച്ചിയിൽ താമസമാക്കിയ ഇദ്ദേഹം സിനിമ പരസ്യ ചിത്രമേഖലയിൽ ഇലസ്ട്രേഷൻ, ഗ്രാഫിക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയാണ്.