തിങ്ങിനിറഞ്ഞ അലമാരയിലെ വസ്ത്രങ്ങൾ ഏതൊക്കെയെന്നു പരിശോധിക്കുകയാണ് ആദ്യഘട്ടം. വാങ്ങിവച്ചിട്ടും ധരിക്കാൻ മറന്ന ചില വസ്ത്രങ്ങൾ സർപ്രൈസ് ആയേക്കും. കയ്യിലുള്ള ജീൻസിന്റെ അതേ ഷേഡിലുള്ള മറ്റൊന്നു വീണ്ടും വാങ്ങാനുള്ള സാധ്യതയൊഴിവാകും. ഒരേ സ്റ്റൈലിലുളള വസ്ത്രങ്ങൾ ആവർത്തിക്കുന്നതും മനസ്സിലാക്കാം. നിങ്ങളുടെ വസ്ത്രശേഖരത്തിൽ ഇല്ലാത്തതെന്ത് എന്നു മനസിലാക്കാനും ഇതുപകരിക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഡയറ്റിങ് രീതി ചർച്ച ചെയ്യുകയാണു ലോകം–  ഫാഷൻ ഡയറ്റിങ് ! വിഷയം ആഹാരമല്ല. പഴ്സിന്റെ കനം കുറയുകയും അലമാരയിൽ പുതിയ വസ്ത്രങ്ങൾ വയ്ക്കാൻ ഇടമില്ലാതാവുകയും ചെയ്താൽ ഉറപ്പിക്കാം, ഫാഷൻ ഡയറ്റിങ്ങിനു സമയമായി. മാന്ദ്യകാലത്തു മുണ്ടുമുറുക്കിയുടുക്കാനുള്ള ന്യൂജെൻ ശ്രമങ്ങളാണ് സ്വയം ഷോപ്പിങ് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന ഫാഷൻ ഡയറ്റിങ്. എന്നാൽ ചെലവു ചുരുക്കൽ എന്ന ഒറ്റ ലക്ഷ്യമല്ല ഇതിനു പിന്നിൽ. 

ഏറ്റവും പുതിയ ട്രെൻഡനുസരിച്ച് വസ്ത്രം വാങ്ങിക്കൂട്ടുന്ന ഫാസ്റ്റ് ഫാഷനിലൂടെയുണ്ടാകുന്ന മലിനീകരണം, ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ മാലിന്യമാകുമ്പോഴുള്ള പാരിസ്ഥിതിക പ്രത്യാഘാതം എന്നിവയെക്കുറിച്ച് കൂടുതൽ പേർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഉൽപാദനത്തിന്റെ വേഗം കുറച്ച് സുസ്ഥിര ഫാഷൻ (സസ്റ്റെനബിൾ) മാർഗങ്ങളിലേക്ക് തിരിയണമെന്ന ആവശ്യം നേരിടുകയാണ് ഫാഷൻ ലോകവും. 

ADVERTISEMENT

ഈ ഘട്ടത്തിലാണ് ഫാഷൻ ഡയറ്റിങ് ആശയം ഉരുത്തിരിയുന്നത്. ഷോപ്പിങ് ഭ്രമവും ‘ഓഫർ’ എന്നു കേട്ടാൽ ആവശ്യമില്ലാത്തതുപോലും വാങ്ങിക്കൂട്ടുന്ന പതിവും ഒഴിവാക്കുക എന്നതാണ് ഡയറ്റിങ്ങിന്റെ നേട്ടം. 

ഫാഷൻ ഡയറ്റിങ്ങിൽ കർശനമായി പിന്തുടരേണ്ട 5 ചിട്ടകൾ ഇതാ:

അലമാരയൊതുക്കൽ

തിങ്ങിനിറഞ്ഞ അലമാരയിലെ വസ്ത്രങ്ങൾ ഏതൊക്കെയെന്നു പരിശോധിക്കുകയാണ് ആദ്യഘട്ടം. വാങ്ങിവച്ചിട്ടും ധരിക്കാൻ മറന്ന ചില വസ്ത്രങ്ങൾ സർപ്രൈസ് ആയേക്കും. കയ്യിലുള്ള ജീൻസിന്റെ അതേ ഷേഡിലുള്ള മറ്റൊന്നു വീണ്ടും വാങ്ങാനുള്ള സാധ്യതയൊഴിവാകും. ഒരേ സ്റ്റൈലിലുളള വസ്ത്രങ്ങൾ ആവർത്തിക്കുന്നതും മനസ്സിലാക്കാം. നിങ്ങളുടെ വസ്ത്രശേഖരത്തിൽ ഇല്ലാത്തതെന്ത് എന്നു മനസിലാക്കാനും ഇതുപകരിക്കും.

ADVERTISEMENT

ഉറങ്ങിയെഴുന്നേൽക്കാം

ഏതെങ്കിലും ഒരു വസ്ത്രം വാങ്ങണമെന്ന് അതിയായ ആഗ്രഹം തോന്നിയാൽ ഉടനടി ചെയ്യരുത്. അടുത്ത ദിവസത്തേക്ക് ഷോപ്പിങ് മാറ്റിവയ്ക്കുക. അതിനു േവണ്ടി ചെലവാക്കുന്ന തുക മറ്റെന്തെങ്കിലും അടിയന്തര കാര്യത്തിനായി ഉപയോഗിക്കാനാകുമോ എന്നു ചിന്തിക്കുക. ഒന്നോ രണ്ടോ ദിവസത്തിനു ശേഷവും അതേ ആഗ്രഹം നിലനിൽക്കുന്നുണ്ടെങ്കിൽ അതു വാങ്ങാം. അതേസമയം നടത്താനിരുന്ന മറ്റെന്തെങ്കിലും ചെലവുകൾ ഇതിനു വേണ്ടി ഒഴിവാക്കുക. ഇതുവഴി ഭാവി പർച്ചേസിങ്ങിൽ കൃത്യമായ ധാരണ കൊണ്ടുവരാനാകും. 

നോ– നോട്ടിഫിക്കേഷൻ

ഇന്നത്തെ കാലത്ത് ബ്രാൻഡുകളും ഔട്‌ലൈറ്റുകളും റോഡരികിലും ഷോപ്പിങ് മാളുകളിലും മാത്രമല്ല, കയ്യിലുള്ള മൊബൈൽ ഫോണിലാണ്. ഇൻസ്റ്റാഗ്രം ഫീഡുകളായും മെയിൽ ഇൻബോക്സിലെ നോട്ടിഫിക്കേഷനായും ഷോപ്പിങ്ങിനുളള ക്ഷണമെത്തും. ഷോപ്പിങ് മെയിലുകൾ അൺസബ്സ്ക്രൈബ് ചെയ്യാം. നിങ്ങൾക്കു ‘വേണ്ടതെന്തൊക്കെ– ആഗ്രഹമുള്ളതെന്തൊക്കെ’ എന്നൊരു ലിസ്റ്റ് സൂക്ഷിക്കാനായാൽ ഓൺലൈൻ പ്രലോഭനങ്ങളിൽ സമചിത്തത പുലർത്താനാകും.

ADVERTISEMENT

കാർഡ് വേണ്ട

ക്രെഡിറ്റ് കാർഡ് ഒഴിവാക്കുകയെന്നതു ഫാഷൻ ഡയറ്റിന്റെ അടിസ്ഥാനമാണ്. കാർഡും ഇ വോലറ്റും ഒഴിവാക്കി പണം നൽകി സാധനങ്ങൾ വാങ്ങുക. കാർഡ് വഴിയുള്ള ഇടപാടുകളിൽ ചെലവാക്കുന്ന പണത്തിന്റെ ഫീൽ പൂർണമായും ലഭിക്കില്ല. മാസാവസാനങ്ങളിൽ  ഓൺലൈൻ സ്റ്റേറ്റ്മെന്റ് നോക്കി അനാവശ്യമായ പർച്ചേസ് എന്തൊക്കെയായിരുന്നുവെന്നു പരിശോധിക്കുക.

അപ്സൈക്കിൾ

ചെറുപ്പകാലത്ത് സുഹൃത്തിന്റെയോ കസിന്റെയോ വസ്ത്രങ്ങൾ മാറി ഉപയോഗിച്ചിരുന്നതിന്റെ ഓർമകളിലേക്കു തിരിച്ചുപോകാം. അവരുടെ വസ്ത്രം ചോദിച്ചുവാങ്ങാം, നിങ്ങളുടെ വസ്ത്രങ്ങൾ നൽകുകയുമാവാം. ഇങ്ങനെ വാർഡ്റോബ് ഷെയറിങ് നടക്കുമ്പോൾ ഉപയോഗിച്ചുശീലിച്ച വസ്ത്രങ്ങൾക്കു പുതിയൊരു സാധ്യത ലഭിക്കുന്നു. പഴയ വസ്ത്രങ്ങൾക്കു മെയ്ക് ഓവർ നൽകാം. മാക്സി ഡ്രസ് പുതിയൊരു സ്കർട്ട് ആക്കാം, സാരിയിൽ നിന്ന് അനാർക്കലി ഒരുക്കാം. ക്രിയേറ്റിവിറ്റിക്കു പുതുസാധ്യതകൾ തേടുന്ന ഫാഷനിസ്റ്റയാകുന്നതിന്റെ സന്തോഷം അനുഭവിക്കുകയുമാവാം.