ദീപിക പദുകോണും രൺവീർ സിങ്ങും ഒന്നാം വിവാഹവാർഷികത്തിന്റെ ആഘോഷത്തിലാണ്. 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ഇവരുടെ വിവാഹം. ക്ഷേത്രങ്ങൾ സന്ദശിച്ച് ഒന്നാം വിവാഹവാർഷികം അനുഗ്രഹപൂർണമാക്കാനായിരുന്നു താരദമ്പതികളുടെ തീരുമാനം. തിരുപ്പതി ബാലാജി ക്ഷേത്രത്തിലും സുവർണ ക്ഷേത്രത്തിലും ഇവർ ദർശനം നടത്തി.

വിവാഹത്തിനു മുന്നോടിയായി നടത്തിയ ചടങ്ങുകളില്‍ ധരിച്ച ചുവപ്പ് അനാർക്കലി കുർത്തയും പാന്റുമാണ് സുവർണ ക്ഷേത്രദർശനത്തിന് ദീപിക തരിഞ്ഞെടുത്തത്. ചുവപ്പ് നിറത്തിലള്ള ഷീർ ദുപ്പട്ട തലമൂടാനായി ഉപയോഗിച്ചു. സബ്യസാചി മുഖർജി ഡിസൈന്‍ ചെയ്ത വസ്ത്രമാണിത്. 

ആക്സസറീസിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ ഹെവി ലുക്കിലാണ് ദീപിക. ചോക്കറും വളകളും കമ്മലുകളുമായി എത്‌നിക് ലുക്കിൽ ദീപിക ശ്രദ്ധ നേടി.

ആറു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു ദീപികയും രൺവീറും വിവാഹിതരായത്. ഒരാഴ്ച നീണ്ടു നിന്ന ചടങ്ങിൽ കൊങ്കിണി, സിന്ധി ആചാരങ്ങൾ പ്രകാരമായിരുന്നു വിവാഹം. ആഡംബര വിവാഹവേദിയായ ലേക് കോമയിലെ വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിനുശേഷം മുംബൈയിലും ബെംഗളൂരുവിലുമായി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.

English Summary : Deepika and ranveer clebrate their first wedding anniversary