കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച്ച തുടക്കമാകും. ഡിസംബർ 8 ന് ഐക്യദാർഢ്യ ദിനമായി ആചരിക്കും. രാവിലെ ഒൻപത് മണിക്ക് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ഇന്ത്യൻ നേവിക്കു വേണ്ടി ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ കൊമഡോർ സുനിൽകുമാർ റോയ്, മേയർ സൗമിനി ജെയിൻ, സബ് കളക്ടർ സ്നേഹിൽകുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച്ച തുടക്കമാകും. ഡിസംബർ 8 ന്  ഐക്യദാർഢ്യ ദിനമായി ആചരിക്കും. രാവിലെ ഒൻപത് മണിക്ക് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ഇന്ത്യൻ നേവിക്കു വേണ്ടി ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ കൊമഡോർ സുനിൽകുമാർ റോയ്, മേയർ സൗമിനി ജെയിൻ, സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് ഐ.എ.എസ്, കാർണിവൽ കമ്മിറ്റിക്കു വേണ്ടി എൻ.എസ്.ഷാജി, വിമുക്ത ഭടന്മാർക്ക് വേണ്ടി സി.വി.ദിവാകരൻ, മദ്രാസ് റെജിമെന്റിനു വേണ്ടി സി.വിശ്വംഭരൻ എന്നിവർ റീത്ത് സമർപ്പിക്കും.  സൈനിക ബഹുമതിക്രമങ്ങൾക്കു ശേഷം പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിക്കും. തുടർന്ന് വിമുക്ത ഭടന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും. ചടങ്ങിൽ സൈനികർ, യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, സ്കൂൾ കുട്ടികൾ, കാർണിവൽ ക്ലബ്ബ് അംഗങ്ങൾ നാട്ടുകാരും പങ്കെടുക്കും.

സിസംബർ 14 നു വൈകിട്ട് അഞ്ചിന് ഫോർട്ട്കൊച്ചി വെളിയിൽ നിന്നു കൊടിമര ഘോഷയാത്ര നടക്കും. 15 നു രാവിലെ ഒൻപതിനു വാസ്കോ ഡ ഗാമ സ്ക്വയറിൽ കെ.ജെ. മാക്സി എംഎൽഎ കാർണിവൽ പതാക ഉയർത്തും. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ മുഖ്യാതിഥിയാകും. വൈകിട്ട് ആറിനു വാസ്കോ ഡെ ഗാമ സ്ക്വയറിൽ  കലാപരിപാടികൾ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മെഗാഷോ, ഗാനമേള, നാടൻപാട്ട്, പാശ്ചാത്യ സംഗീതം, ഫാഷൻ ഷോ, നാടകം, ചവിട്ടുനാടകം, ഡി.ജെ, അടക്കമുള്ള കലാപരിപാടികൾ ഫോർട്ട്കൊച്ചിയിലെ പള്ളത്തുരാമൻ ഗ്രൗണ്ട്, ദ്രോണാചാര്യ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, വാസ്കോഡഗാമ സ്ക്വയർ, നെഹ്റു പാർക്ക്, പട്ടാളം ഗ്രൗണ്ട്, ഫോർട്ട്കൊച്ചി ബീച്ച് എന്നിവിടങ്ങളിലായി നടക്കും. മോട്ടോർ സ്പീഡ് ബൈക്ക് റേസ്, സൈക്കിൾ റേസ്, ബീച്ച് ഫുട്ബോൾ, വെട്രൻസ് ഫുട്ബോൾ, ബോക്സിംഗ്, ഗാട്ടാ ഗുസ്തി, നീന്തൽ, വള്ളം തുഴയൽ, ദീർഘദൂര ഓട്ടമത്സരം, കുറേഷ്, കളരിപ്പയറ്റ്, രംഗോലി, തേക്കൂട്ടം, കയാക്ക്, ചൂണ്ടയിടൽ, എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.

ADVERTISEMENT

23 ന് ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം, 29, 30 തീയതികളിൽ പള്ളത്തുരാമൻ ഗ്രൗണ്ടിൽ ഡി.ജെ, 29,30,31 തീയ്യതികളിൽ പരേഡ് ഗ്രൗണ്ടിൽ മച്ചാൻസ് മ്യൂസിക് ഫെസ്റ്റും നടക്കും. 31 ന്  വൈകിട്ട് 6 മണി മുതൽ പുതുവർഷ പുലരിയെ വരവേറ്റുകൊണ്ട് കലാപരിപാടികൾ  അരങ്ങേറും. രാത്രി 12 ന് പപ്പാഞ്ഞിയെ കത്തിക്കലും തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ജനുവരി ഒന്നിനു വൈകിട്ട് മൂന്നിനു വെളി മൈതാനിയിൽ നിന്നു കാർണിവൽ റാലി ആരംഭിക്കും. ഹൈബി ഈഡൻ എം.പി,  എംപി, മേയർ സൗമിനി ജെയിൻ,

എംഎൽഎമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, എം സ്വരാജ്, ടി.ജെ.വിനോദ്, ജില്ലാ കളക്ടർ എസ്.സുഹാസ് ഐ.എ.എസ് എന്നിവർ പങ്കെടുക്കുമെന്ന്  ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ സണ്ണി മലയിൽ, രമേഷ് അമരാവതി, എൻ.എസ്.ഷാജി, പി.ജെ.ജോസി, അഭിലാഷ് തോപ്പിൽ എന്നിവർ അറിയിച്ചു.

ADVERTISEMENT

വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ റിവർ റോഡിലുള്ള കൊച്ചിൻ കാർണിവൽ ഓഫിസിൽ പേരു രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.