ആർക്കും വേണ്ടാതെ പാഴായി പോകുന്ന കുപ്പികളെ ക്രാഫ്റ്റ് ബോട്ടിലുകളാക്കി വീടിനെ അലങ്കരിക്കുന്ന ‘ബോട്ടിൽ ആർട്’ കൂടുതൽ പ്രശസ്തി നേടുകയാണ്. വീട്ടമ്മമാർക്ക് സമയം ചെവഴിക്കാനുള്ള ഉപാധി എന്ന നിലയിലാണ് ബോട്ടിൽ ആർട് ആദ്യം ശ്രദ്ധ നേടിയത്. എന്നാൽ സ്വയം വരുമാനം എന്ന സാധ്യത പോലും പിന്നീട് ബോട്ടിൽ ആർടിലൂടെ ഉയർന്നു വന്നു. സമൂഹമാധ്യമങ്ങളിലൂടെ പഠിക്കാനാവുമെന്നതും ബോട്ടിൽ ആർട് പ്രചാരം നേടാൻ കാരണമായി.

സിംപിളായി എങ്ങനെ ബോട്ടിൽ ആർട് ചെയ്യാമെന്ന് കാണിച്ചു തരികയാണ് അതുല്യ ശർമ. മനോഹരമായ ബോട്ടിലുകൾ ചെയ്യാൻ ഒരുപാട് സമയവും സാധനങ്ങളും വേണ്ട എന്നു കാണിച്ചു തരുന്നവയാണ് ഈ ഡിസൈനുകൾ. വെട്ടുതുണികളും പശയും ഉപയോഗിച്ച് വളരെ ലളിതമായി ബോട്ടിൽ ആർട് ചെയ്യാം. 

വരയ്ക്കാൻ കഴിവുള്ളവർക്ക് ആക്രലിക് പെയിന്റ് ഉപയോഗിച്ച് കുപ്പികളിൽ ഡിസൈന്‍ ചെയ്യാം. മൂന്നു നിറങ്ങൾ തന്നെ വർണവൈവിധ്യമുള്ളതും മനോഹരവുമായ കുപ്പികൾ ഒരുക്കാൻ ധാരാളമാണ്.

സമയവും കൂടുതൽ സാധനങ്ങളും ഉണ്ടെങ്കിൽ നിറപ്പകിട്ടുള്ള വർക്കുകൾ ചെയ്യാം. മയിൽപ്പീലിയും പൂക്കളുടെ ഡിസൈനുമെല്ലാം വരച്ചു ചേർക്കാം. 

English Summary : Bottle art by Atulya Sharma