തിളങ്ങുന്ന മൃദുല ചർമത്തിനൊപ്പം കൈനിറയെ സമ്മാനം നേടാൻ അവസരമൊരുക്കുന്ന ‘വിവേൽ ഐ ലൗവ് മൈ സ്കിൻ ചലഞ്ച്’ തുടരുന്നു. സമ്മാനപ്പെരുമഴയുമായി എത്തിയ വിവേല്‍ ലിക്വിഡ് ഗ്ലിസറിന്‍ ബോഡി വാഷിന്റെ ‘‘ഐ ലൗവ് മൈ സ്കിൻ ചലഞ്ചിൽ’’ പങ്കെടുക്കാൻ 2020 ജനുവരി 29 വരെയാണ് അവസരം. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കൂട്ടറും ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനം. മാത്രമല്ല, പങ്കെടുക്കുന്നവർക്കെല്ലാം വിവേൽ ബോഡി വാഷിന്റെ ഗിഫ്റ്റ് ഹാംമ്പറാണ് സമ്മാനമായി നൽകുന്നു. വളരെ ലളിതമായ ഈ മത്സരത്തിലൂടെ കൈനിറയെ സമ്മാനങ്ങൾ നേടാം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. പുതിയ വിവേൽ ബോഡി വാഷ് ഉപയോഗിക്കുക. അത് നൽകുന്ന അനുഭവം വിവേലുമായി പങ്കുവയ്ക്കുക.

ഒരു മത്സരാര്‍ത്ഥിക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ സാധിക്കൂ. പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ജില്ല തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉപയോഗിച്ച വിവേല്‍ ബോഡി വാഷിന്റെ ബാച്ച് നമ്പരും ബാക്ക് പാനലിന്റെ ഫോട്ടോയും വിവേല്‍ ബോഡി വാഷ് അനുഭവവും ചലഞ്ചില്‍ പങ്കെടുക്കാനായി നല്‍കണം. 2020 ജനുവരി 29ന് രാത്രി 12 മണി വരെ ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. 2019 ഡിസംബര്‍ 22ന്  18 വയസ്സ് പൂര്‍ത്തിയായ, കേരളത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായിട്ടുള്ളവര്‍ക്ക് ''ഐ ലവ് മൈന്‍ സ്‌കിന്‍ ചലഞ്ചില്‍'' പങ്കെടുക്കാം. ചലഞ്ചില്‍ പങ്കെടുക്കുന്നതിന് 8010968288 എന്ന നമ്പരില്‍ മിസ് കോള്‍ അടിക്കുകയോ www.manormaonline.com/vivel എന്ന വേബ് പേജ് സന്ദര്‍ശിക്കുകയോ വേണം. 

നിങ്ങളുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രതിദിന വിജയികളെയും ഒരു പ്രതിവാര മെഗാ വിജയിയെയും വിധികര്‍ത്താക്കളുടെ പാനല്‍ തിരഞ്ഞെടുക്കും. പ്രതിദിന വിജയികളായി അഞ്ചു പേര്‍ക്കാണ് 5000 രൂപയുടെ ആമസോണ്‍ വൗച്ചർ നൽകുക. മെഗാ വിജയിക്ക് ഹീറോ സ്‌കൂട്ടറാണ് സമ്മാനം. പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. വിജയികളുടെ പേരുകള്‍ ചലഞ്ച് ആരംഭിച്ച് ഓരോ അഞ്ച് ദിവസം കൂടുമ്പോഴും www.manormaonline.com/vivel എന്ന വെബ്‌പേജില്‍  പ്രസിദ്ധീകരിക്കും. വിജയികളായവരെ നാലാഴ്ചകള്‍ക്കകം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഐടിസിയുടെയോ മലയാള മനോരമയുടെയോ പ്രതിനിധികള്‍ വിളിക്കുന്നതാണ്. 

വിജയികളെ ആദ്യ തവണ വിളിക്കുമ്പോള്‍ ഫോണില്‍ ലഭിക്കാത്ത പക്ഷം, രണ്ട് തവണ കൂടി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാണ്. അതിനു ശേഷവും ഇവര്‍ പ്രതികരിച്ചില്ലെങ്കില്‍ അവരുടെ ചലഞ്ചിലെ പങ്കാളിത്തവും സമ്മാനവും അസാധുവാക്കുന്നതാണ്. പ്രായവും വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി മലയാള മനോരമയുടെ ജില്ലാ ഓഫീസുകളില്‍ നിന്നും സമ്മാനം കൈപ്പറ്റാവുന്നതാണ്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലുള്ളവര്‍ യഥാക്രമം മലയാള മനോരമയുടെ കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകളിലെത്തി സമ്മാനം വാങ്ങേണ്ടതാണ്. 

സമ്മാനത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ച്  അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം അവ കൈപ്പറ്റാത്ത പക്ഷം സമ്മാനം അസാധുവാകുന്നതാണ്. ഐടിസി ലിമിറ്റഡിന്റെയോ മലയാള മനോരമ കമ്പനി ലിമിറ്റഡിന്റെയോ ജീവനക്കാര്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കും, ഡയറക്ടര്‍മാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഐടിസിയുടെയും മലയാള മനോരമയുടെയും അനുബന്ധ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ െകാൽക്കത്തയിലുള്ള കോടതിയുടെ പരിധിയില്‍പ്പെട്ടതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446003717 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.