മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ പ്രേക്ഷപ്രീതി നേടിയ ഗായത്രി സിനിമയിലും സജീവ സാന്നിധ്യമാവുകയാണ്. മമ്മൂട്ടി നായകനാകുന്ന ‘വൺ’ , അർജുൻ അശോകൻ നായകനാകുന്ന ‘മെബർ രമേശൻ’ എന്നീ സിനിമകളിൽ ഗായത്രി അഭിനയിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ ഗായത്രി തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം പങ്കുവച്ച ചിത്രം ആരാധകരുടെ പ്രശംസകൾ നേടി.

ഗായത്രി പുതിയ ലുക്കിലെത്തുന്നു എന്നതാണ് ചിത്രം ശ്രദ്ധ നേടാൻ കാരണം. താരം മെലിയുകയും കൂടുതൽ സുന്ദരി ആകുകയും ചെയ്തിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധിപ്പേർ ഇക്കാര്യം കമന്റ് ചെയ്തിട്ടുണ്ട്. ഒരു കറുപ്പ് ചുരിദാറാണ് ഗായത്രി ധരിച്ചിരിക്കുന്നത്. ചുവപ്പ് പൂക്കളുള്ള എബ്രോയഡ്രിയാണ് ഇതിന്റെ പ്രത്യേകത. 

ഭർത്താവ് അരുൺ പകർത്തിയ ഏതാനും ചിത്രങ്ങളും ഗായത്രി പിന്നീട് പങ്കുവച്ചിരുന്നു. ‘‘പോസ് ചെയ്യും മുൻപ് ഭർത്താവ് ക്ലിക്ക് ചെയ്താൽ’’ എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

English Summary : Gayathri Arun new look Trending