മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് സീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവിലെ പ്രധാന താരങ്ങളായ രേഖ രതീഷ്, മാളവിക വെയിൽസ്, യുവ എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ നാലാം സീസൺന്റെ ഒൻപതാം എപ്പിസോഡില്‍ അതിഥികളായി എത്തിയത്. അ‍‍‍ഞ്ജന എന്ന പെൺകുട്ടിയുടെ ജീവിതവും പ്രണയവും പറയുന്ന സീരിയലിന് മികച്ച പ്രതികരണമാണ് കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സീരിയലിന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളും പങ്കുവച്ച് റിമിയ്ക്കൊപ്പം മൂവരും ‘ഒന്നും ഒന്നും മൂന്ന്’ ആഘോഷമാക്കി മാറ്റി.

ടിക്ടോക്കിൽ സജീവ സാന്നിധ്യമാണ് രേഖ സതീഷ്. സീരിയലിലെ സഹതാരങ്ങൾക്കൊപ്പവും മകനൊപ്പവും രേഖ ടിക്ടോക് ചെയ്യാറുണ്ട്. പല ടിക്ടോക് വിഡിയോകളും സമൂഹമാധ്യമത്തിൽ തരംഗമായിട്ടുമുണ്ട്. ഇതേക്കുറിച്ച് റിമി രേഖയോട് ചോദിക്കുകയും ചെയ്തു.

‘‘ടിക്ടോക്കിനോട് ക്രേസ് ഒന്നുമില്ല. നമ്മൾ എന്തായാലും ചെയ്യുന്ന ജോലി അഭിനയമാണ്. ഞാൻ അതിനെ എന്റെ ഹോംവർക് ആയി മാത്രമേ കാണുന്നുള്ളൂ’’– രേഖ പറഞ്ഞു.

ചറചറ പറപറ എന്ന ഗെയിമിന്റെ ഭാഗമായി ‘വിവാദങ്ങളും രേഖയും ഒറ്റവാക്കിൽ പറയുക’ എന്നൊരു ചോദ്യവും രേഖ നേരിട്ടു. ‘‘വിവാദങ്ങൾ കഴിഞ്ഞ കാര്യങ്ങൾ പറയുന്നതല്ലേ. ഞാൻ മുന്നോട്ടുള്ളതിനെ പ്രതീക്ഷിച്ച് ഇരിക്കുന്നു’’ എന്ന ശക്തവും ഹൃദ്യവുമായ മറുപടിയാണ് രേഖയിൽ നിന്നു ലഭിച്ചത്.

ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് പൂർണമായി കാണാൻ https://www.manoramamax.com സന്ദർശിക്കൂ. അല്ലെങ്കില്‍ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യൂ.