വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ZEE കേരളം ലോക്ഡൗൺ കാലത്തു നിർത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനരാരംഭിക്കുന്നു. ചെമ്പരത്തി, സത്യ എന്ന പെൺകുട്ടി, നാഗിനി, പൂക്കാലം വരവായി തുടങ്ങിയ നാലു മലയാളം സീരിയലുകളാണ് സംപ്രേഷണത്തിനു തയാറെടുക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ZEE കേരളം ലോക്ഡൗൺ കാലത്തു നിർത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനരാരംഭിക്കുന്നു. ചെമ്പരത്തി, സത്യ എന്ന പെൺകുട്ടി, നാഗിനി, പൂക്കാലം വരവായി തുടങ്ങിയ നാലു മലയാളം സീരിയലുകളാണ് സംപ്രേഷണത്തിനു തയാറെടുക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ZEE കേരളം ലോക്ഡൗൺ കാലത്തു നിർത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനരാരംഭിക്കുന്നു. ചെമ്പരത്തി, സത്യ എന്ന പെൺകുട്ടി, നാഗിനി, പൂക്കാലം വരവായി തുടങ്ങിയ നാലു മലയാളം സീരിയലുകളാണ് സംപ്രേഷണത്തിനു തയാറെടുക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ZEE കേരളം ലോക്ഡൗൺ കാലത്തു നിർത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനരാരംഭിക്കുന്നു. ചെമ്പരത്തി, സത്യ എന്ന പെൺകുട്ടി, നാഗിനി, പൂക്കാലം വരവായി തുടങ്ങിയ നാലു മലയാളം സീരിയലുകളാണ് സംപ്രേഷണത്തിനു തയാറെടുക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും കുടുംബ സദസുകളെ പിടിച്ചിരുത്തുകയും ചെയ്തവയാണ് ZEE കേരളത്തിന്റെ സീരിയലുകൾ. ആവർത്തന വിരസതയില്ലാത്ത കഥകളും വ്യത്യസ്തമായ കഥാസാഹചര്യങ്ങളും സീരിയലുകളുടെ പ്രത്യേകതകളായിരുന്നു. കൊറോണക്കാലത്തെ എല്ലാവിധ സർക്കാർ നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് സീരിയലുകളുടെ ഷൂട്ടിങ്, സംപ്രേഷണം എന്നിവ നടത്തുന്നത്.

കല്യാണിയുടെ കഥപറയുന്ന ചെമ്പരത്തി

ADVERTISEMENT

ZEE കേരളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ കൂട്ടത്തിൽ ഏറെ ജനകീയമാണ് ചെമ്പരത്തി. നഗരത്തിലെ വ്യവസായ പ്രമുഖയായ അഖിലാണ്ഡേശ്വരിയുടെ മകൻ ആനന്ദിനെ രഹസ്യമായി വിവാഹം കഴിക്കേണ്ടി വന്ന ഡ്രൈവർ ദാസിന്റെ മകൾ കല്യാണി എന്ന പെൺകുട്ടിയുടെ കഥയും തുടർന്നുള്ള അവരുടെ ജീവിതമുഹൂർത്തങ്ങളുമാണ് ചെമ്പരത്തിയുടെ കഥാതന്തു. സമൂഹത്തിന്റെ രണ്ടു തട്ടിൽ നിൽക്കുന്ന, സാമ്പത്തികമായി വലിയ രീതിയിൽ ഏറ്റക്കുറച്ചിലുകളുള്ള കല്യാണിയുടെയും ആനന്ദിന്റെയും ബന്ധം ക്ലേശകരമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.

തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തിൽ ജനിച്ചു വളർന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്  കഥ മുന്നോട്ടു പോകുന്നത്. കല്യാണിയായി അമല ഗിരീഷ് അഭിനയിക്കുമ്പോൾ, കേന്ദ്ര കഥാപാത്രമായ ആനന്ദിനെ അവതരിപ്പിക്കുന്നത് സ്റ്റെബിന്‍ ജേക്കബ് ആണ്. പ്രശസ്ത ചലച്ചിത്രതാരം ഐശ്വര്യയാണ് ആനന്ദിന്റെ അമ്മ അഖിലാണ്ഡേശ്വരിയെ അവതരിപ്പിക്കുന്നത്.മലയാളികൾക്ക് നിരവധി ഹിറ്റ് പരമ്പരകൾ സമ്മാനിച്ച ഡോ. ജനാർദനൻ ആണ് ചെമ്പരത്തിയുടെ സംവിധായകൻ.

ലോക്ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡിൽ  തന്റെ അമ്മയുടെ ഫോട്ടോയിൽ നോക്കി വിഷമങ്ങൾ പറയുന്ന കല്യാണിയെ കണ്ട് അച്ഛൻ ദാസൻ വിഷമിക്കുകയും അവളോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. അതേസമയം കല്യാണിയെക്കൊണ്ട് ദാസനെ കൊലപ്പെടുത്താ‍ൻ ശ്രീനിവാസൻ പദ്ധതിയിടുന്നു. അതിനിടെ നന്ദനയുടെ മനസ്സിളക്കാൻ ശ്രമിച്ച വിലാസിനി വീണ്ടും പ്രശ്‍നത്തിലാകുന്നു. ഇതിനിടക്ക് അഖിലാണ്ഡേശ്വരി, കല്യാണി  ഉൾപ്പെടെയുള്ളവരെ കൊല്ലാൻ പദ്ധതിയിടുന്നു ശ്രീനിവാസ്, ഗംഗാ, വിലാസിനി എന്നിവരുടെ അടുത്തേക്ക് എല്ലാം കേട്ടുകൊണ്ട് അപ്രതീക്ഷിതമായി  ആനന്ദ് വരുന്നു എന്ന് വിലാസിനി സ്വപ്നം കാണുന്നു .

വ്യത്യസ്തയായി സത്യ എന്ന പെൺകുട്ടി

ADVERTISEMENT

തീർത്തും വ്യത്യസ്തമായ കഥാതന്തുവുമായി പ്രേക്ഷകരിലേക്ക് എത്തിയ സീരിയലാണ് സത്യ എന്ന പെൺകുട്ടി. ശ്രീനീഷ്, മെർഷീന നീനു എന്നിവർ പ്രധാ‍ന കഥാപാത്രങ്ങളായി എത്തിയ 2019 ലെ മലയാള ടെലിവിഷൻ പരമ്പരയാണ് സത്യ എന്ന പെൺകുട്ടി. ധൈര്യശാലിയായ ടോംബോയിഷ് പെൺകുട്ടി സത്യയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്ത് വര്‍ക്ക് ഷോപ് മെക്കാനിക്കായി മാറിയ സത്യയുടെ കഥയാണിത്. ധനികനായ സുധി എന്ന യുവാവിനെ അവിചാരിതമായി കണ്ടുമുട്ടുന്ന സത്യ അവനുമായി പ്രണയത്തിലാകുന്നു.

എന്നാൽ കാര്യങ്ങൾ തിരിഞ്ഞു മറിയുന്നത് വളരെ വേഗത്തിലാണ്.  തന്റെ സഹോദരി ദിവ്യയുടെ വരനായി സുധി മാറുമ്പോൾ സത്യ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നു. തന്റെ വിഷമതകളെയും കുടുംബത്തിന്റെ സന്തോഷത്തെയും ഒരേ പോലെ കൈകാര്യം ചെയ്യാനുള്ള സത്യയുടെ ശ്രമങ്ങളാണ് പിന്നീടുള്ള കഥയുടെ ഇതിവൃത്തം. അപ്രതീക്ഷിതമായി കഥയിലുണ്ടാകുന്ന വഴിത്തിരിവ് തന്നെയാണ് സത്യ എന്ന പെൺകുട്ടിയുടെ കഥയെ വ്യത്യസ്തമാക്കുന്നത്.

ലോക്ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡിൽ കൊച്ചച്ചൻ പപ്പന്റെ വാക്ക് വിശ്വസിച്ച ദിവ്യ, വര്‍ക്ക് ഷോപ്പിന്റെ ആധാരം അയാള്‍ക്ക് എടുത്തു കൊടുക്കുന്നു. എന്നാല്‍ പപ്പന്റെ മാറ്റത്തിലുള്ള തന്റെ സംശയം അമ്മ, വിമലയോട് പറയുന്നു. അതേസമയം ദേവുവിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചന്ദ്രദാസിനെ സുജിത ചോദ്യം ചെയ്യുന്നു. കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് പോകുന്നു.

പ്രതികാരാഗ്നിയുമായി നാഗിനി

ADVERTISEMENT

സൂപ്പർഹിറ്റ് കന്നഡ സീരിയൽ ആയ നാഗിനി കന്നഡത്തിൽ നിന്നു മൊഴിമാറ്റം ചെയ്താണ് മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. ഹൊറർ, സസ്പെൻസ് എന്നിവ കോർത്തിണക്കിക്കൊണ്ടാണ് നാഗിനി എത്തുന്നത്. തന്റെ ഭർത്താവായ ആദിശേഷന്റെ മരണത്തിനു പകരം ചോദിക്കുന്ന നമ്രതയുടെ കഥയാണ് നാഗിനി പറയുന്നത്. മലയാളി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ആവേശകരമായ ആക്ഷന്‍ രംഗങ്ങളിലൂടെ ഒരു പ്രതികാര കഥ പറയുന്നതാണ് ഇതിന്റെ കഥാതന്തു.

തന്റെ ഭർത്താവിനെ കൊന്നവരെ തേടിയിറങ്ങിയ നമ്രത ഓരോരുത്തരെയായി കണ്ടെത്തുന്നു. അതിന്റെ ഭാഗമായി ത്രിവിക്രമിന്  പാമ്പിന്റെ കടിയേൽക്കുന്നു. പ്രധാനകഥാപാത്രങ്ങളായ നാഗശേഷ, ദിഗ്‌വിജയ്, നന്ദിഷ എന്നിവർ സമ്മർദ്ദത്തിൽ ആകുന്നു. ശിവാനി  ത്രിശൂലത്തിൽ തൊടുമ്പോൾ അതൊരു നാഗമായി മാറുന്നു. ആദിശേഷനെ തിരിച്ചറിയുന്നതിനായി ത്രികാലമുനി അപകടകരമായ ഒരു വഴി ശിവാനിക്ക് പറഞ്ഞു കൊടുക്കുന്നു. തുടർന്നാണ് ത്രിവിക്രമിന് പാമ്പിന്റെ കടി ഏൽക്കുന്നത്  

പൂക്കാലം വരവായി

സ്ത്രീവിരുദ്ധനായ പുരുഷന്റെ ജീവിതത്തിലേക്കു കടന്നു വരുന്ന സ്ത്രീയുടെ കഥയാണ് പൂക്കാലം വരവായി. നിഷ്ക്കളങ്കയായ സംയുക്തയുടേയും സ്ത്രീ വിരോധിയായ അഭിമന്യുവിന്റേയും ദാമ്പത്യ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. യാദൃച്ഛികമായി പരസ്പരം കണ്ടുമുട്ടുകയും പരസ്പരം വെറുക്കാൻ തുടങ്ങുകയും ചെയ്യുന്ന അഭിമന്യുവിനെയും സംയുക്തയും പിന്നീട് ദാമ്പത്യത്തിൽ നല്ല രീതിയിൽ ഒന്നിക്കുമോ ഇല്ലയോ എന്നതാണ് കഥാതന്തു. ഇരുവരുടെയും ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ മനോഹരമായി സീരിയലിലൂടെ കാണിച്ചിരിക്കുന്നു. അരുൺ ജി. രാഘവൻ, മൃദുല വിജയ്, രേഖ രതീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂക്കാലം പുനഃസംപ്രേഷണം ആരംഭിക്കുമ്പോൾ സംയുക്തയുടെയും അഭിമന്യുവിന്റെയും അടുത്ത ഇടപെടലുകളാണ് കാണിക്കുന്നത്. കാര്യങ്ങൾ മാറിമറിഞ്ഞ സാഹചര്യത്തിൽ  അഭിമന്യുവിനായി പാലുമായി വന്ന സംയുക്തയെ കണ്ട് സ്വതവേ സ്ത്രീവിരോധിയായ അഭിമന്യു വല്ലാതാകുന്നു. അഭിമന്യുവിനെകൊണ്ട് താൻ കൊണ്ട് വന്ന മുദ്രപ്പത്രത്തിൽ കയ്യൊപ്പിട്ട് കിട്ടാൻ വേണ്ടി സംയുക്ത ശ്രമിക്കുന്നു. പല്ലിയെ കണ്ട് പേടിച്ച അഭിമന്യു, സംയുക്തയെ കെട്ടിപ്പിടിക്കുന്നു.

English Summary : ZEE Kerala restarted Serials