8000 ചിത്രങ്ങൾ, അവ കൂടിച്ചേരുമ്പോൾ ഫോർട്ട് കൊച്ചി കാണാം, കൊച്ചിൻ കാർണിവലിൽ പങ്കെടുക്കാം, ഒരു വിസ്മയ അനുഭവമായി അതു മാറും. ഫോട്ടോഗ്രാഫിയുടെ പുത്തൻ സാധ്യതകളെ കോട്ടയം സ്വദേശിയായ എഡിറ്റർ ഷെബിൻ സെബാസ്റ്റ്യൻ ഉപയോഗപ്പെടുത്തിയപ്പോൾ പിറന്നത് ഇന്ത്യയിലെ ആദ്യ ഫ്ലോ മോഷന്‍. ഫ്ലോ മോഷന്‍ ഓഫ് ഫോർട്ട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

8000 ചിത്രങ്ങൾ, അവ കൂടിച്ചേരുമ്പോൾ ഫോർട്ട് കൊച്ചി കാണാം, കൊച്ചിൻ കാർണിവലിൽ പങ്കെടുക്കാം, ഒരു വിസ്മയ അനുഭവമായി അതു മാറും. ഫോട്ടോഗ്രാഫിയുടെ പുത്തൻ സാധ്യതകളെ കോട്ടയം സ്വദേശിയായ എഡിറ്റർ ഷെബിൻ സെബാസ്റ്റ്യൻ  ഉപയോഗപ്പെടുത്തിയപ്പോൾ പിറന്നത് ഇന്ത്യയിലെ ആദ്യ ഫ്ലോ മോഷന്‍.

ഫ്ലോ മോഷന്‍ ഓഫ് ഫോർട്ട്‌ കൊച്ചി

ADVERTISEMENT

തുടർച്ചയായി ചിത്രങ്ങളെടുത്ത് അതിനെ കോംപോസിറ് ചെയ്താണ് ഫ്ലോ മോഷൻ ഒരുക്കുന്നത്. ചിത്രങ്ങള്‍ അതിവേഗം ഒഴുകി നീങ്ങി അതൊരു വിഡിയോ പോലെ തോന്നും. പാശ്ചാത്യ രാജ്യങ്ങളിൽ ജനപ്രീതിയാർജ്ജിച്ചെങ്കിലും ഇന്ത്യയില്‍ ഫ്ലോമോഷൻ എത്തിയിരുന്നില്ല. എന്നാൽ ഫോർട്ട് കൊച്ചിയെ ചിത്രങ്ങളിലൂടെ ചലിപ്പിച്ച് ഷെബിൻ ഇന്ത്യയിലും ഫ്ലോ മോഷന് തുടക്കിമിടുകയായിരുന്നു.

കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെത്തി, ആറു ദിവസങ്ങളിലായി 8000 ത്തോളം ചിത്രങ്ങളാണ് ഷെബിൻ പകര്‍ത്തിയത്. പ്രധാന സ്ഥലങ്ങളെല്ലാം പകർത്തിയശേഷം, കൊച്ചി കാർണിവലിന്റെ ഭാഗമായുള്ള പാപ്പാഞ്ഞിയെ കത്തിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ ഈ ഫ്ലോ മോഷനിലുണ്ട്.

എഡിറ്റിങ് ടഫ് ആണ്

ഷൂട്ട് ചെയ്യുന്ന ആൾ തന്നെ എഡിറ്റും ചെയ്യുന്നതാണ് ഉചിതം. ഇതാണ് ഫ്ലോമോഷൻ അധികം പരീക്ഷിക്കപ്പെടാത്തതിനു കാരണാകുന്നത്. ഇത്രയേറെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് കോംപോസിറ്  ചെയ്തെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. ഒരു മാസത്തത്തിലധികമെടുത്താണ് ഷെബിൻ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയത്. സംശയങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫൊട്ടോഗ്രാഫർമാരോടും എഡിറ്റർമാരോടും ചോദിച്ചു മനസ്സിലാക്കി.

ADVERTISEMENT

ഒറ്റ ക്യാമറ, ഒറ്റ ലെൻസ്

പാശ്ചാത്യ രാജ്യങ്ങളിൽ നിരവധി ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യുന്ന ഫ്ലോമോഷൻ തനിക്കു ലഭ്യമായ ഒരു ക്യമാറയും ലെൻസും ഉപയോഗിച്ചാണ് ഷെബിൻ ചെയ്തത്. ആശയം പറഞ്ഞപ്പോൾ സോണി കമ്പനി ക്യമാറ നൽകാമെന്ന് അറിയിച്ചു. അവർ നൽകിയ സോണി ആൽഫ A9 ക്യാമറയിലായിരുന്നു ഷൂട്ട്. 

ഫ്ലോമോഷൻ 

ഫ്ലോമോഷൻ ടെക്നിക് പ്രചാരം നേടിയിട്ട് വളരെ കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. റോബ് വിത്‌വർത്ത് എന്ന ഇംഗ്ലിഷുകാരനാണ് ആദ്യമായി ഫ്ലോ മോഷന്‍ ചെയ്യുന്നത്. ദുബായ് ടൂറിസത്തിനു വേണ്ടി വിത്‌വർത്ത് ചെയ്ത വർക്ക് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷെബിൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. അതാണ് ഇന്ത്യയിലെ ആദ്യ ഫ്ലോ മോഷനു പ്രചോദനമായത്.

ADVERTISEMENT

പരീക്ഷണങ്ങൾ തുടരും

മാർവൽ മൂവി  ആയ ബ്ലാക് വിഡോയുടെ ക്യാമാറാമാൻ ഗബ്രിയേൽ ബെറിസ്റ്റൈൻ ഷെബിന്റെ ഫ്ലോ മോഷന്‍ കണ്ട് ഇഷ്ടപ്പെടുകയും ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു. ഇതാണ് കൂടുതൽ പേർ കാണാൻ ഇടയാക്കിയത്. ആദ്യ പരീക്ഷണം തരക്കേടില്ലാത്ത രീതിയിൽ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഷെബിൻ. കൂടുതല്‍ ഉപകരണങ്ങളുണ്ടെങ്കിൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യാനാകും. ടൂറിസം, പരസ്യങ്ങള്‍ എന്നിവയ്ക്കും ഫ്ലോ മോഷന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പുതുമ നൽകാം സോണി കമ്പനി എല്ലാവിധ ടെക്നിക്കൽ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും സിനിമകളിലും മാധ്യമ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള 360 ഡിഗ്രി വിഡിയോകളിലും  ഷെബിൻ സഹകരിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലികളിൽ നിന്നു പുറത്തു കടക്കുന്ന ഒരു ഫിലിം മേക്കർ ആകണം എന്നാണ് ഈ യുവാവിന്റെ ആഗ്രഹം.

English Summary : Indias' first flow motion