റണ്‍സെടുക്കുന്ന കാര്യത്തിലും ടീമിനെ കളി ജയിപ്പിക്കുന്ന കാര്യത്തിലും മാത്രമല്ല ഫാഷന്റെ കാര്യത്തിലും ഇന്ത്യന്‍ പുരുഷക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പുലിയാണ്. വിരാടിന്റെ വ്യക്തിഗത ഫാഷന്‍ സ്റ്റൈലിനെ കുറിച്ച് പറയുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ശരീരത്തിലെ ടാറ്റൂകള്‍. ഒന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റണ്‍സെടുക്കുന്ന കാര്യത്തിലും ടീമിനെ കളി ജയിപ്പിക്കുന്ന കാര്യത്തിലും മാത്രമല്ല ഫാഷന്റെ കാര്യത്തിലും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പുലിയാണ്. വിരാടിന്റെ വ്യക്തിഗത ഫാഷന്‍ സ്റ്റൈലിനെ കുറിച്ച് പറയുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ശരീരത്തിലെ ടാറ്റൂകള്‍. ഒന്നും രണ്ടുമല്ല 11 ടാറ്റൂകളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ടാറ്റൂ മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ താരത്തിന്റെ ശരീരത്തിലുള്ളത്.

വിരാട് കോലിയുടെ ദേഹത്തെ ടാറ്റൂകളും അവയുടെ അര്‍ഥങ്ങളും അറിയാം. 

ADVERTISEMENT

ജാപ്പനീസ് സമുറായ്

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

ജാപ്പനീസ് യുദ്ധവീരന്മാരായ സമുറായ്കളുടെ ബുഷിഡോ കോഡില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടതാണ് ഈ ടാറ്റൂ. ഒരു മികച്ച യോദ്ധാവിന് ആവശ്യമായ ഏഴു ഗുണഗണങ്ങളാണ് ബുഷിഡോ കോഡ്. നീതിബോധം, ധൈര്യം, ദയാശീലം, വിനയം, ആത്മാര്‍ത്ഥത, അഭിമാനം, വിശ്വസ്തത എന്നിവയാണ് ആ ഏഴു ഗുണങ്ങള്‍. വിരാടിന്റെ ഇടത്തേ കയ്യിലാണ് ജാപ്പനീസ് സമുറായ് പച്ച കുത്തിയിരിക്കുന്നത്.

ദൈവത്തിന്റെ കണ്ണ്

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

നാം ഈ ലോകത്ത് ചെയ്യുന്ന കാര്യങ്ങളെല്ലാം നിരീക്ഷിച്ചു കൊണ്ട് ഒരു ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് വിരാട്. ഇത് ഉൾകൊണ്ടു കൊണ്ടാണ് തന്റെ ഇടത് തോളില്‍ ദൈവക്കണ്ണ് ടാറ്റൂ ചെയ്തിരിക്കുന്നത്.

ADVERTISEMENT

175

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

വിരാട് കോഹ്ലിയെ സംബന്ധിച്ച് 175 എന്ന നമ്പര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ 175–ാമത്തെ കളിക്കാരനായിട്ടാണ് ഇദ്ദേഹം ഏകദിന മത്സരത്തിലെ പ്രഥമ രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നത്. അന്ന് ശ്രീലങ്കയ്‌ക്കെതിരെ 22 ബോളില്‍ 12 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ എങ്കിലും ഈ സംഖ്യയോടുള്ള അടുപ്പം ശരീരത്തിലെ ടാറ്റൂവായി അദ്ദേഹം സൂക്ഷിക്കുന്നു. 

269

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ 269-ാമത് വ്യക്തിയെന്ന നിലയ്ക്കാണ് ഈ ടാറ്റൂ. 

ADVERTISEMENT

പിതാവിന്റെ പേര്

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

മരിച്ചു പോയ പിതാവ് പ്രേം കോലിയുടെ സ്മരണാര്‍ത്ഥം ഹിന്ദിയില്‍ പ്രേം എന്നും വിരാട് ദേഹത്ത് പച്ച കുത്തിയിരിക്കുന്നു. ക്രിക്കറ്റിലേക്ക് വിരാടിനെ എത്തിച്ചതും പ്രഫഷനല്‍ ക്രിക്കറ്റര്‍ യാത്രയില്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നതും പിതാവാണ്.

അമ്മയുടെ പേര്

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

അച്ഛനെ പോലെ തന്നെ കോലിക്ക്  അമ്മ സരോജ കോലിയുടെ പേരും ഇദ്ദേഹം ദേഹത്ത് പച്ച കുത്തിയിട്ടുണ്ട്. 

ഗോത്ര കല

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

വിരാട് കോലി തന്റെ ശരീരത്തില്‍ ആദ്യം പച്ചകുത്തിയ ടാറ്റൂകളില്‍ ഒന്നാണ് ഈ ഗോത്ര കലയെ പ്രതിനിധീകരിക്കുന്ന ടാറ്റൂ. വലത് കൈയ്യിലാണ് ഈ ടാറ്റൂ. ഗോത്രത്തിന്റെ ഒത്തൊരുമയെയും വിശ്വസ്തതയെയും പ്രതിരോധ മനോഭാവത്തെയുമെല്ലാം കുറിക്കുന്ന ഈ ടാറ്റൂ വിരാടിന്റെ വിശ്വാസ പ്രമാണങ്ങളുടെ പ്രതിഫലനം തന്നെയാണ്. 

ശിവ ഭഗവാന്‍

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

കൈലാസ പര്‍വതത്തില്‍ മാനസസരോവര്‍ നദിയുടെ പശ്ചാത്തലത്തില്‍ ധ്യാനത്തിലിരിക്കുന്ന ശിവ ഭഗവാനാണ് ക്യാപ്റ്റന്റെ മറ്റൊരു ടാറ്റൂ. ഇടത് കൈയ്യിലാണ് ഇതുള്ളത്. 

ബുദ്ധവിഹാരം

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

തോളിന്റെ ഇടത് വശത്തായി പച്ച കുത്തിയ ബുദ്ധവിഹാരം ബുദ്ധമത മൂല്യങ്ങള്‍ക്ക് അനുസൃതമായി മനശാന്തിയെയും ഊര്‍ജ്ജത്തിനു വേണ്ടിയുള്ള തീവ്രാഭിലാഷത്തെയും കുറിക്കുന്നു. 

സ്‌കോര്‍പിയോ

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

1988 നവംബര്‍ 5ന് ജനിച്ച വിരാട് കോലിയുടെ സണ്‍ സോഡിയാക് സൈന്‍ സ്‌കോര്‍പിയോ ആണ്. ഇതുകൊണ്ടാണ് വലതു കൈയ്യില്‍ സ്‌കോര്‍പിയോ എന്ന് പച്ച കുത്തിയിരിക്കുന്നത്. 

ഓം

കടപ്പാട് : മെഗാ ഐക്കൺ എപ്പിഡോസ് NGC

പ്രണവ മന്ത്രമായ ഓം ദൈവക്കണ്ണിന് മുകളിലായി തോളത്ത് തന്നെയാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. 

English Summary : Virat kohli Tattoos and their meaning