‘മത്തികള്‍ക്കു നടുവില്‍ ലിപ്സ്റ്റിക് അണിഞ്ഞ സുന്ദരിയുടെ മുഖം’– ഈ ചിത്രവും മേക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിപരീത ധ്രുവങ്ങളിലുള്ള മത്തി, ലിപ്സ്റ്റിക് എന്നിവയെ ഫൊട്ടോഗ്രഫർ പ്രശാന്ത് ബാലകൃഷ്ണനാണ് ഒറ്റ ഫ്രെയിമിലേക്ക് പകർത്തിയത്. ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കാനും അതിലൊരു

‘മത്തികള്‍ക്കു നടുവില്‍ ലിപ്സ്റ്റിക് അണിഞ്ഞ സുന്ദരിയുടെ മുഖം’– ഈ ചിത്രവും മേക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിപരീത ധ്രുവങ്ങളിലുള്ള മത്തി, ലിപ്സ്റ്റിക് എന്നിവയെ ഫൊട്ടോഗ്രഫർ പ്രശാന്ത് ബാലകൃഷ്ണനാണ് ഒറ്റ ഫ്രെയിമിലേക്ക് പകർത്തിയത്. ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കാനും അതിലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മത്തികള്‍ക്കു നടുവില്‍ ലിപ്സ്റ്റിക് അണിഞ്ഞ സുന്ദരിയുടെ മുഖം’– ഈ ചിത്രവും മേക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിപരീത ധ്രുവങ്ങളിലുള്ള മത്തി, ലിപ്സ്റ്റിക് എന്നിവയെ ഫൊട്ടോഗ്രഫർ പ്രശാന്ത് ബാലകൃഷ്ണനാണ് ഒറ്റ ഫ്രെയിമിലേക്ക് പകർത്തിയത്. ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കാനും അതിലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മത്തികള്‍ക്കു നടുവില്‍ ലിപ്സ്റ്റിക് അണിഞ്ഞ സുന്ദരിയുടെ മുഖം’– ഈ ചിത്രവും മേക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിപരീത ധ്രുവങ്ങളിലുള്ള മത്തി, ലിപ്സ്റ്റിക് എന്നിവയെ ഫൊട്ടോഗ്രഫർ പ്രശാന്ത് ബാലചന്ദ്രനാണ് ഒറ്റ ഫ്രെയിമിലേക്ക് പകർത്തിയത്. ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കാനും അതിലൊരു പുനരെഴുത്ത് നടത്താനും സാധിക്കുന്ന ആശയങ്ങളെ പകർത്താനുള്ള പ്രശാന്തിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഫലമാണ് ഈ ചിത്രം. വൈരുദ്ധ്യങ്ങളിൽനിന്ന് സൗന്ദര്യം സൃഷ്ടിക്കുന്ന ശൈലി.

താഴമ്പൂ നിറമുള്ള അഴകൊത്ത, അളവൊത്ത മേനിയില്‍ ആഭരങ്ങളണിഞ്ഞ നര്‍ത്തകിമാരെ മാത്രം കണ്ടുശീലിച്ച സമൂഹത്തിനു മുന്നിലേക്ക് എണ്ണക്കറുപ്പുള്ള നര്‍ത്തകീരൂപങ്ങളെ അവതരിപ്പിച്ച് പ്രശാന്ത് മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ചില ചിത്രങ്ങൾ പുതിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. ആശയവും അത് പ്രാവർത്തികമാക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ഒരു ഫൊട്ടോഗ്രാഫറിന് ഓരോ ചിത്രങ്ങളും വ്യത്യസ്തങ്ങളായ ആവിഷ്‌കാരമായിരിക്കും എന്നാണ് പ്രശാന്ത് വിശ്വസിക്കുന്നത്. പ്രശാന്ത് ബാലചന്ദ്രൻ ഫൊട്ടോഗ്രഫിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു.

ADVERTISEMENT

ഫൊട്ടോഗ്രാഫിയോട് പ്രണയമാണ്

ഫൊട്ടോഗ്രാഫിയോട് പണ്ടേ ഭ്രാന്തമായ പ്രണയമാണെന്നു പറയാം. അത് തലക്കുപിടിച്ച് എന്റെ കാറില്‍ ‘Psychotic Photographer’ എന്നെഴുതി വെച്ചു. അത്രമാത്രം ഗാഢമാണ് ഞാനും എന്റെ പ്രഫഷനും തമ്മിലുള്ള ബന്ധം. ഇതാണെന്റെ ജീവിതം എന്നു തിരഞ്ഞെടുത്തപ്പോഴേ കല്യാണ ആല്‍ബങ്ങള്‍ നിറച്ചു കൊടുക്കുന്ന ഫൊട്ടോഗ്രാഫര്‍ ആവില്ലെന്നും  ജീവനോപാധി മാത്രമാക്കില്ലെന്നും ഉറപ്പിച്ചിരുന്നു. കാഴ്ചകളുടെ സകലമാന ഇടങ്ങളിലേക്കും കയറിച്ചെന്ന് ചിത്രങ്ങളെടുക്കുന്ന സഞ്ചാരിയാകണം എന്നാണ് ആഗ്രഹം.

ഭംഗിക്ക് അതിരില്ലാത്ത നിർവചനമുണ്ട്

എല്ലാത്തിനും അതിന്റേതായ സൗന്ദര്യമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് ഫൊട്ടോഗ്രാഫിയിലൂടെ തെളിയിക്കണം എന്ന ചിന്ത ഉണ്ടായിരുന്നു. ഫൊട്ടോഗ്രാഫര്‍മാരായാലും കാഴ്ചക്കാരായാലും ഭംഗിയുടെ മാനദണ്ഡങ്ങളായി കരുതുന്ന കാര്യങ്ങളിലൊരു പൊളിച്ചെഴുത്തു നടത്തണം എന്ന ആലോചനയില്‍ നിന്നാണ് പല ചിത്രങ്ങളും ജനിച്ചത്. 

ADVERTISEMENT

രേവതി രൂപേഷ് എന്ന വീട്ടമ്മയുടെ ചിത്രങ്ങളാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. അവര്‍ക്ക് നല്ല വണ്ണമുണ്ടായിരുന്നു. അതുപോലെയാണ് അഡ്വ. കുക്കു ദേവകിയും ഡോ.ഷിനു ശ്യാമളനുമൊക്കെ മോഡലുകളാകുന്നത്. മോഡലുകൾക്ക് വേണ്ട പ്രത്യേകതകളായി നമ്മള്‍ കരുതുന്നതും നമ്മളില്‍ സൃഷ്ടിക്കപ്പെട്ടതുമായ എല്ലാ മുന്‍വിധികളേയും പൊളിച്ചടുക്കുന്നതായിരുന്നു അത്. 

ഈ വര്‍ക്കുകള്‍ കണ്ട് ധാരാളം പേര്‍ എന്നെ വിളിച്ചു. ഞങ്ങള്‍ വീട്ടമ്മമാര്‍ക്കും മോഡലിങ് ചെയ്യാന്‍ കഴിയും എന്ന് താങ്കള്‍ തെളിയിച്ചു എന്നു പറഞ്ഞു. അതെക്കെ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു ആത്മവിശ്വാസം ഉണ്ടാകും. അതുതന്നെയാണ് കരുത്ത്. ലോകത്ത് ഒരുപാട് ഫൊട്ടോഗ്രാഫര്‍മാര്‍ ഇങ്ങനെ പൊളിച്ചെഴുത്തുകള്‍ നടത്തുന്നുണ്ട്. അതെല്ലാം പ്രചോദനമായി. എന്തിലും ഏതിലും ഭംഗിയുണ്ടെന്ന് വിളിച്ചുപറഞ്ഞ ചിത്രങ്ങള്‍ ആണ് എക്കാലവും കരുത്തായത്.

കറുപ്പിന് ഏഴഴക്

കറുപ്പിനും വെളുപ്പിനും അതിന്റെതായ ഒരു ഭംഗിയുണ്ട്. പക്ഷേ നിറമിത്തിരി കുറഞ്ഞു പോയവര്‍ പല മേഖലയിലും തഴയപ്പെടുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന് ഹോട്ടല്‍ റിസപ്ഷനില്‍ പോലും വെളുത്ത നിറമുള്ളവര്‍ ആയിരിക്കും കൂടുതല്‍. ഗ്ലാമറിന്റെ ലോകത്ത് കറുപ്പിന് മിക്കപ്പോഴും രണ്ടാം സ്ഥാനമേയുള്ളൂ. സൗന്ദര്യ മത്സരങ്ങളിൽ കറുത്ത നിറമുള്ള മോഡലുകളെ കണ്ടാല്‍ ഇന്നും നമുക്ക് അത്ഭുതം പോലെയാണ്. ഏറെ വേദനാജനകമായ കാര്യമാണത്. 

ADVERTISEMENT

എനിക്ക് വഴങ്ങുന്ന ഒരു മാധ്യമത്തിലൂടെ അക്കാര്യങ്ങളിലൊരു മാറ്റം കൊണ്ടുവരണം എന്ന് ആഗ്രഹിച്ചു. അതിന് ഏറ്റവും ശക്തിപകര്‍ന്നത് 10 വര്‍ഷത്തോളം വിദേശത്ത് ഫൊട്ടോഗ്രാഫറായി ജോലി ചെയ്തതിന്റെ അനുഭവങ്ങള്‍ ആയിരുന്നു. അന്ന് കറുത്ത് തടിച്ച ഒരുപാട് ആഫ്രിക്കന്‍ സുന്ദരികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ട്. അവരിലൂടെയാണ് കറുത്ത സ്‌കിന്‍ ഉള്ളവരില്‍ ലൈറ്റിങ് ഉപയോഗിച്ചുള്ള ചിത്രമെടുപ്പിലെ സൗന്ദര്യമറിഞ്ഞത്. അന്നുതൊട്ടേ എനിക്ക് കറുപ്പിനോട് ഒരിഷ്ടക്കൂടുതലുണ്ട്.

കളിയാക്കലുകള്‍ ഇഷ്ടം പോലെ

ആരും ചെയ്യാത്ത കാര്യങ്ങള്‍ ഒരു വെല്ലുവിളി പോലെ സ്വയം ഏറ്റെടുത്തു ചെയ്യുന്നതില്‍ ഒരു ത്രില്‍ ഉണ്ട് എപ്പോഴും. ഉദാഹരണം തടിയുള്ള വീട്ടമ്മ, കറുത്ത നിറമുള്ള സ്ത്രീ, കാന്‍സര്‍ ബാധിച്ചു ഒരു കാല്‍ നഷ്ട്ടപ്പെട്ട യുവാവ് ഇവരെയൊക്കെ ആയിരുന്നു ഞാന്‍ മോഡലുകള്‍ ആക്കിയത്. അക്കാരണം കൊണ്ട് സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു. നീ വെറും ആന്റിമാരുടെ പടങ്ങള്‍ മാത്രേ എടുക്കുള്ളോയെന്ന്. ഒരു തരത്തിലും എന്നെയത് നിരാശപ്പെടുത്തിയില്ല. കാരണം ആ ചിത്രങ്ങള്‍ കണ്ടിട്ട് എനിക്കറിയാത്തവരില്‍ നിന്നു കിട്ടിയ മനസ്സറിഞ്ഞുളള സന്ദേശങ്ങള്‍ അത്രമാത്രം മനസ്സിൽ തൊട്ടിട്ടുണ്ട്. ഇനിയും വ്യത്യസ്തമായി എന്തേലും ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം.

ഫോട്ടോഗ്രാഫിയില്‍ എക്വിപ്‌മെന്റ് അപ്ഡേഷൻ പ്രധാനം ആണ്. അക്കാര്യത്തിൽ ട്രെന്‍ഡിനൊപ്പം ഞാന്‍ പോകാറുണ്ട്. അതേക്കുറിച്ചൊക്കെയാണ് എപ്പോഴും ചിന്ത. കളിയാക്കുന്ന സുഹൃത്തുക്കള്‍ മാത്രമല്ല, ഫൊട്ടോഗ്രാഫി സംബദ്ധമായി സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായിച്ചിരുന്നത് പ്രിയ സുഹൃത്തുക്കളായ മണിമുദ്രയും അക്ബര്‍ ഇസ്മായില്‍ അലിയും ആണ്. 

കുടുംബം

പാലക്കാട് ജില്ലയില്‍ കുമരനെല്ലൂര്‍ സ്വദേശം, അച്ഛന്‍, അമ്മ, അനിയത്തി, ഭാര്യ രണ്ടു മക്കള്‍  ഇതാണെന്റെ കുടുംബം.

English Summary : Prasanth Balakrishnan on Photography