തൃശൂർക്കാർക്ക് ആന ഒരു വികാരമാണ്. ആ വികാരം മൂത്ത് ആനയെ വാങ്ങിയതും ആന പാപ്പാൻ ആയതുമൊക്കെയായ കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ ഫൊട്ടോഗ്രഫറായി എന്നു കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെ ഒരാളുണ്ട്. ഇരിങ്ങാലക്കുടക്കാരന്‍ രോഹിത് പ്രകാശ്. ഒരു ഫൊട്ടോഗ്രഫർ ആകുക എന്ന രോഹിത്തിന്റെ തീരുമാനത്തിന് കാരണം ആന പ്രേമമാണ്.

തൃശൂർക്കാർക്ക് ആന ഒരു വികാരമാണ്. ആ വികാരം മൂത്ത് ആനയെ വാങ്ങിയതും ആന പാപ്പാൻ ആയതുമൊക്കെയായ കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ ഫൊട്ടോഗ്രഫറായി എന്നു കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെ ഒരാളുണ്ട്. ഇരിങ്ങാലക്കുടക്കാരന്‍ രോഹിത് പ്രകാശ്. ഒരു ഫൊട്ടോഗ്രഫർ ആകുക എന്ന രോഹിത്തിന്റെ തീരുമാനത്തിന് കാരണം ആന പ്രേമമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർക്കാർക്ക് ആന ഒരു വികാരമാണ്. ആ വികാരം മൂത്ത് ആനയെ വാങ്ങിയതും ആന പാപ്പാൻ ആയതുമൊക്കെയായ കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ ഫൊട്ടോഗ്രഫറായി എന്നു കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെ ഒരാളുണ്ട്. ഇരിങ്ങാലക്കുടക്കാരന്‍ രോഹിത് പ്രകാശ്. ഒരു ഫൊട്ടോഗ്രഫർ ആകുക എന്ന രോഹിത്തിന്റെ തീരുമാനത്തിന് കാരണം ആന പ്രേമമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർക്കാർക്ക് ആന ഒരു വികാരമാണ്. ആ വികാരം മൂത്ത് ആനയെ വാങ്ങിയതും ആന പാപ്പാൻ ആയതുമൊക്കെയായ കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ ഫൊട്ടോഗ്രഫറായി എന്നു കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെ ഒരാളുണ്ട്. ഇരിങ്ങാലക്കുടക്കാരന്‍ രോഹിത് പ്രകാശ്. ഒരു ഫൊട്ടോഗ്രഫർ ആകുക എന്ന രോഹിത്തിന്റെ തീരുമാനത്തിന് കാരണം ആന പ്രേമമാണ്. ആനകളെ കാണുക, അവയുടെ ചിത്രങ്ങള്‍ എടുക്കുക. അതാണ് രോഹിത്തിന് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ആ സന്തോഷം രോഹിത്തിനെ ഒരു ഫൊട്ടോഗ്രഫറാക്കി.

വെറും കയ്യോടെ ഒരു ആനയേയും കാണാൻ ചെല്ലില്ല. വെള്ളമോ, പട്ടയോ ഇല്ലാതെ ആന വിഷമിച്ചു നിൽക്കുന്നത് കണ്ടാൽ രോഹിത്തിന്റെ ഹൃദയം നുറുങ്ങും. ആനകൾക്കായി എന്തു ചെയ്യാനും രോഹിത് തയാറാകും. ആനയ്ക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു പലഹാരം കയ്യിൽ കരുതും. പകരം മനസ്സും ക്യാമറയും നിറഞ്ഞാൽ മതി. 

ADVERTISEMENT

പതിനായിരക്കണക്കിന് ആന ചിത്രങ്ങളാണ് രോഹിത്തിന്റെ കൈവശമുളളത്. ഇതിനിടയിൽ ആനയുടെ ആക്രമണവും മദപ്പാടും നേരിട്ട് കാണാനും അനുഭവിക്കാനും ഇടവന്നിട്ടുണ്ട്. ആനപ്രേമം എങ്ങനെയാണ് തന്നെ ഫൊട്ടോഗ്രാഫറാക്കിയതെന്ന് രോഹിത് പറയുന്നു.

ആ... ആന...വല്യാന

തിരിച്ചറിവില്ലാത്ത പ്രായത്തിൽ മനസ്സിൽ കയറിപ്പറ്റിയതാണ് ആനയോടുള്ള സ്നേഹം. വീട്ടിൽ ക്ഷേത്രത്തിലെ പറയെടുക്കാനും മറ്റുമായി ആന വരുമ്പോൾ അന്നൊക്കെ ഒരു അദ്ഭുതം ആയിരുന്നു. വീടിന്റെ അടുത്ത് ക്ഷേത്രമുള്ളതിനാൽ അവിടെയെത്തുന്ന ആനകളെ പോയി കാണാനും തുടങ്ങി. വീട്ടുകാർക്ക് ആനകളെ പേടിയാണ്. അതിനാൽ എന്നെ പോകാൻ സമ്മതിക്കില്ലായിരുന്നു. എന്നാലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുങ്ങും. ആനയുടെ പാപ്പാന്മാരോടാണ് പ്രധാനമായും കൂട്ട്. ആനയെ കൂടുതൽ അടുത്ത് കാണാനാകും എന്നതായിരുന്നു അതിനു കാരണം. അന്ന് ആനകളുടെ പേരൊന്നും അറിയില്ലായിരുന്നു. എല്ലാം ആനകൾ തന്നെ. പട്ടയിട്ടു കൊടുക്കാനും കുളിപ്പിക്കാനുമൊക്കെ സഹായിക്കാൻ പറ്റിയാൽ വലിയ സന്തോഷം. ആനയുടെ കൂടെനിന്ന് ഒരു ഫോട്ടോ എടുക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. അന്ന് പക്ഷേ ഇന്നത്തെപോലെ മൊബൈൽ ക്യാമറയൊന്നും ഇല്ലല്ലോ. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ആനയുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുന്നത്. ആ ചിത്രം അതു നിധി പോലെ സൂക്ഷിക്കുന്നു.

ആനപ്രാന്തനാക്കിയ ഗുരുവായൂർ പത്മനാഭൻ

ADVERTISEMENT

ആനകളെ ഇഷ്ടപ്പെടുന്ന, നാട്ടാനകളുടെ ക്ഷേമത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും തങ്ങളെ ആനപ്രാന്തനാക്കിയ ഒരു ആനയുടെ കഥ പറയാനുണ്ടാകും. എന്റെ കാര്യത്തിൽ അത് ഗുരുവായൂർ പത്മനാഭൻ ആണ്. എന്തോ വലിയ ഇഷ്ടമായിരുന്നു ആ ആനയെ. ആനകളുടെ നിറയെ ഫോട്ടോകൾ എടുക്കണം എന്ന ആഗ്രഹം മനസിന്റെ ഏതോ കോണിൽ ആരംഭിച്ചു തുടങ്ങിയത് പത്മനാഭനെ കണ്ടിട്ടായിരുന്നു.

മൾട്ടിമീഡിയ വേണ്ട.... വിസ്‌കോം മതി

പ്ലസ്ടു കഴിഞ്ഞപ്പോൾ എല്ലാവരെയും പോലെ തന്നെ ഇനി എന്ത് എന്ന ചോദ്യം എനിക്ക് മുന്നിലും വന്നു. മൾട്ടി മീഡിയയായിരുന്നു ആദ്യ ഓപ്‌ഷൻ. അപ്പോഴും മനസിന്റെ ഒരു കോണിൽ ഫൊട്ടോഗ്രാഫി എന്ന ആഗ്രഹം കിടപ്പുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ട് ഫൊട്ടോഗ്രാഫി പഠിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം കേട്ടാൽ ആരും സമ്മതിക്കില്ല എന്നുറപ്പുണ്ടായതിനാൽ ഞാൻ മിണ്ടിയില്ല. ആ സമയത്താണ് ഒരു ബന്ധുവിന്റെ ക്യാമറ കയ്യിൽ കിട്ടുന്നതും ഞാൻ അതിൽ ചില ചിത്രങ്ങൾ എടുക്കുന്നതും. അദ്ദേഹം ഒരു ഫൊട്ടോഗ്രാഫർ ആയിരുന്നു. ആ ചിത്രങ്ങൾ കണ്ടശേഷം അദ്ദേഹമാണ് നീ ഫൊട്ടോഗാഫി പഠിക്കണം എന്ന് എന്നോടു പറയുന്നത്. അതോടെ ആത്മവിശ്വാസം വർധിച്ചു. ചെറുപ്പം മുതൽക്ക് ഇഷ്ടമുള്ള ഫൊട്ടോഗ്രഫിയുമായി മുന്നോട്ട് പോകാൻ ആരംഭിച്ചു. ചെന്നൈയിൽ ആയിരുന്നു പഠനം. പഠനശേഷം കുറച്ചു നാൾ വിപ്രോയിൽ ജോലി ചെയ്തു. പിന്നീട് ഗൾഫിലും ജോലി ചെയ്തു. അതിനുശേഷമാണു ഞാൻ എന്റെ യഥാർഥ പാഷൻ തേടി ഇറങ്ങുന്നത്.

നാട്ടാന, കാട്ടാന വ്യത്യാസമില്ല

ADVERTISEMENT

ആനകളുടെ ഫോട്ടോകൾ എടുക്കുക എന്നത് ഒരു ഹരമായിരുന്നു. ആനകളുടെ നെറ്റിപ്പട്ടം കെട്ടിയ ഫോട്ടോകളെക്കാൾ എനിക്കിഷ്ടം അവയുടെ വിശ്രമവേളകൾ ചിത്രീകരിക്കാനായിരുന്നു. അങ്ങനെ ക്യാമറയും തൂക്കി ആനകൾക്ക് പിന്നാലെ നടന്നു തുടങ്ങിയപ്പോഴാണ് ഓരോ ആനയ്ക്കും വ്യത്യസ്തങ്ങളായ സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും പാപ്പാന്മാർ പലരും മക്കളെ പോലെയാണ് ആനകളെ കാണുന്നത് എന്നുമൊക്കെ മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ അതോടൊപ്പം തന്നെ നാട്ടാനകൾ അനുഭവിക്കുന്ന കഷ്ടതകളും മറ്റും എന്നേ വേദനിപ്പിക്കാനും തുടങ്ങി. കഴിവതും എല്ലാ പാപ്പാന്മാരും കൂട്ടായി. ആനകൾക്ക് എന്നാൽ കഴിയുന്നവിധം എന്തെങ്കിലുമൊക്കെ വാങ്ങി നൽകും. അതിപ്പോൾ ഏത് ആനയായാലും ശരി. അങ്ങനെ വ്യക്തി ശേഖരത്തിൽ ആനചിത്രങ്ങൾ വർധിച്ചു തുടങ്ങി. നാട് നീളെ നടന്ന് ആനകളെ കണ്ടു, അടുത്തറിഞ്ഞു ചിത്രങ്ങളെടുത്തു. കാട്ടാനകളെ കാണാനും ധാരാളം സഞ്ചരിച്ചു.

അപകടങ്ങൾ നിരവധി

ആനകളുടെ ചിത്രങ്ങൾ എടുക്കാനും ആനകളെ കാണാനും മറ്റുമായി നടത്തിയ യാത്രക്കിടയിൽ ധാരാളം ആപത്തുകളും നേരിട്ടിട്ടുണ്ട്. പൂരത്തിനിടയ്ക്ക് വെട്ടത്ത് ഗോപീകൃഷ്ണൻ എന്ന ആന ഇടഞ്ഞപ്പോൾ ജീവനും കൊണ്ടാണ് ഓടിയത്. അന്ന് പൂരം കാണാൻ വന്ന ഒരു അപ്പൂപ്പനെ രക്ഷിക്കാൻ മതിലിനു മുകളിലൂടെ അപ്പുറത്തേക്ക് എടുത്തിട്ടശേഷമാണ് ഞാൻ ചാടി രക്ഷപ്പെട്ടത്. അതു പോലെ നിരവധി കാഴ്ചകൾ നേടിൽ കണ്ടിട്ടുണ്ട്. കാട്ടാനകളുടെ ചിത്രങ്ങളെടുക്കാനായി ഒരിക്കൽ ബന്ദിപ്പൂർ നാഷനൽ പാർക്കിൽ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. ആനക്കൂട്ടം ഞങ്ങളെ ഓടിച്ചിട്ടു. ക്യാമറയുമായി എങ്ങനെയൊക്കെയോ രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ.

രാമനോട് പ്രത്യേക ഇഷ്ടം, മേഘാർജ്ജുനനോട് വാത്സല്യം

ഏഷ്യയിലെ ഉയരക്കേമനാണല്ലോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഈ പേരും പ്രശസ്തിയും വരുന്നതിനു മുൻപ് രാമനോട് ഇഷ്ടം കൂടിയ ആളാണ് ഞാൻ. രാമനോട് അന്നും ഇന്നും എന്നും വലിയ ഇഷ്ടമാണ്. പറഞ്ഞു വരുമ്പോൾ ഞങ്ങൾ ഇരിങ്ങാലക്കാരുടെ സ്വന്തം ആന, കൂടൽമാണിക്യം മേഘാർജ്ജുനൻ ഇവിടെ തന്നെയുണ്ട്. സ്ഥിരം കാണുന്നതുമാണ്. മേഘാർജ്ജുനനോട് എന്തോ ഒരു പ്രത്യേക വാൽസല്യമാണ്. കയ്യിൽ എന്തെങ്കിലും പലഹാരങ്ങളില്ലാതെ മേഘാർജ്ജുനനെ കാണാൻ പോകാറില്ല. ഞാൻ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുത്ത ആനകളുടെ കൂട്ടത്തിൽ ഒന്നായിരിക്കും മേഘാർജ്ജുനൻ. ആനകളെ വാരിക്കുഴി ഉണ്ടാക്കി പിടിച്ച് നാട്ടാനയാക്കണം എന്ന പക്ഷക്കാരനല്ല ഞാൻ. എന്നാൽ വിധി എന്ന പോലെ നാട്ടാനയായി മാറിയ ആനകളെ നന്നായി പരിചരിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.

തലപ്പൊക്ക മൽസരവും പാപ്പാന്മാരുടെ പീഡനവും

ആനകളുടെ ചിത്രങ്ങൾ എടുക്കുന്നതിനായി ധാരാളം യാത്രകൾ ചെയ്ത കൂട്ടത്തിൽ ആനകളെ പലവിധത്തിൽ പരിചരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതിൽ ആനകളെ മക്കളെ പോലെ നോക്കുന്ന പാപ്പാന്മാരും അല്ലാത്തവരും ഉൾപ്പെടുന്നു. ഒരു ആനയുടെ പാപ്പാനാകുക എന്ന് പറഞ്ഞാൽ അത് വലിയൊരു ചുമതലയാണ്. ഇടക്കിടയ്ക്ക് സ്ഥാനം ഒഴിഞ്ഞു പല ആനകളിൽ കയറുന്ന പാപ്പാന്മാർ ചെയ്യുന്നത് ദ്രോഹമാണ്. അത് പോലെ തന്നെ മത്സരപൂരങ്ങൾ ആനകൾക്ക് നൽകുന്ന മാനസികമായ പിരിമുറുക്കം ചെറുതല്ല. താലപ്പൊക്ക മത്സരത്തിന്റെ പേരിൽ തോട്ടിക്ക് കുത്തി തലപൊക്കി നിർത്തിക്കുന്നതെല്ലാം എന്നേ നിർത്തേണ്ട കാലം കഴിഞ്ഞു. ആനകളെ നന്നായി പരിചരിക്കുന്ന നാട്ടുകാർ എന്ന നിലയിൽ പുറം ലോകം കേരളത്തെ മാനിക്കണം എന്നാണ് എന്റെ ആഗ്രഹം. കൊറോണ വന്നത്തോടെ മിക്ക ആനകൾക്കും നല്ല വിശ്രമം കിട്ടി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

വീട്ടുകാർക്ക്  ഇപ്പോഴും പേടി

ആനയുടെ ചിത്രങ്ങളെടുക്കാനുള്ള എന്റെ യാത്ര ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. എന്നിരുന്നാലും വീട്ടുകാർക്ക് ഇപ്പോഴും ഭയമാണ്. അനിയത്തി ലക്ഷ്മി മാത്രമാണ് ഉറച്ച പിന്തുണ നൽകുന്നത്. അമ്മയ്ക്കും അച്ഛനും ഇപ്പോഴും ആന എന്ന് കേട്ടാൽ ഭയമാണ്. എവിടെ എങ്കിലും ആന ഇടഞ്ഞെന്നു കേട്ടാൽ അവർ ആദ്യം വിളിക്കുക എന്നെയാണ്.

ക്യാമറയും ആനയും

ആനയും ക്യാമറയും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്. ഇവ രണ്ടും എന്നും കൂടെ ഉണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാൻ തന്നെ എടുത്ത രാമന്റെ ചിത്രവും എന്റെ ക്യാമറയുടെ ചിത്രവും കയ്യിൽ പച്ച കുത്തിയിരിക്കുന്നത്. കരിയർ പ്രശ്നങ്ങൾ ഒന്നും കൂടാതെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് എന്നതിനാൽ തന്നെ മറ്റ് ടെൻഷനുകൾ ഒന്നുമില്ല.

ആന ചിത്രങ്ങൾ മാത്രമല്ല

ആനയുടെ ചിത്രങ്ങളുടെ പേരിലാണ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒക്കെ എന്നെ നോക്കിക്കാണുന്നത്. അതെന്റെ പാഷൻ ആയതു കൊണ്ടാകാം. എന്നാൽ കരിയറിൽ ഞാൻ എല്ലാത്തരം ചിത്രങ്ങളും എടുക്കുന്ന ഒരു ഫൊട്ടോഗ്രാഫർ തന്നെയാണ്. വെഡ്ഡിങ് ഫൊട്ടോഗ്രാഫി, മോഡൽ ഷൂട്ട്, കൾച്ചറൽ ഫോട്ടോഗ്രാഫി അങ്ങനെ എല്ലാം കൈകാര്യം ചെയ്യും.

English Summary : Rohith Prakash chooses his career as a photographer because of his love towards elephants