മുടിക്കും മുഖത്തിനും ഒരുപോലെയിണങ്ങുന്ന ചില പ്രകൃതിദത്ത വസ്തുക്കളുണ്ട്. അടുക്കളയിൽനിന്നോ വീട്ടു പരിസരത്തുനിന്നോ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുന്നവ. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി ചർമം മൃദുവാക്കാൻ സഹായിക്കുന്ന തേൻ നല്ലൊരു ഹെയർപായ്ക്ക് കൂടിയാണ്. മറ്റു ചില ഘടകങ്ങൾ കൂടി ഒപ്പം ചേർക്കണം എന്നുമാത്രം. രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടിക്കും മുഖത്തിനും ഒരുപോലെയിണങ്ങുന്ന ചില പ്രകൃതിദത്ത വസ്തുക്കളുണ്ട്. അടുക്കളയിൽനിന്നോ വീട്ടു പരിസരത്തുനിന്നോ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുന്നവ. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി ചർമം മൃദുവാക്കാൻ സഹായിക്കുന്ന തേൻ നല്ലൊരു ഹെയർപായ്ക്ക് കൂടിയാണ്.  മറ്റു ചില ഘടകങ്ങൾ കൂടി ഒപ്പം ചേർക്കണം എന്നുമാത്രം.

രണ്ട് സ്പൂൺ തൈര്, ഒരൽപം നാരങ്ങാ നീര്, അഞ്ചുതുള്ളി തേൻ ഇത്രയുമാണ് ഹെയർപാക്ക് തയാറാക്കാൻ വേണ്ടത്. ഇവ യോജിപ്പിച്ച ശേഷം ആ മിശ്രിതം തലമുടിയിലും ശിരോചർമത്തിലും നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം, തണുത്ത വെള്ളത്തിൽ തല കഴുകിയാൽ പട്ടുപോലെ മൃദുലമായ, തിളങ്ങുന്ന മുടി സ്വന്തമാക്കാം.

ADVERTISEMENT

തേനിനൊപ്പം ഒലിവ് ഓയിൽ ചേർന്ന മിശ്രിതം തലയിൽ പുരട്ടിയാലും തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാം. ഏതാനും തുള്ളി തേനും ഒലിവ് ഓയിലുമെടുത്ത് നന്നായി യോജിപ്പിച്ച് ആ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കുക. മിശ്രിതം നന്നായി മുടിയിൽ പിടിക്കുന്നതുവരെ മസാജ് ചെയ്യുക. അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുടി കഴുകുക. മുടിയുടെ തിളക്കം മുൻപത്തേതിനേക്കാൾ വർധിച്ചിരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.       

തേൻകൊണ്ട് പ്രകൃതിദത്ത വാക്സ് വീട്ടിൽത്തന്നെ തയാറാക്കാം. അതെങ്ങനെയെന്നു നോക്കാം. ഒരു സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് ഇത്രയുമെടുക്കുക. ഇത് ഒരു പാത്രത്തിൽ മിക്സ് ചെയ്ത ശേഷം അടുപ്പിൽ വച്ച് കൊഴുത്തു വരുന്നതുവരെ ചൂടാക്കുക. ചൂടാറിയ ശേഷം ഈ മിശ്രിതമെടുത്ത് മുഖത്ത് രോമവളർച്ചയുള്ള ഭാഗത്തു പുരട്ടുക. പിന്നെ വൃത്തിയുള്ള ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് രോമവളർച്ചയുള്ളതിന്റെ എതിർദിശയിൽ വലിക്കുക. മുഖത്തെ രോമം വൃത്തിയായി നീക്കം ചെയ്യാൻ ഈ രീതി പിന്തുടരാവുന്നതാണ്. കൈകാലുകൾ വാക്സ് ചെയ്യണമെങ്കിൽ മുകളിൽ പറഞ്ഞ മിശ്രിതം അളവുകൂട്ടി എടുത്താൽ മതിയാകും.

ADVERTISEMENT

മുഖക്കുരു ഉണങ്ങുകയോ പൊട്ടുകയോ ചെയ്തശേഷം മുഖത്തുണ്ടാകുന്ന കറുത്ത പാടുകളെ നീക്കാനും തേൻ സഹായിക്കും. തേനും കറുവാപ്പട്ടയും ചേർന്ന മിശ്രിതമാണ് ഇതിനുവേണ്ടി തയാറാക്കേണ്ടത്. കറുവാപ്പട്ട പൊടിച്ച് അതിൽ തേൻ ചേർത്ത് പുരട്ടിയാൽ മുഖത്തെ കറുത്തപാടുകൾ നീങ്ങി മുഖം സുന്ദരമാകും. നല്ല ഫലം കിട്ടാൻ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഈ മിശ്രിതം മുഖത്തു പുരട്ടി രാവിലെ ഉണർന്നാലുടൻ മുഖം വൃത്തിയാക്കിയാൽ മതിയാകും. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാൻ ശ്രദ്ധിക്കണം.

English Summary : Honey for Skin and hair  care