കുഞ്ഞു കുഞ്ഞു വരകളിലൂടെ ‘ലിറ്റിൽ തിങ്സ്’ എന്ന വലിയൊരു ലോകമുണ്ടാക്കുകയാണ് ആതിര രാധൻ. അവളുടെ ആ ലോകത്തിനു ചുറ്റും ചിരിച്ചുക്കൊണ്ടിരിക്കുന്ന കുറേ മനുഷ്യരുണ്ട്. ആ ചിരിയാണു ലിറ്റിൽ തിങ്സ് എന്ന സംരംഭത്തിനു പിന്നിലെന്ന് ആതിര പറയുന്നു. ബുക്ക് മാർക്കിൽ നിന്നു തുടങ്ങി ഫ്രെയിംഡ് സമ്മാനങ്ങളിലൂടെ നാട്ടുപൂക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞു കുഞ്ഞു വരകളിലൂടെ ‘ലിറ്റിൽ തിങ്സ്’ എന്ന വലിയൊരു ലോകമുണ്ടാക്കുകയാണ് ആതിര രാധൻ. അവളുടെ ആ ലോകത്തിനു ചുറ്റും ചിരിച്ചുക്കൊണ്ടിരിക്കുന്ന കുറേ മനുഷ്യരുണ്ട്. ആ ചിരിയാണു ലിറ്റിൽ തിങ്സ് എന്ന സംരംഭത്തിനു പിന്നിലെന്ന് ആതിര പറയുന്നു. ബുക്ക് മാർക്കിൽ നിന്നു തുടങ്ങി ഫ്രെയിംഡ് സമ്മാനങ്ങളിലൂടെ നാട്ടുപൂക്കൾ എന്ന കലണ്ടറിലെത്തി നിൽക്കുകയാണ് ലിറ്റിൽ തിങ്സും ആതിരയും. ലിറ്റിൽ തിങ്സ് എന്ന ബ്രാൻഡിൽ നിന്നു കൂടുതൽ ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള സ്വപ്നങ്ങളേറെയുണ്ട് ആതിരയ്ക്ക്. നിലവിൽ ഓൺലൈനിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ കണ്ടറിഞ്ഞ് വാങ്ങുന്നതിനുള്ള അവസരമൊരുക്കണമെന്ന ആഗ്രഹവുമുണ്ട്. ആതിരയെക്കുറിച്ചും അവളുടെ ലിറ്റിൽ തിങ്സിനെക്കുറിച്ചുമറിയാം... 

ബുക്ക് മാർക്കിന് ഫുൾ മാർക്ക്

ADVERTISEMENT

അനുജത്തിയുടെ പഠനാവശ്യത്തിനായി ഉപയോഗിച്ചതിൽ നിന്ന് അവശേഷിച്ച നീളം കൂടിയ ചാർട്ട് പേപ്പറുകളാണ് ആതിരയുടെ ലിറ്റിൽ തിങ്സിനു തുടക്കമാകുന്നത്. നിറങ്ങളും വരകളുമൊക്കെ ഇഷ്ടപ്പെടുന്ന ആതിര ആ ചാർട്ട് പേപ്പറുകളിൽ നിറം കൊണ്ടെഴുതി. കയ്യിലുണ്ടായിരുന്ന വാട്ടർ കളറും ക്രയോൺസുമൊക്കെ ഉപയോഗിച്ചുള്ള കുഞ്ഞു വരകൾ കൊണ്ട് ആ പേപ്പറുകൾ നിറച്ചു. ‘വരച്ചതിനു ശേഷം നോക്കിയപ്പോൾ ബുക്ക് മാർക്ക് പോലുണ്ടല്ലോ എന്നു തോന്നി. ഇഷ്ടമായെന്നു സുഹൃത്തുക്കൾ പറഞ്ഞ ബലത്തിൽ അതു ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇതു വിൽപനയ്ക്കുണ്ടോ എന്ന കമന്റിൽ നിന്നാണു  സംരംഭത്തെക്കുറിച്ചുള്ള ആദ്യ ചിന്തയുണ്ടാകുന്നത്.’ ആതിര പറയുന്നു.

നാട്ടുപൂക്കൾ കലണ്ടർ

ഫ്രെയിംഡ് സമ്മാനങ്ങളിലേക്ക്

ADVERTISEMENT

ആദ്യകാലങ്ങളിൽ ബുക്ക് മാർക്കായിരുന്നു ആതിരയുടെ ലിറ്റിൽ തിങ്സ്. പിന്നീട് അതു വളർന്ന്, ഫ്രെയിംഡ് സമ്മാനങ്ങളായി. ആവശ്യമനുസരിച്ചാണു ചിത്രങ്ങൾ വരച്ചു നൽകുന്നത്. പിറന്നാൾ, ആനിവേഴ്സറി സമ്മാനങ്ങൾക്കു കൂടുതൽപ്പേർ ഫ്രെയിംഡ് സമ്മാനങ്ങൾ ആവശ്യപ്പെടാറുണ്ടെന്ന് ആതിര പറയുന്നു. എങ്ങനെ ചിത്രം വരയ്ക്കണമെന്നും അതിൽ എന്ത് എഴുതണമെന്നുമൊക്കെ അവശ്യക്കാർ പറയും. അതനുസരിച്ചുള്ള കയ്യെഴുത്തും കുഞ്ഞുവരകളുമാണു ലിറ്റിൽ തിങ്സ് സമ്മാനങ്ങളുടെ ഹാൾമാർക്ക്. ഏറ്റവുമധികം ആവശ്യക്കാരുണ്ടായതും ഈ ഫ്രെയിംഡ് സമ്മാനങ്ങൾക്കാണ്. 

ആതിര രാധൻ

നാട്ടുപൂക്കൾ

ADVERTISEMENT

ഈ പുതുവർഷത്തിൽ നാട്ടുപൂക്കൾ എന്നു പേരിട്ട കലണ്ടർ അവതരിപ്പിച്ചായിരുന്നു ആതിരയുടെ പുതുവർഷ സർപ്രൈസ്. കസ്റ്റമൈസ്ഡ് കലണ്ടർ ചെയ്യണമെന്ന ആഗ്രഹത്തിലേക്കു തന്റെ ഇഷ്ടങ്ങളായ പൂക്കളും ഇലകളുമൊക്കെ കൊണ്ടുവന്നപ്പോഴാണു നാട്ടുപൂക്കളിലേക്ക് എത്തിയതെന്ന് ആതിര പറയുന്നു. തൊടിയിലെ പൂക്കൾ, ആതിരയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ജാഡയില്ലാത്ത പാവം പൂക്കളെ’ നാട്ടുപൂക്കൾ കലണ്ടറിന്റെ തീം ആക്കി. 2020 അവസാനം ലോഞ്ച് ചെയ്ത് ഇതുവരെ 150ലേറെ നാട്ടുപൂക്കൾ കലണ്ടറുകളാണ് വിൽപന നടത്തിയത്. പൂക്കളുടെ വിത്തുൾപ്പെടെയുള്ളവയും കലണ്ടറിനൊപ്പം സമ്മാനമായി നൽകുകയു ചെയ്തു. 

കണ്ണൂർ സ്വദേശിയായ ആതിര അസാപ്പിലെ ലൈഫ് സ്കിൽ ട്രെയ്നർ കൂടിയാണ്. ഭർത്താവിന്റെയും വീട്ടുകാരുടെയുമൊക്കെ പിന്തുണയാണു ലിറ്റിൽ തിങ്സിന്റെ വിജയത്തിനു പിന്നിലെന്ന് ആതിര പറയുന്നു.

English Summary : Tiny entrepreneur Athira Radhan who spreads joy through 'Little Things'