‘ഹണികോള’. ഇത് കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ഏതെങ്കിലും സംരംഭകന്റെ ശ്രമമല്ല. ജീവിതം പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ ഒരു കൂട്ടം ആദിവാസികൾ നടത്തുന്ന ചെറുമുന്നേറ്റമാണ്. പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഒരു ആദിവാസി ഉൽപന്നമാണ് ഹണികോള. കാട്ടുതേൻ, കാട്ടിഞ്ചി,കാട്ട് ഏലം തുടങ്ങിയവയാണ് ഇതിലെ

‘ഹണികോള’. ഇത് കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ഏതെങ്കിലും സംരംഭകന്റെ ശ്രമമല്ല. ജീവിതം പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ ഒരു കൂട്ടം ആദിവാസികൾ നടത്തുന്ന ചെറുമുന്നേറ്റമാണ്. പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഒരു ആദിവാസി ഉൽപന്നമാണ് ഹണികോള. കാട്ടുതേൻ, കാട്ടിഞ്ചി,കാട്ട് ഏലം തുടങ്ങിയവയാണ് ഇതിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹണികോള’. ഇത് കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ഏതെങ്കിലും സംരംഭകന്റെ ശ്രമമല്ല. ജീവിതം പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ ഒരു കൂട്ടം ആദിവാസികൾ നടത്തുന്ന ചെറുമുന്നേറ്റമാണ്. പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഒരു ആദിവാസി ഉൽപന്നമാണ് ഹണികോള. കാട്ടുതേൻ, കാട്ടിഞ്ചി,കാട്ട് ഏലം തുടങ്ങിയവയാണ് ഇതിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹണികോള’. ഇത് കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ഏതെങ്കിലും സംരംഭകന്റെ ശ്രമമല്ല. ജീവിതം പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ ഒരു കൂട്ടം ആദിവാസികൾ നടത്തുന്ന ചെറുമുന്നേറ്റമാണ്. പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഒരു ആദിവാസി ഉൽപന്നമാണ് ഹണികോള. കാട്ടുതേൻ, കാട്ടിഞ്ചി,കാട്ട് ഏലം തുടങ്ങിയവയാണ് ഇതിലെ ചേരുവകൾ.  നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്ത് പ്രവർത്തിക്കുന്ന ആദിവാസി ഉൽപന്ന വിപണനകേന്ദ്രത്തിൽ ഹണി കോള ഉടൻ വിൽപനയ്ക്കെത്തും. തീർന്നില്ല, കാട്ടുതേൻ മെഴുക് ഉപയോഗിച്ച് നിർമിക്കുന്ന ലിപ് ബാം, പെയിൻ ബാം പോലുള്ളവയും വിൽപനയ്ക്കുണ്ടാകും.

നിലമ്പൂർ ഉൾവനത്തിലുള്ള ഏതാനും കോളനികളിലെ ചെറുപ്പക്കാരുടെ മേൽനോട്ടത്തിലാണ് ഈ സംരംഭക മുന്നേറ്റം. ചാലിയാർ, പോത്തുകൽ, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്കർ, മുതുവാൻ വിഭാഗത്തിൽ പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങൾ ചേർന്ന് രൂപീകരിച്ച ‘തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ’ എന്ന സംരംഭക ഗ്രൂപ്പിന്റെ കീഴിലാണ് ആദിവാസി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. കാട്ടുനായ്ക്ക ഭാഷയിൽ ‘തൊടുവെ’ എന്നാൽ മൺപുറ്റുകളിൽ നിന്ന് എടുക്കുന്ന കാട്ടുതേൻ എന്നാണ് അർഥം. 

ആദിവാസി സംരംഭക ഗ്രൂപ്പുകൾക്ക് തേൻ സംസ്കരണത്തിൽ നിൽകിയ പരിശീലനം
ADVERTISEMENT

കോവിഡ് കാലത്തെ അനിശ്ചിതത്വവും പട്ടിണിയുമാണ് ഇങ്ങനെയൊരു സംരംഭക യത്നത്തിന് മുൻകയ്യെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പാലക്കയം കോളനിയിലെ അംഗവും മുതുവാൻ വിഭാഗത്തിൽ പെടുന്ന യുവാവുമായ ശ്യാംജിത് പറയുന്നു. ആന്ത്രപ്പോളജിയിൽ എംഫിൽ നേടിയ ഈ യുവാവാണ് സൊസൈറ്റിയുടെ സിഇഒ. ആദിവാസികളുടെ നേതൃത്വത്തിലുള്ള വനവിഭവശേഖരണം നേരത്തെ മുതലേ നടക്കുന്നതാണ്, അതിനായി സൊസൈറ്റികളും പ്രവർത്തിക്കുന്നുണ്ട്. 

എന്നാൽ പലപ്പോഴും ഈ ഉൽപന്നങ്ങൾക്ക് വേണ്ട വില ഇവർക്ക് ലഭിക്കുന്നില്ല. ഇടത്തട്ടുകാരുടെയും ലോബികളുടെയും തട്ടിപ്പിനും ഇവർ ഇരയാകുന്നു. പ്രളയം വന്നതോടെ വനവിഭവങ്ങൾ വിറ്റു പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയും വന്നു, അതോടെ ശേഖരിക്കുന്ന ആദിവാസി വിഭവങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കിയും ആദിവാസി ബ്രാൻഡ് ആയും വിൽപന നടത്തി കൂടുതൽ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ശ്രമം നടത്തണമെന്ന, ഊരുകൂട്ടത്തിലുയർന്നുവന്ന ചിന്തയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ. 

ADVERTISEMENT

ഓരോ ആദിവാസി മേഖലകളിലുമുള്ള ഊരുകൂട്ടങ്ങളിൽ നിന്നാണ് തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ രൂപപ്പെട്ടത്. ഇടത്തട്ടുകാരെ ഒഴിവാക്കി ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി കരുളായി ആസ്ഥാനമായി ഒരു ഓഫിസ് തുടങ്ങി, ഇവിടെയാണ് തേൻ പ്രോസസിങ് യൂണിറ്റും ബോട്ട്ലിങ് കേന്ദ്രവും പ്രവർത്തിക്കുക. ലിപ്ബാം, പെയ്ൻ ബാം തുടങ്ങിയ ഉൽപന്നങ്ങളും ഇവിടെ നിർമിക്കും. ഹോർട്ടി കോർപ്, വയനാട്ടിലെ സിവൈഡി എന്ന സന്നദ്ധ സംഘടന സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ്, നിലമ്പൂർ അമൽ കോളജിലെ ടൂറിസം, ഫുഡ് ആൻഡ് ടെക്നോളജി ഡിപ്പാർട്മെന്റ് തുടങ്ങിയവയാണ് ഈ പ്രസ്ഥാനത്തെ വിവിധ രീതികളിൽ സഹായിക്കുന്നത്. കോവിഡിന് മുൻപ് തുടങ്ങിവച്ച പരിശ്രമങ്ങൾ ലോക്ഡൗൺകാലത്ത് അൽപം തളർന്നെങ്കിലും വീണ്ടും സജീവമാകുകയാണ്. കാട്ടു തേൻ ബ്രാൻഡ് ആയി വിപണിയിലെത്തിക്കാനുള്ള പരിശ്രമമായിരുന്നു സൊസൈറ്റി ആദ്യം ചെയ്തത്. ‘ജേൻ ഉറഗ്’ എന്നാണ് പായ്ക്ക് ചെയ്ത തേനിന് നൽകിയിരിക്കുന്ന പേര്. കാട്ടുനായ്ക്ക ഭാഷയിൽ ‘ജേൻ’ എന്നാൽ തേൻ എന്നാണ് അർഥം. ‘ഉറഗ്’ എന്നാൽ അറനാടൻ ഭാഷയിൽ ഉറവ എന്നും. ‘ജേൻ ഉറഗ്’ എന്നാൽ തേൻ ഉറവ. ബ്രാൻഡ് ആയി ഉൽപന്നം വിപണിയിലെത്തിക്കുന്നതിനായി തേൻസംസ്കരണത്തിലുള്ള പരിശീലനങ്ങൾ നൽകിക്കഴിഞ്ഞു. ഫുഡ് സേഫ്ടി വിഭാഗത്തിന്റെ ലൈസൻസും കിട്ടി. പായ്ക്കിങ് ലൈസൻസ് ഉടൻ ലഭിക്കും. വയനാട്ടിൽ ഉള്ള ‘എന്നൂർ’ പ്രൊജക്ടിൽ ഉൾപ്പെടുത്തി ആദിവാസി ഉൽപന്നങ്ങൾ വിൽപന നടത്താനുള്ള ഷോപ് അനുവദിച്ചിട്ടുണ്ട്. നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്തും ഷോപ് ഉണ്ട്. ‘തൊടുവെ ഗ്രീൻ ഷോപ്’ എന്നാണ് ഇത് അറിയപ്പെടുക.

‘തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ’ ‘തൊടുവെ ഗ്രീൻ ഷോപ്’ എന്നിവയുടെ ലോഗോ

ഹണി കോള ആദിവാസികൾ ഉണ്ടാക്കിയ പുതിയ സോഫ്റ്റ് ഡ്രിങ്ക് ആണ്. ഇതിലെ ചേരുവകൾ മുഴുവൻ കാട്ടിൽ നിന്ന് ശേഖരിക്കുന്നവയാണ്. ഇത് സംസ്കരിക്കുന്നതിനുള്ള പരിശീലനം പൂർത്തിയായി. ഇഞ്ചി, കുരുമുളക്, മഞ്ഞൾ, നെല്ലിക്ക, ഏലം തുടങ്ങിയവയെല്ലാം കാട്ടിൽ നിന്ന് ശേഖരിക്കുന്നവയാണ്. സർബത്ത് നൽകുന്നതു പോലെ ആവശ്യക്കാർ അപ്പപ്പോൾ മിക്സ് ചെയ്താണ് ഹണി കോള നൽകുക, ഒരു ഗ്ലാസ് ഹണി കോള മിക്സ് ഉപയോഗിച്ച് 4 ഗ്ലാസ് വെള്ളം ഉണ്ടാക്കും, ഇപ്പോൾ വിവാഹം, കൺവൻഷനുകൾ, സെമിനാറുകൾ പോലുള്ളവയിൽ വെൽകം ഡ്രിങ്ക് ആയി ഹണി കോള ഓർഡർ പ്രകാരം നൽകാനാണ് ലക്ഷ്യമിടുന്നത്, ഇതു കൂടാതെ തൊടുവെയുടെ ഇക്കോ ഷോപ്പുകളിലും ഹണികോള ലഭിക്കും, കാട്ടിൽ നിന്നുള്ള വനവിഭവ ശേഖരണത്തിന്റെ സീസൺ ആകുന്നതേയുള്ളൂ. അത് കഴിയുന്നതോടെ എല്ലാ ഉൽപന്നങ്ങളുടെയും സ്റ്റോക്ക് ആവശ്യത്തിന് ഉണ്ടാകും. അതിനു ശേഷമേ പൂർണ തോതിലുള്ള ഉൽപാദവും വിപണനവും തുടങ്ങുകയുള്ളൂ. പുലിമുണ്ട കോളനിയിലെ ബാബുരാജ് പ്രസിഡന്റും വാണിയമ്പുഴ കോളനിയിലെ കെ.ബാബു സെക്രട്ടറിയും പാലക്കയം കോളനിയിലെ ശ്യാംജിത് ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ആയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും വനവിഭവങ്ങൾ ആദിവാസി ബ്രാൻഡിൽ പുറത്തിറക്കാനും കാലക്രമത്തിൽ തൊടുവെയെ ഒരു ഉൽപാദക കമ്പനിയാക്കിമാറ്റാനുമുള്ള ലക്ഷ്യങ്ങളോടെയാണ് ഇവരുടെ പ്രവർത്തനം.

ADVERTISEMENT

English Summary : Nilambur Thoduve Community Foundation Initiatives – Wayanad Tribal Food Products - Honey Cola