കോവിഡ് പ്രതിസന്ധി മൂലം നെയ്ത്തും, വരുമാനവും നിലച്ച നെയ്ത്തുകാർക്കു ഒരു കൈത്താങ്ങായി കൊച്ചിയിലെ ഗ്രാമീൺസ് ഹാൻഡ്‌ലൂം ഉത്സവ്. വളഞ്ഞമ്പലം എന്റെ ഭൂമി ഗ്രീൻ മാളിൽ ഫെബ്രുവരി 15 വരെയാണ് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നത്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന,

കോവിഡ് പ്രതിസന്ധി മൂലം നെയ്ത്തും, വരുമാനവും നിലച്ച നെയ്ത്തുകാർക്കു ഒരു കൈത്താങ്ങായി കൊച്ചിയിലെ ഗ്രാമീൺസ് ഹാൻഡ്‌ലൂം ഉത്സവ്. വളഞ്ഞമ്പലം എന്റെ ഭൂമി ഗ്രീൻ മാളിൽ ഫെബ്രുവരി 15 വരെയാണ് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നത്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധി മൂലം നെയ്ത്തും, വരുമാനവും നിലച്ച നെയ്ത്തുകാർക്കു ഒരു കൈത്താങ്ങായി കൊച്ചിയിലെ ഗ്രാമീൺസ് ഹാൻഡ്‌ലൂം ഉത്സവ്. വളഞ്ഞമ്പലം എന്റെ ഭൂമി ഗ്രീൻ മാളിൽ ഫെബ്രുവരി 15 വരെയാണ് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നത്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധി മൂലം നെയ്ത്തും, വരുമാനവും നിലച്ച നെയ്ത്തുകാർക്കു ഒരു കൈത്താങ്ങായി കൊച്ചിയിലെ ഗ്രാമീൺസ് ഹാൻഡ്‌ലൂം ഉത്സവ്. വളഞ്ഞമ്പലം എന്റെ ഭൂമി ഗ്രീൻ മാളിൽ ഫെബ്രുവരി 15 വരെയാണ് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നത്. 

 

ADVERTISEMENT

പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത നെയ്ത്തുകാരിൽ നിന്നും വസ്ത്രങ്ങൾ നേരിട്ട് വാങ്ങാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭാരതത്തിലെ പരമ്പരാഗത നെയ്ത്തുരീതികളെ പുനരുജ്ജീവിപ്പിക്കുക എന്നത് ജീവിത വ്രതമാക്കി മാറ്റിയ കലാകാരന്മാരെ നൂതന സാങ്കേതിവിദ്യയുടെ സഹായത്തോടെ പിന്തുണയ്ക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഉദ്യമത്തിന് പിന്നിൽ. 

 

ADVERTISEMENT

തമിഴ്നാട്ടിലെ കൊടൈക്കനാലിനു അടുത്തുള്ള ജി.കല്ലുപട്ടി ഗ്രാമത്തിൽ നിന്നുള്ള നെയ്ത്തുകാരും കൊച്ചിയിൽ നടക്കുന്ന പ്രദർശനത്തിൽ ഹാൻഡ്‌ലൂം തുണികളുമായി എത്തിയിട്ടുണ്ട്. ആഹാരം വീവേഴ്‌സ് എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി നേരിട്ട് വില്പന നടത്തുന്നവരാണ് ഈ നെയ്ത്തുകാർ. വിദേശ രാജ്യങ്ങളിലേക്കു പോലും ഈ കൊച്ചു ഗ്രാമത്തിൽ നിന്നു തുണികൾ കയറ്റി അയക്കുന്നുണ്ടെന്നു ആഹാരം വീവേഴ്‌സ് പ്രതിനിധി മോഹൻരാജ് പറയുന്നു. മാർക്കറ്റിൽ പേരെടുത്തു വന്നപ്പോഴാണ് കോവിഡ് വന്നതും വില്പന നിലച്ചതും. അതോടെ ഓർഡർ തരാൻ വരുന്നവർക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് മോഹൻരാജ് പറയുന്നു. ഞങ്ങൾക്ക് കൃത്യസമയത്ത് ഓർഡർ കൊടുക്കാൻ കഴിയില്ലേ എന്ന സംശയം പലർക്കും ഉണ്ട്. അത്തരം അവസ്ഥകളെ നേരിട്ട് പഴയ പോലെ വില്പന നടത്താൻ കഴിയുമെന്ന പ്രതീക്ഷ ഇവർക്കുണ്ട്. മൊത്തക്കച്ചവടക്കാരുമായുള്ള പരിചയം ഉണ്ടാക്കുന്നതിനും പുതിയ മാർക്കറ്റ് കണ്ടെത്തുന്നതിനും ഇത്തരം പ്രദർശനങ്ങൾ സഹായിക്കുമെന്നാണ് മോഹൻരാജിന്റെ കണക്കുകൂട്ടൽ. 

 

ADVERTISEMENT

ഗുജറാത്തിലെ കച്ചിൽ നിന്നുള്ള രമേശ്‌ പാധിയെറിന്റെ അനുഭവം ഇങ്ങനെ: "കൊച്ചിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോക്ഡൗണിൽ തുണിത്തരങ്ങളുടെ സാധാരണ രീതിയിലുള്ള വില്പന മുടങ്ങിയപ്പോൾ ഞങ്ങൾ ഓൺലൈൻ വിപണനത്തിലേക്ക് തിരിഞ്ഞു. അതിലൂടെ കുറച്ചെങ്കിലും വില്പന നടത്താൻ കഴിഞ്ഞു.  എങ്കിലും എല്ലാം പഴയ രീതിയിൽ ആയിട്ടില്ല.  ഇത്തരത്തിലുള്ള പ്രദർശനത്തിലൂടെ വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കമ്പിളി ഷാൾ,  ഹാൻഡ്‌ലൂം സാരി,  ഓർഗാനിക് കോട്ടൺ സാരി,  ഓർഗാനിക് കോട്ടൺ ഫാബ്രിക് തുടങ്ങിയവയാണ് വിൽപനക്കായി എത്തിച്ചിരിക്കുന്നത്.  ഓർഗാനിക് കോട്ടൺ തുണിക്ക് കൊച്ചിയിൽ ധാരാളം ആരാധകർ ഉണ്ട്.  ഒട്ടേറെ പേർ ഇതു വാങ്ങാനായി ഇവിടെ എത്തി," രമേശ്‌ പറഞ്ഞു. 

 

കോവിഡ് മൂലം ഹാൻഡ്‌ലൂം തുണികളുമായുള്ള യാത്രകൾ മുടങ്ങിയതിലുള്ള ആകുലതയാണ് മധ്യപ്രദേശിൽ നിന്നുള്ള ഗോവിന്ദ് ചൗഹാൻ പങ്കുവച്ചത്.  ലോക്ഡൗണിനു മുൻപ് രാജ്യത്തുടനീളം പ്രദർശനവും വില്പനയും നടത്തിയിരുന്നു. കോവിഡ് എല്ലാം മുടക്കി. തുണികൾ വിറ്റു പോകാതെ കെട്ടിക്കിടന്നു. ഉല്പാദന ചെലവ് പോലും ലഭിക്കാതെ വളരെ കുറഞ്ഞ വിലയ്ക്ക് തുണികൾ വിൽക്കേണ്ട അവസ്ഥ വന്നു. എന്തായാലും വലിയൊരു ഇടവേളയ്ക്കു ശേഷം തുണികളുമായി പ്രദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗോവിന്ദ് ചൗഹാൻ. കോവിഡ് ഭീതി കൊണ്ടാണോ എന്നറിയില്ല, പ്രദർശനത്തിന് ആളുകൾ കുറവാണ് എന്നാണ് ഗോവിന്ദിന്റെ നിരീക്ഷണം. എന്തായാലും കേട്ടും അറിഞ്ഞും കൂടുതൽ പേർ  ഈ പ്രദർശനത്തിന് എത്തുമെന്ന പ്രതീക്ഷ ഇവർക്കുണ്ട്.

 

ഗുജറാത്തിലെ കച്ച്, പശ്ചിമ ബംഗാളിലെ ജംദാനി മസ്ലിൻ, മധ്യപ്രദേശിലെ മഹേശ്വരി സിൽക്‌സ്, തെലങ്കാനയിലെ പോച്ചമ്പിള്ളി ഇക്കത്, പോർഗയ് ട്രൈബൽ എംബ്രോയിഡറി, ഓർഗാനിക് കോട്ടൺ തുണിയിൽ വെജിറ്റബിൾ ഡൈ കളറുകൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ, ഖാദി വസ്ത്രങ്ങൾ, ചണ ബാഗുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശനത്തിനുണ്ട്. സാരികൾ, ഡ്രസ്സ് മെറ്റീരിയലുകൾ, ദുപ്പട്ട, സ്റ്റോൾ, ഷർട്ട്, കുർത്ത, ടൗവൽസ്, ഇൻഡോർ പ്ലാന്റ്സ്, ഓർഗാനിക് ഫുഡ്സ് എന്നിവയോടൊപ്പം വിവിധയിനം പായസങ്ങളും പ്രദർശനവേദിയിൽ ലഭ്യമാണ്. രാവിലെ 10  മുതൽ രാത്രി 8 വരെയാണ് പ്രദർശനം.