കോളജ് പഠന കാലത്ത് വഴിയോരത്ത് അത്തർ വിൽക്കുന്നവരുടെയും കടകളിലെ സ്പ്രേ കുപ്പികളും മണത്തു നടക്കുന്നതു ഹോബിയാക്കിയ രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. ഷാനവാസും സൂരജും. കാലം മാറി, ജീവിതവും. വ്യത്യസ്ഥ മേഖലകളിൽ ചുമടുറപ്പിച്ചപ്പോഴും പഴയ സൗഹൃദത്തിന്റെ സുഗന്ധത്തിൽ നിന്ന് ഇരുവരും വഴിപിരിഞ്ഞിരുന്നില്ല. പുതിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് പഠന കാലത്ത് വഴിയോരത്ത് അത്തർ വിൽക്കുന്നവരുടെയും കടകളിലെ സ്പ്രേ കുപ്പികളും മണത്തു നടക്കുന്നതു ഹോബിയാക്കിയ രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. ഷാനവാസും സൂരജും. കാലം മാറി, ജീവിതവും. വ്യത്യസ്ഥ മേഖലകളിൽ ചുമടുറപ്പിച്ചപ്പോഴും പഴയ സൗഹൃദത്തിന്റെ സുഗന്ധത്തിൽ നിന്ന് ഇരുവരും വഴിപിരിഞ്ഞിരുന്നില്ല. പുതിയൊരു സ്റ്റാർട്അപ്പിനെക്കുറിച്ച് ആലോചിച്ചപ്പോൾ ഷാനവാസിന്റെ ഈ മേഖലയിലെ പരിജ്ഞാനവും സൂരജിന്റെ ക്രിയാത്മക ശേഷിയും തിരിച്ചറിവുള്ള ഇരുവരും പുതിയ ബ്രാൻഡ് പെർഫ്യൂം വിപണിയിലിറക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ആഡംബര സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കുള്ള സാധ്യതയും വളരുന്ന ആവശ്യകതയും കണക്കിലെടുത്ത് കേരളത്തിൽ നിന്ന് കോസ്മോകാർട്ട് കമ്മോഡിറ്റീസ് പെർഫ്യൂം ബ്രാൻഡുകൾ അവതരിപ്പിക്കുകയായിരുന്നു. 

ADVERTISEMENT

'പൊമ്മ', 'ഹാപ്പി ലൈഫ് ഇമോജി' എന്നീ പുതിയ രണ്ട് പെർഫ്യൂം ബ്രാൻഡുകളാണ് കോസ്മോകാർട്ട് അവതരിപ്പിച്ചത്. അന്താരാഷ്ട്ര ബ്രാൻഡഡ് പെർഫ്യൂമുകൾ, കോസ്മെറ്റിക്സ് , വ്യക്തിഗത-സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, വ്യാപാരം, വിപണനം, വിതരണം എന്നിവ ലക്ഷ്യമിടുന്ന കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടഅപ്പ് കമ്പനിയായ കോസ്മോകാർട്ട് തുടക്കത്തിൽ ഇന്ത്യയിലും, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലും 2025 ഓടെ ആഗോളതലത്തിലും പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ADVERTISEMENT

നിലവിൽ ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് സുഗന്ധതൈലം കൊണ്ടുവരികയും മംഗലാപുരത്ത് ഉൽപന്നം നിർമ്മിക്കുകയുമാണു ചെയ്യുന്നത്. വൈകാതെ തന്നെ രാജ്യത്ത് സ്വന്തമായ നിർമ്മാണ സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. ഇവയ്ക്കായി www.kozmocart.com എന്ന പേരിൽ ഒരു ഇകോമേഴ്സ് സൈറ്റും പ്രവർത്തിക്കുന്നുണ്ട്. സിനിമാതാരം അഹാന കൃഷ്ണ ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ആദ്യത്തെ ഓൺലൈൻ പർച്ചേസ് നടത്തുകയും ചെയ്തു. ഇന്ത്യൻ വിപണിയാണ് പ്രാഥമിക ഘട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്ന് കോസ്മോകാർട്ട് കമ്മോഡിറ്റീസ് മാനേജിങ് ഡയറക്ടർ ഷാനവാസ് പറഞ്ഞു. വൈകാതെ ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിൽ കൂടി ഉൽപന്നങ്ങൾ ലഭ്യമാക്കും. 

ADVERTISEMENT

രാജ്യത്തെ ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ഐടി, സോഫ്റ്റ്‌വെയർ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഉയർന്ന നിക്ഷേപം ആവശ്യമുള്ളതുകൊണ്ട് എഫ്എംസിജി തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. സോഷ്യൽ മീഡിയ, ഡിജിറ്റൽ മീഡിയ മാർക്കറ്റിങ് വഴി സ്വന്തം ബ്രാൻഡുകൾ സൃഷ്ടിച്ച് കോസ്മോകാർട്ട് നൂതനവും ക്രിയാത്മകവുമായ ചിന്തകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കമ്പനിയുടെ സിഇഒയും ഡയറക്ടറുമായ സൂരജ് കമൽ പറയുന്നു. സുഗന്ധദ്രവ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ വിപുലമായ സർവേയും, ഗവേഷണവും നടത്തിയിട്ടുണ്ടെന്ന് എയ്റോസോൾസ് കൺസൾട്ടന്റ് ശങ്കർ നിഷാദ് പറഞ്ഞു.

English Summary : Kerala based perfume brand launched