ലോകം വാക്സീനെടുക്കാൻ ഓടുമ്പോൾ മാലോകർക്കൊപ്പം ഓടിയെത്താൻ ശ്രമിക്കുകയാണു ഫാഷൻലോകം. ‘വാക്സീൻ റെഡി’ കലക്​ഷൻ രംഗത്തെത്തിച്ച് രാജ്യാന്തര ബ്രാൻഡ് ‘റിവോൾവ്’ ആണു കഴിഞ്ഞദിവസങ്ങളിൽ സംസാരവിഷയമായത്. സംഭവത്തിൽ പുതുമയൊന്നുമില്ല; വേനൽച്ചൂടിൽ ഫാഷൻ സ്റ്റോറുകളിലെ കലക്‌ഷനിലേറെയും സ്‌ലീവ്‌ലെസ്, ഓഫ് ഷോൾഡർ, കട്ട്‌ഔട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം വാക്സീനെടുക്കാൻ ഓടുമ്പോൾ മാലോകർക്കൊപ്പം ഓടിയെത്താൻ ശ്രമിക്കുകയാണു ഫാഷൻലോകം. ‘വാക്സീൻ റെഡി’ കലക്​ഷൻ രംഗത്തെത്തിച്ച് രാജ്യാന്തര ബ്രാൻഡ് ‘റിവോൾവ്’ ആണു കഴിഞ്ഞദിവസങ്ങളിൽ സംസാരവിഷയമായത്.

സംഭവത്തിൽ പുതുമയൊന്നുമില്ല; വേനൽച്ചൂടിൽ ഫാഷൻ സ്റ്റോറുകളിലെ കലക്‌ഷനിലേറെയും സ്‌ലീവ്‌ലെസ്, ഓഫ് ഷോൾഡർ, കട്ട്‌ഔട്ട് പാറ്റേൺ വസ്ത്രങ്ങളാകും. ആ സമ്മർ വസ്ത്രങ്ങളെല്ലാം സ്റ്റോറിന്റെ ഓൺലൈൻ വിഭാഗത്തിൽ ‘വാക്സീൻ റെഡി’ എന്ന തലക്കെട്ടിൽ ഒരുമിച്ചു കൂട്ടിവച്ചതേയുളളൂ റിവോൾവ്. പ്രതീക്ഷിച്ച പോലെ ലോകം ഉറ്റുനോക്കിയത് ആ പേരിലേക്കു തന്നെ.

ADVERTISEMENT

പേരിലെ കൗതുകം ആസ്വദിച്ചവർക്കൊപ്പം ചീത്തവിളിച്ചവരും ഏറെ. വസ്ത്രങ്ങളുടെ വില കൂടുതലാണെന്ന പേരിലും വിമർശനങ്ങളുണ്ടായി.

കാര്യമെന്തൊക്കെയായാലും ഇതുവഴി വാക്സിനേഷനും കോവിഡിനെത്തുടർന്നു ചലനം നഷ്ടമായ ഫാഷൻരംഗവും കഴിഞ്ഞദിവങ്ങളിൽ ചർച്ചയിൽ സജീവമായി. ദിവസങ്ങൾക്കു മുമ്പ് കട്ട്ഔട്ട് ഷോൾഡർ വസ്ത്രം ധരിച്ച് വാക്സീൻ എടുക്കാനെത്തിയ അമേരിക്കൻ ഗായിക ഡോളി പാർട്ടനാണു വാക്സീൻ ഫാഷൻ ആദ്യം ചർച്ചയാക്കിയത്. ഇതു കണ്ടയുടൻ ബ്ലോക്ക് കോൾഡ് ഷോൾഡർ വസ്ത്രം ധരിച്ച തന്റെ പഴയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഹിലരി ക്ലിന്റണും ‘വാക്സിനേഷൻ ലുക്ക്’ ചർച്ച സജീവമാക്കി.

ADVERTISEMENT

പാശ്ചാത്യ ലോകത്തു ഫാഷനിസ്റ്റകൾ പലരും ഇതേറ്റെടുത്തു. താരങ്ങളും ഫാഷൻ ബ്രാൻഡുകളും പങ്കുവയ്ക്കുന്ന വാക്സീൻ– ലുക്ക് ട്രെൻഡിൽ പണം മുടക്കുന്നതു സാധാരണക്കാർക്കു പ്രായോഗികമല്ല. പക്ഷേ, പഴയ വേനൽക്കാല വസ്ത്രങ്ങൾക്കു പുതിയ മേക്ക് ഓവർ നൽകി പുറത്തെടുക്കാം. വാക്സീനെടുക്കുമ്പോൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കാനും ശ്രദ്ധിക്കാം.

English Summary : How the cold-shoulder top became a vaccine fashion trend