ഞാൻ ഗേയാണെന്നു പറയാൻ എനിക്കു മടിയില്ല. പക്ഷേ, എന്തുകൊണ്ടോ കേരളത്തിൽ ഇപ്പോഴും ഈ കമ്യൂണിറ്റിയെ അംഗീകരിക്കാനോ അവരെ ബഹുമാനിക്കാനോ പലർക്കും മടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെയെല്ലാം മേക്കപ് ചെയ്തുപുറത്തുപോകുന്ന എത്രയോ ആൺസുഹൃത്തുക്കളുണ്ടെനിക്ക്....

ഞാൻ ഗേയാണെന്നു പറയാൻ എനിക്കു മടിയില്ല. പക്ഷേ, എന്തുകൊണ്ടോ കേരളത്തിൽ ഇപ്പോഴും ഈ കമ്യൂണിറ്റിയെ അംഗീകരിക്കാനോ അവരെ ബഹുമാനിക്കാനോ പലർക്കും മടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെയെല്ലാം മേക്കപ് ചെയ്തുപുറത്തുപോകുന്ന എത്രയോ ആൺസുഹൃത്തുക്കളുണ്ടെനിക്ക്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ഗേയാണെന്നു പറയാൻ എനിക്കു മടിയില്ല. പക്ഷേ, എന്തുകൊണ്ടോ കേരളത്തിൽ ഇപ്പോഴും ഈ കമ്യൂണിറ്റിയെ അംഗീകരിക്കാനോ അവരെ ബഹുമാനിക്കാനോ പലർക്കും മടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെയെല്ലാം മേക്കപ് ചെയ്തുപുറത്തുപോകുന്ന എത്രയോ ആൺസുഹൃത്തുക്കളുണ്ടെനിക്ക്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർപ് ലുക്സ്...ഓരോ നോട്ടത്തിലുമുണ്ട് ടോണി മൈക്കിൾ എന്ന മേക്കപ് ആർടിസ്റ്റിന്റെ ജീവിതം മുഴുവൻ. കളിയാക്കിയവരോടുള്ള പ്രതിഷേധം, മാറ്റത്തിനു വേണ്ടിയുള്ള മുറവിളി, പിന്നെ, ‍ഞാൻ ഇതാണെന്നു ഞാൻ തന്ന പറയും എന്ന വാശി. സിനിമ–സീരിയൽ താരങ്ങളിൽ പുരുഷന്മാരും മേക്കപ് ചെയ്യുമെന്ന് അറിയാത്തവരാരുമില്ല. അതൊരു സാധാരണ സംഭവമായി നമ്മൾ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ, സാധാരണ ജീവിതത്തിലേക്കു വരുമ്പോൾ, എന്തോ, പുരുഷന്മാരുടെ മേക്കപ് അംഗീകരിച്ചു കൊടുക്കാൻ തയാറാകുന്നില്ല പലരും. കണ്ണെഴുതുന്ന കൗമാരക്കാരായ ആൺകുട്ടികൾ ഇപ്പോഴും ചിലരുടെയെങ്കിലും മനസ്സിലെ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. അത്തരം ബ്ലാക് ലിസ്റ്റുകളെ പൊളിച്ചെഴുതുകയാണ് ടോണിയുടെ ഈ ഫോട്ടോ ഷൂട്ട്. 

‘‘രാജ്യാന്തര മേക്കപ് ആർടിസ്റ്റുകളെ നന്നായി ഫോളോ ചെയ്യാറുണ്ട് ഞാൻ. അങ്ങനെയാണ് ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടിലേക്കെത്തുന്നത്. ജേക് വാർഡൻ, മാക് ഡാഡി, ജെയിംസ് ചാൾസ് തുടങ്ങിയവരൊക്കെയാണ് ഇൻസ്പിരേഷൻ. പ്രഫഷനലായിത്തന്നെ ഫോട്ടോ ഷൂട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഫസ്റ്റ് ലോക്ഡൗൺ സമയത്താണ് ആദ്യം ഫോട്ടോ ഷൂട്ട് ചെയ്യാൻ ആലോചിച്ചത്. എന്നാൽ അന്നത് സാധിച്ചില്ല. പിന്നീട് വീണ്ടും ഈ ആശയം മനസ്സിൽ തോന്നിയപ്പോൾ ഒരുപാട് ഫൊട്ടോഗ്രാഫർമാരെ സമീപിച്ചിരുന്നു. എന്നാൽ, ആരും തന്നെ പ്രോത്സാഹിപ്പിച്ചില്ല. ഒടുവിൽ സുഹൃത്തായ ജിബു കെ.രാജനാണ് എനിക്കു ധൈര്യം തന്നത്. അദ്ദേഹം തന്നെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ആദ്യമായി ഫോട്ടോഷൂട്ട് ചെയ്യുന്ന ടെൻഷൻ ഒന്നും തന്നെ തരാതെ, വളരെ ഭംഗിയായി അദ്ദേഹം അതു കൈകാര്യം ചെയതു.

ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ ഷെയർ ചെയ്തപ്പോൾ കൂടുതൽ കമന്റ് ചെയ്തതു പെൺകുട്ടികളായിരുന്നു. ഇത് നല്ലൊരു മൂവ്മെന്റാണെന്നായിരുന്നു അവരുടെയെല്ലാം കമന്റ്. ഒട്ടേറെ മേക്കപ് ആർടിസ്റ്റുകളും അഭിനന്ദിക്കാൻ വിളിച്ചിരുന്നു. പക്ഷേ, അതിനർഥം നെഗറ്റീവ് കമന്റ്സ് കിട്ടിയില്ല, എന്നല്ല കേട്ടോ. എന്റെ ജെൻഡർ ഏതെന്നു ചോദിച്ചുപോലും കമന്റുകളുണ്ടായിരുന്നു. പക്ഷേ, അതിനത്ര ഗൗരവം നൽകേണ്ടെന്നാണ് എനിക്കു തോന്നിയത്. എന്തു ചെയ്താലും മോശം മാത്രം പറയുന്നവരെയും അവരുടെ ഫേക് പ്രൊഫൈലുകളെയും കണ്ടില്ലെന്നു നടിക്കുന്നതാണു നല്ലതെന്നു തോന്നി.

ഞാൻ പത്തു വർഷത്തോളം ബാംഗ്ലൂരിലായിരുന്നു. അവിടെയുള്ള എൽജിബിടി കമ്യൂണിറ്റികൾ‌ക്ക് എത്രയോ വലിയ സ്വാതന്ത്ര്യം ലഭിക്കുന്നു. ഞാൻ ഗേയാണെന്നു പറയാൻ എനിക്കു മടിയില്ല. പക്ഷേ, എന്തുകൊണ്ടോ കേരളത്തിൽ ഇപ്പോഴും ഈ കമ്യൂണിറ്റിയെ അംഗീകരിക്കാനോ അവരെ ബഹുമാനിക്കാനോ പലർക്കും മടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെയെല്ലാം മേക്കപ് ചെയ്തുപുറത്തുപോകുന്ന എത്രയോ ആൺസുഹൃത്തുക്കളുണ്ടെനിക്ക്. അവർ അവരുടെ വ്യക്തിത്വത്തെ മറച്ചു പിടിക്കുന്നില്ല. പക്ഷേ, അങ്ങനെയൊന്ന് ഇവിടെ ചെയ്യാൻ ഇപ്പോഴും സാധിക്കില്ല. അതിനൊരു മാറ്റം വേണം. അതിനു വേണ്ടി തന്നെയാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട്. നമ്മൾ ഇങ്ങനെയാണെന്നു നമ്മൾ തന്നെ പറയേണ്ടേ? 

ADVERTISEMENT

കോസ്റ്റ്യൂം, സ്റ്റൈൽ, മേക്കപ്– ഇവയെല്ലാം ഞാൻ തന്നെയാണ് ചെയ്തത്. പേടിയുണ്ടായിരുന്നു. പക്ഷേ, വളരെ എളുപ്പത്തിൽ എനിക്ക് ഫോട്ടോ ഷൂട്ടിനോട്, അതിനു വേണ്ടിയുള്ള പോസുകളോട് വളരെ നീതി പുലർത്താൻ സാധിച്ചു എന്നാണ് കരുതുന്നത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ സ്വാതന്ത്ര്യമാണ്. പറയുമ്പോൾ ചെറിയ കൺസപ്റ്റ് ആയി തോന്നുമെങ്കിലും ശരിക്കും അങ്ങനെയല്ല. പ്രത്യേകിച്ചും നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ പോക്കു കണ്ടാൽ. താടി വച്ചുകൊണ്ടുതന്നെയാണ് ഞാൻ മേക് അപ് ചെയ്തത്. ക്ലീൻ ഷേവ് ചെയ്യുന്നവർക്കു മാത്രമേ മേക്കപ് ചെയ്യാൻ പാടുള്ളൂ, പുരുഷന്മാർ മേക്കപ് ചെയ്യാൻ പാടില്ല, അല്ലെങ്കിൽ എൽജിബിടി കമ്യൂണിറ്റിയിലുള്ളവരുടെ മേക്കപ് അവരുടെ വ്യക്തിത്വമല്ല, കാണിച്ചുകൂട്ടൽ മാത്രമാണ്... തുടങ്ങി ഒട്ടേറെ കമന്റ്സ് കേട്ടു വളർന്ന സാഹചര്യത്തിൽ നിന്നാണ് ഈ ഫോട്ടോ ഷൂട്ട് വരുന്നത്. അതിലും നല്ലതായി തോന്നിയത് ഈ ഫോട്ടോ ഷൂട്ട് ചെയ്യാൻ വിസമ്മതിച്ച പല ഫൊട്ടോഗ്രാഫർമാരും എന്നെ തേടിപ്പിടിച്ചു വിളിച്ച് അഭിനന്ദിച്ചു എന്നതു തന്നെയാണ്. അടുത്ത ഫോട്ടോഷൂട്ട് അവർക്കൊപ്പമാണെന്നതാണ് അതിലും കൗതകമുള്ള കാര്യം.’’– ടോണി പറഞ്ഞു.

English Summary : Make up artist Tony Micheal viral photoshoot