ഒരു ഗംഭീര ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് സൂപ്പർസ്റ്റാർ മോഹന്‍ലാൽ ജന്മദിനത്തിൽ തനിക്ക് ആശംസയും സ്നേഹവും അറിയിച്ചവർക്കു നന്ദി പറഞ്ഞത്. വരാനിരിക്കുന്ന മോഹൻലാൽ സിനിമകൾ പ്രേക്ഷകരിൽ നിറയ്ക്കുന്ന നിഗൂഢത തെളിയുന്ന ചിത്രം. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഗംഭീര ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് സൂപ്പർസ്റ്റാർ മോഹന്‍ലാൽ ജന്മദിനത്തിൽ തനിക്ക് ആശംസയും സ്നേഹവും അറിയിച്ചവർക്കു നന്ദി പറഞ്ഞത്. വരാനിരിക്കുന്ന മോഹൻലാൽ സിനിമകൾ പ്രേക്ഷകരിൽ നിറയ്ക്കുന്ന നിഗൂഢത ഈ ചിത്രത്തിലും തെളിയുന്നു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലേതാണ് ഇത്.

കടൽത്തീരം പശ്ചാത്തലമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പ്രിയതാരങ്ങൾക്കൊപ്പം പ്രകൃതിഭംഗിയും മൃഗങ്ങളും സ്ഥാനം പിടിക്കുന്നതാണു മനോരമ കലണ്ടർ ആപ്പിന്റെ 2021 ലെ ചിത്രങ്ങൾ. മോഹൻലാലിനൊപ്പം എമുവിനെയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദൂരങ്ങൾ താണ്ടി കരയിലേക്ക് വരുന്ന ഒരു കടൽക്കൊള്ളക്കാരനെ അനുസ്മരിപ്പിക്കുന്നവിധമാണ് ഈ ഫോട്ടോയുടെ ഡിസൈനിങ്.

ADVERTISEMENT

‘‘മരയ്ക്കാർ, ബാറോസ് എന്നീ ചിത്രങ്ങളാണ് ലാലേട്ടന്റേതായി ഇനി പുറത്തു വരുന്നത്. ഈ സിനിമകളെല്ലാം സൃഷ്ടിക്കുന്ന ഒരു ഫീലുണ്ട്. അതാണ് ഫോട്ടോഷൂട്ടിലും പിന്തുടരാൻ ശ്രമിച്ചത്. ലാലേട്ടന്റെ ചെന്നൈയിലെ വീടിനു മുൻവശത്തുള്ള ബീച്ചിലായിരുന്നു ഷൂട്ട്. ലാലേട്ടന്‍ ബീച്ചിലേക്ക് കയറി വരുന്ന രീതിയിലാണു ഫോട്ടോ പകർത്തിയത്. തിരകൾ ഒരു ലെയർ പോലെ ചിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇതിനായി ബീച്ചിലെ ഒരു സ്ലോപ്പിലാണ് ഷൂട്ട് നടത്തിയത്’’– കൺസപ്റ്റ് ഡയറക്ടര്‍ ഫാഷൻ മോംഗർ അച്ചു പറഞ്ഞു.

ലോങ് ബ്ലാക് ജാക്കറ്റ്, പാന്റ്സ്, മെറൂൺ ഷർട്ട്, ബൂട്ട് എന്നിവയാണ് കോസ്റ്റ്യൂം. പരുക്കനായ മെറ്റീരിയലുകളാണ് കോസ്റ്റ്യൂമിന് ഉപയോഗിച്ചിരിക്കുന്നത്. ബക്കിൾസും ബട്ടണുമൊക്കെ ഉൾപ്പെടുത്തി ജാക്കറ്റിന് ഹെവി ലുക്ക് നൽകി. കടൽക്കൊള്ളക്കാരന്റെ ഭാവം സൃഷ്ടിക്കാൻ ഇതു സഹായിക്കുന്നു. 

ADVERTISEMENT

നിഗൂഢത നിഴലിക്കുന്ന ഫോട്ടോ ആയതിനാലാണ് ഓമനത്വം നിറയുന്ന മൃഗങ്ങളെ ഒഴിവാക്കി എമുവിനെ ഉൾപ്പെടുത്തിയത്. എമുവിന്റെ മുഖത്തും തൂവലുകളിലുമെല്ലാം ഒരു നിഗൂഢതയുണ്ട്. ഫ്രെയിമിൽ വെറുതെ വന്നു പോകുന്ന ഒന്നല്ല, മറിച്ച് ഒപ്പമുള്ള കഥാപാത്രവുമായി പലവിധത്തിൽ ബന്ധപ്പെട്ടു കിടക്കുകയാണത്.

ഫോട്ടോ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകം മോഹൻലാലിന്റെ നോട്ടമാണ്. വളരെയധികം പരുക്കനായ, ചുറ്റുപാടുകളെ സസൂക്ഷ്മം ശ്രദ്ധിക്കുന്ന, തീഷ്ണമായ നോട്ടം. കഥാപാത്രത്തിന്റെ സ്വഭാവരീതി മോഹൻലാൽ വളരെ വേഗം മനസ്സിലാക്കിയെന്നും അദ്ദേഹത്തിന്റെ നോട്ടമാണു ഫോട്ടോ കാണുന്നവരെ കൊളുത്തി വലിക്കുന്ന പ്രധാന ഘടകമെന്നും അച്ചു പറയുന്നു.

ADVERTISEMENT

കോവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ ജാഗ്രതയോടെയാണു ഷൂട്ട് ചെയ്തത്. സഹായികളെ ഒഴിവാക്കി ആളുകളുടെ എണ്ണം പരമാവധി കുറച്ചു. ഷൂട്ടിങ്ങിന്റെ ഭാഗമായവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് അധികൃതർക്ക് കൈമാറി, മറ്റു നിർദേശങ്ങളും പാലിച്ചു. ഇതെല്ലാം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും മികച്ച ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അച്ചുവും സഹപ്രവർത്തകരും.

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് മനോരമ കലണ്ടർ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ–മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാം. 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം.

Android ,  iOS