രണ്ടു വർഷം മുൻപ് മാസ്ക് ധരിച്ച ഒരാളെ റോഡിൽ കണ്ടാൽ എന്തോ ഗുരുതര രോഗം ബാധിച്ചയാളാണെന്നു കരുതുമായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തോടെ മാസ്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം കടുത്തതോടെ എവിടെയും കേൾക്കുന്നത് നാലു കാര്യങ്ങളാണ് – വാക്സീൻ, മാസ്ക്, സാനിറ്റൈസർ, സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വർഷം മുൻപ് മാസ്ക് ധരിച്ച ഒരാളെ റോഡിൽ കണ്ടാൽ എന്തോ ഗുരുതര രോഗം ബാധിച്ചയാളാണെന്നു കരുതുമായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തോടെ മാസ്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം കടുത്തതോടെ എവിടെയും കേൾക്കുന്നത് നാലു കാര്യങ്ങളാണ് – വാക്സീൻ, മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം. രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദം ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയാണെന്ന സന്ദേശം സമൂഹത്തിന് പകരുകയാണ് അമേരിക്കൻ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക സംരംഭകൻ ഹരി നമ്പൂതിരി ‌‘ദ് മാസ്ക്’ എന്ന, കോവിഡ് പ്രതിരോധ ഉൽപന്ന വിൽപനശാലയിലൂടെ.

കോവിഡിനെ തോൽപിച്ചൊരു ‘പിപിപി’ ആശയം

ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിന് തൊട്ടു മുൻപാണ് അമേരിക്കയിൽനിന്നു ഹരി നമ്പൂതിരി കേരളത്തിലെത്തുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരികെപ്പോകാൻ വൈകിയപ്പോഴാണ് കേരളത്തിൽ എന്തെങ്കിലുമൊരു സംരംഭം തുടങ്ങണമെന്ന് ആലോചിക്കുന്നത്. ലോക്ഡൗൺ ഹോട്ടൽ വ്യവസായ രംഗത്തുണ്ടാക്കിയ മാന്ദ്യമാണ് ഹരിയെയും സുഹൃത്തും എറണാകുളം മലബാർ പ്ലാസ ഹോട്ടലുടമയുമായ പി.സി. നാസറിനെയും മറ്റൊരു ബിസിനസ് സാധ്യതയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ മൂന്നു മാസത്തോളം നീണ്ട മാർക്കറ്റ് റിസർച്ചിനു ശേഷമാണ് ‘ദ് മാസ്ക്’ പിറവിയെടുക്കുന്നത്. 

ഹരി നമ്പൂതിരി

‘മഹാമാരിയുടെ കാലത്ത് മൂന്ന് ‘പി’കളാണ് സമൂഹത്തിന് ആവശ്യം – പ്രിവൻഷൻ, പ്രൊട്ടക്‌ഷൻ, പോസിറ്റീവ് അപ്രോച്ച്. പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാക്കിയതോടെ മാസ്ക് ബിസിനസിനെക്കുറിച്ച് ചിന്തിച്ചു. നമ്മൾ സുരക്ഷിതമായിരിക്കുന്നതു പോലെ സമൂഹവും സുരക്ഷിതമായിരിക്കേണ്ടതിന്റെ  ആവശ്യകത കണക്കിലെടുത്ത്, മാസ്‌ക് മുതൽ പിപിഇ കിറ്റ് വരെയുള്ള കോവിഡ് പ്രതിരോധ വസ്തുക്കൾ ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ആശയം പരീക്ഷിക്കുകയായിരുന്നു’ – ഹരി നമ്പൂതിരി പറയുന്നു. വിവിധ കമ്പനികളുടെ ബ്രാൻഡഡ് മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ്, ടിഷ്യൂ എന്നിവയുടെ വിപുലമായ ശേഖരവുമായി കൊച്ചിയിൽ തുടങ്ങിയ സംരംഭം ഇന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 15 കടകളായി വളർന്നു.

‘ദ് മാസ്ക് ഷോപ്പ്, തിരുവനന്തപുരം
ADVERTISEMENT

വേണ്ടത് സമഗ്രമായ ആരോഗ്യസുരക്ഷാ പദ്ധതി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷാ പദ്ധതികൾ, വികസനം, വിദ്യാഭ്യാസം, ദുരന്തനിവാരണം, തുല്യ സാമൂഹികനീതി എന്നീ മേഖലകൾക്കാണ് പുതിയ സർക്കാർ പ്രഥമ പരിഗണന നൽക്കേണ്ടതെന്ന് ഹരി നമ്പൂതിരി പറയുന്നു. ‘തിരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്ലൊരു പാഠമാണ്. ജനങ്ങള‍ുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്ന വിധത്തിൽ വേണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. കോവിഡ് പ്രതിരോധ രംഗത്തെ നമ്മുടെ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണ്. വാക്സിനേഷനും മാസ്കും സാമൂഹിക അകലവും കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത പൊതുജനം മനസ്സിലാക്കി സർക്കാൻ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഇൗ മഹാമാരിയെ നമുക്ക് അതീജിവിക്കാം...’

ADVERTISEMENT

അമേരിക്കിയിലെ ടെക്സസിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഹരി നമ്പൂതിരി വേൾഡ് മലയാളി കൗൺസലിന്റെ അമേരിക്ക റീജിയൺ ചെയർമാനും ടെക്സസ് നഴ്സിങ് ഫെസിലിറ്റീസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവും മോട്ടിവേഷനൽ സ്പീക്കറുമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ വീടുകളും ഒാഫിസൂകളും ഫ്ലാറ്റുകളുമെല്ലാം സാനിറ്റൈസ് ചെയ്ത് കൊടുക്കുന്ന സേവനവും ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കാക്കനാട്, എംജി റോഡ് എന്നിവടങ്ങളിലാണ് ഷോപ്പുകൾ. തിരുവനന്തപ്പുരത്ത് പട്ടത്ത് ബിഷപ്പ് ഹൗസിന് എതിർവശത്താണ് ഷോപ്പ്.

‘ദ് മാസ്ക് ഷോപ്പ്, തിരുവനന്തപുരം

Content Summary : Success story of social entrepreneur Hari Namboodiri