ഡൗൺസിൻഡ്രോം എന്ന അസുഖത്തിന്റെ പരിമിതികളോട് പൊരുതി മുന്നേറുന്ന, മോഡലാകണമെന്നു സ്വപ്നം കാണുന്ന അവനെ വച്ചു ഫോട്ടോഷൂട്ട് ചെയ്യണമെന്ന് മഹാദേവൻ തമ്പിക്ക് തോന്നി. ഉടനെ നമ്പർ തേടിപ്പിടിച്ച് സിറിലിന്റെ അച്ഛൻ സേവ്യറിനെ വിളിക്കുകയും ചെയ്തു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മോഡലാകണമെന്നാണ് സിറിൽ സേവ്യറിന്റെ ആഗ്രഹം. അതിലെന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ, ആ ആഗ്രഹത്തിനല്ല സിറിലാണ് പ്രത്യേക. സിറിൽ വ്യത്യസ്തനാണ്. അതുകൊണ്ട് തന്നെ സിറിലിന്റെ ആഗ്രഹവും സ്പെഷലാണ്. മനസ്സിലെ അടങ്ങാത്ത ആഗ്രഹവും മാതാപിതാക്കളുടെ ഉറച്ച പിന്തുണയുമാണ് സിറിലിന്റെ കരുത്ത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാൻ അവൻ മുന്നോട്ടു നടക്കുമ്പോൾ അത് വ്യത്യസ്തരായ ഒരുപാട് കുട്ടികൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ്.

ഓഗസ്റ്റ് 19, ലോക ഫൊട്ടോഗ്രഫി ദിനത്തിൽ സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മഹാദേവൻ തമ്പി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത് സിറിലിന്റെ കഥയാണ്. ജൂൺ 27ന് സിറിലിന്റെ 19ാം ജന്മദിനമായിരുന്നു. അന്ന് അവൻ ഒരു മോഡലായി. മഹാദേവൻ തമ്പിയുടെ ക്യാമറാ കണ്ണുകൾ‌ അവനെ ഒപ്പിയെടുത്തു. 

ADVERTISEMENT

ഓൺലൈൻ വാർ‌ത്തയിലൂടെയാണ് മഹാദേവൻ തമ്പി സിറിലിനെക്കുറിച്ച് അറിയുന്നത്. ഡൗൺസിൻഡ്രോം എന്ന അസുഖത്തിന്റെ പരിമിതികളോട് പൊരുതി മുന്നേറുന്ന, മോഡലാകണമെന്നു സ്വപ്നം കാണുന്ന അവനെ വച്ചു ഫോട്ടോഷൂട്ട് ചെയ്യണമെന്ന് മഹാദേവൻ തമ്പിക്ക് തോന്നി. ഉടനെ നമ്പർ തേടിപ്പിടിച്ച് സിറിലിന്റെ അച്ഛൻ സേവ്യറിനെ വിളിക്കുകയും ചെയ്തു. ‘‘എന്നെ സമൂഹമാധ്യമത്തിൽ പിന്തുടരുന്ന, എന്റെ ഫോട്ടോഷൂട്ടുകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് സിറിൽ. ഞാൻ അവനെ മോഡലാക്കി ഫോട്ടോഷൂട്ട് ചെയ്താൽ അവന് ഒരുപാട് സന്തോഷമാകുമെന്ന് സിറിലിന്റെ പപ്പ എന്നോട് പറഞ്ഞു. എന്നാൽ പിന്നെ ഫോട്ടോഷൂട്ടുമായി മുന്നോട്ടു പോകാമെന്നും അവന്റെ ജന്മദിനത്തിൽ തന്നെ ആകട്ടെ എന്നും തീരുമാനിച്ചു’’– മഹാദേവൻ തമ്പി ഫോട്ടോഷൂട്ട് പിറന്ന കഥ പറഞ്ഞു.

അങ്ങനെ സിറിലിന്റെ ജന്മദിനത്തിൽ ഫോട്ടോഷൂട്ട് നടന്നു. മൂന്നു മേക്കോവറുകൾ. രാവിലെ ഷൂട്ട് തുടങ്ങി വൈകിട്ട്  തീരുന്നതുവരെ സിറിൽ ഊർജസ്വലനായിരുന്നു. പറയുന്ന കാര്യങ്ങൾ അനായാസം മനസ്സിലാക്കി പോസ് ചെയ്ത സിറിൽ, മഹാദേവൻ തമ്പിയേയും സംഘാംഗങ്ങളെയും അദ്ഭുതപ്പെടുത്തി. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് നരസിംഹ സാമിയാണ് സിറിലിനെ സ്റ്റൈൽ ചെയ്തത്. ബിജി നയനാ ഡിസൈനിങ് ആണ് കോസ്റ്റ്യൂം. സജിത് ഓർമ റീടെച്ചും ചെയ്തു. 

ADVERTISEMENT

‘‘15 വർഷമായി ഞാൻ ഈ മേഖലയിലുണ്ട്. ഇക്കാലയളവിനിടിയിൽ ചെയ്തതിൽ എനിക്ക് ഏറെ ഇഷ്ടം തോന്നിയ വർക്കുകളിൽ ഒന്നാണിത്. ലോക ഫൊട്ടോഗ്രഫി ദിനത്തിൽ എന്നെ സ്നേഹിക്കുന്നവരുമായി ഈ വർക് പങ്കുവയ്ക്കാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു. സിറിലിന്റെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് എനിക്കു ലഭിച്ച പ്രതിഫലം. സിറിലിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അവന്റെ മാതാപിതാക്കൾ എന്നു നിസംശയം പറയാം. മോഡലും നടനുമൊക്കെ ആകണമെന്ന് സിറിലിന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ’’– മഹാദേവൻ തമ്പി സന്തോഷം പങ്കുവച്ചു.

തിരുവനന്തപുരം അമ്പലമുക്ക് ചൂഴമ്പാല സ്വദേശിയാണ് സിറിൽ. കവടിയാറിലുള്ള സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ സേവ്യർ, അമ്മ ലിന്‍സി, സഹോദരി ജെനിഫർ എന്നിവരടങ്ങുന്നതാണ് കുടുംബം.

ADVERTISEMENT

English Summary : Mahadevan Thampi Inspirational Makeover