1980 കാലഘട്ടം. മുറിപ്പാവടകളും ഫ്രോക്കുകളും ടീ ഷർട്ടുകളുമിട്ട് അഫ്ഗാൻ തെരുവുകളിലൂടെ നടന്നുനീങ്ങിയിരുന്ന സുന്ദരികൾ. ജീൻസും കോട്ടും കൂളിങ് ഗ്ലാസുകളുമായി കാറിൽ ചെത്തിനടന്ന യുവാക്കൾ. ഫാഷൻ ലോകത്തേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കാലൂന്നുന്നതിനു മുൻപേ പാശ്ചാത്യ ഫാഷൻ ട്രെന്റുകൾ പരീക്ഷിച്ച്

1980 കാലഘട്ടം. മുറിപ്പാവടകളും ഫ്രോക്കുകളും ടീ ഷർട്ടുകളുമിട്ട് അഫ്ഗാൻ തെരുവുകളിലൂടെ നടന്നുനീങ്ങിയിരുന്ന സുന്ദരികൾ. ജീൻസും കോട്ടും കൂളിങ് ഗ്ലാസുകളുമായി കാറിൽ ചെത്തിനടന്ന യുവാക്കൾ. ഫാഷൻ ലോകത്തേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കാലൂന്നുന്നതിനു മുൻപേ പാശ്ചാത്യ ഫാഷൻ ട്രെന്റുകൾ പരീക്ഷിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1980 കാലഘട്ടം. മുറിപ്പാവടകളും ഫ്രോക്കുകളും ടീ ഷർട്ടുകളുമിട്ട് അഫ്ഗാൻ തെരുവുകളിലൂടെ നടന്നുനീങ്ങിയിരുന്ന സുന്ദരികൾ. ജീൻസും കോട്ടും കൂളിങ് ഗ്ലാസുകളുമായി കാറിൽ ചെത്തിനടന്ന യുവാക്കൾ. ഫാഷൻ ലോകത്തേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കാലൂന്നുന്നതിനു മുൻപേ പാശ്ചാത്യ ഫാഷൻ ട്രെന്റുകൾ പരീക്ഷിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1980 കാലഘട്ടം. മുറിപ്പാവാടകളും ഫ്രോക്കുകളും ടീ ഷർട്ടുകളുമിട്ട് അഫ്ഗാൻ തെരുവുകളിലൂടെ നടന്നുനീങ്ങിയിരുന്ന സുന്ദരികൾ. ജീൻസും കോട്ടും കൂളിങ് ഗ്ലാസുകളുമായി കാറിൽ ചെത്തിനടന്ന യുവാക്കൾ. ഫാഷൻ ലോകത്തേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കാലൂന്നുന്നതിനു മുൻപേ പാശ്ചാത്യ ഫാഷൻ ട്രെൻഡുകൾ പരീക്ഷിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു അഫ്ഗാൻ ജനതയ്ക്ക്. സോവിയറ്റ് യൂണിയന്റെ സ്വാധീനമായിരുന്നു ഒരു പരിധി വരെ അഫ്ഗാനികളുടെ ഫാഷൻ താൽപര്യങ്ങളെ സ്വാധീച്ചിരുന്നത്. അമേരിക്കയിലും സോവിയറ്റ് യൂണിയനിലുമുള്ള വസ്ത്രധാരണ രീതികൾ അതേപടി പകർത്തിയിരുന്നു അഫ്ഗാനികൾ.  പക്ഷേ, 1996 ൽ താലിബാൻ അധികാരത്തിലെത്തിയതോടെ പൂട്ടുവീണത് അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യത്തിനൊപ്പം അവരുടെ ഫാഷൻ സ്വപ്നങ്ങൾക്കു കൂടിയായിരുന്നു. 2001 ൽ താലിബാൻ പിൻവാങ്ങിയതോടെ അഫ്ഗാനിൽ വീണ്ടും ഫാഷൻ വസന്തം തളിരിടാൻ തുടങ്ങി. എന്നാൽ പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ അവർക്കു സാധിച്ചില്ല. യുദ്ധങ്ങൾകൊണ്ട് കലുഷിതമായ അഫ്ഗാന് മറ്റെന്തിനെക്കാളും പ്രധാനം അതിജീവനമായിരുന്നു. 20 വർഷത്തിനിപ്പുറം വീണ്ടും താലിബാൻ പിടിമുറുക്കുമ്പോൾ അഫ്ഗാനിലെ ഫാഷൻ മേഖല വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്.

കാബൂളിൽ നിന്നുള്ള കാഴ്‌ച. ചിത്രം: SAJJAD HUSSAIN / AFP

സൽവാർ കമീസും ബുർകയും ഹിജാബും

ADVERTISEMENT

താലിബാന്റെ വരവോടെ അഫ്ഗാനിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരസ്യമായ രഹസ്യമാണ്. സൽവാർ കമീസാണ് പുരുഷൻമാർക്ക് താലിബാൻ കൽപിച്ചു നൽകിയ ഡ്രസ് കോഡ്. ഇന്ത്യയി‍ൽ ഉൾപ്പെടെ സ്ത്രീകൾ ഉപയോഗിക്കുന്ന സൽവാർ കമീസല്ല, മറിച്ച് പരമ്പരാഗത അഫ്ഗാ‍ൻ വസ്ത്രങ്ങളോടു സാമ്യമുള്ള സൽവാർ കമീസ്. ഒരേ നിറമുള്ള സൽവാർ കമ്മീസും പൈജാമയും താലിബാനികളുടെ പ്രിയപ്പെട്ട ഔട്ട്ഫിറ്റാണ്. സ്ത്രീകൾക്കു പുറത്തിറങ്ങാൻ ബുർഖയും ഹിജാബും നിർബന്ധമാണ്. അഫ്ഗാൻ പൗരൻമാർക്കു മാത്രമല്ല, അഫ്ഗാനിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഈ ഡ്രസ് കോഡുകൾ ബാധകമാണ്.

ചൈനയുടെ വരവ്

ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തുമെന്നു മുൻകൂട്ടിക്കണ്ട ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന. താലിബാനെ ആദ്യമേ അംഗീകരിച്ച് ചൈന നയം വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തികനേട്ടം മാത്രം മുന്നിൽകണ്ടായിരുന്നു ചൈനയുടെ ഈ ഇടപെടൽ. ഇതിൽ പ്രധാനമാണ് അഫ്ഗാനിലെ വസ്ത്രവ്യാപാര വിപണിയി‍ൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റം. 2006 ലായിരുന്നു അഫ്ഗാനിലെ ടെക്സ്റ്റൈ‍ൽ മേഖലയിൽ ആദ്യമായി ചൈനയുടെ കണ്ണ് പതിയുന്നത്. അഫ്ഗാനിലെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നായ ബുർഖയായിരുന്നു ചൈന അന്ന് വിപണിയിൽ എത്തിച്ചത്. അതുവരെ കോട്ടൺ തുണിയിൽ നെയ്തെടുത്ത മുന്തിയ ഇനം ബുർഖകൾക്കായിരുന്നു അഫ്ഗാൻ വിപണിയിൽ പ്രിയം. അവയുടെ പകുതിയിൽ താഴെ മാത്രം വിലവരുന്ന നൈലോൺ ബുർഖകളാണ് ചൈനീസ് കമ്പനികൾ അഫ്ഗാനിലിറക്കിയത്. 

താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ചൈനീസ് വിദേശകാര്യമന്ത്രിക്കൊപ്പം (ചിത്രം: ട്വിറ്റർ)

താലിബാനു മുമ്പ് ജീൻസും ടോപ്പും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പതിവാക്കിയിരുന്ന അഫ്ഗാൻ വനിതകൾ ആ കാലത്ത് ബുർഖ ധരിച്ചിരുന്നത് മതപരമായതോ പരമ്പരാഗതമായതോ ആയ പരിപാടികളിൽ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ വില കുറഞ്ഞ ചൈനീസ് ബുർഖകൾക്ക് മാർക്കറ്റിൽ വേണ്ടത്ര ഓളമുണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ 15 വർഷത്തിനിപ്പുറം അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വരുമ്പോൾ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ബുർഖയും ഹിജാബും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു. അതോടെ ചൈനീസ് ബുർഖകൾ വീണ്ടും വിപണിയിൽ സജീവമാകുമെന്ന പേടിയിലാണ് അഫ്ഗാനിലെ വ്യാപാരികൾ. ദിവസവും ഉപയോഗിക്കേണ്ട വസ്ത്രമായി ബുർഖ മാറുമ്പോൾ വിലകുറഞ്ഞ ബുർഖകൾക്കു പിന്നാലെ അഫ്ഗാൻ ജനതയ്ക്കു പോകേണ്ടി വരും. അതോടെ ചൈനീസ് ബുർഖകൾക്ക് ആവശ്യക്കാരേറും. അതുവഴി അഫ്ഗാന്റെ വസ്ത്രവ്യാപാര വിപണിയിൽ ചൈനയ്ക്ക് വ്യക്തമായ ആധിപത്യം ഉറപ്പിക്കുകയുമാകാം. താലിബാന് ചൈന രഹസ്യമായി പണം നൽകുന്നുണ്ടെന്ന വാദം ശക്തമായിരിക്കെ അഫ്ഗാൻ വിപണിയിലെ ഈ ചൈനീസ് അധിനിവേശം തടയാൻ താലിബാൻ മുതിർന്നേക്കില്ല.

ADVERTISEMENT

അതിർത്തികൾ അടയുമ്പോൾ

വിലകൂടിയ പരുത്തി, സിൽക്ക് വസ്ത്രങ്ങൾക്ക് പ്രസിദ്ധമാണ് അഫ്ഗാൻ വിപണി. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതിൽ ഏറ്റവുമധികം തുണിത്തരങ്ങൾ വാങ്ങുന്നത് ഇന്ത്യക്കാരാണ്. താലിബാന്റെ വരവോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിക്കുമെന്ന മട്ടാണ്. ഭാവിയിലും ഇന്ത്യയിലേക്കു തുണിത്തരങ്ങൾ കയറ്റുമതി ചെയ്യാനോ ഇന്ത്യയിൽനിന്നു സാധനങ്ങൾ ഇറക്കുമതി ചെയ്യാനോ താലിബാൻ അനുവദിച്ചേക്കില്ലെന്നു നയതന്ത്ര വിദഗ്ധർ സംശയിക്കുന്നു. അങ്ങനെ വന്നാൽ ചൈനയേയും പാക്കിസ്ഥാനെയും മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് അഫ്ഗാൻ തുണിവിപണി മാറും. അഫ്ഗാനു സമാനമായ വസ്ത്രവിപണിയാണ് പാക്കിസ്ഥാനിലും. അതിനാൽ പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിൽ കൂടുതൽ പ്രതീക്ഷ വയ്ക്കാൻ അഫ്ഗാനികൾക്ക് സാധിക്കില്ല. ചൈനയാകട്ടെ അഫ്ഗാൻ വിപണി സ്വന്തം അധീനതയിലാക്കാനുള്ള ശ്രമത്തിലും. ഇതോടെ ഏറെക്കുറെ അഫ്ഗാൻ വസ്ത്ര വിപണിയുടെ കാര്യത്തിൽ തീരുമാനമാകും. മു‍ൻപ് അഫ്ഗാനിലെ വസ്ത്ര രംഗത്തെ 80 ശതമാനത്തോളം അസംസ്കൃത വസ്തുക്കളും വന്നിരുന്നത് തദ്ദേശീയ മാർക്കറ്റിൽ നിന്നായിരുന്നെങ്കിൽ ഇപ്പോൾ അതുമുഴുവൻ വരുന്നത് വിദേശ മാർക്കറ്റിൽ നിന്നാണ്. അതിലും പ്രധാനി ചൈന തന്നെ.

കാബൂളിലെ വസ്ത്രശാലയിൽ എത്തിയ വനിതകൾ. ചിത്രം: SAJJAD HUSSAIN / AFP

∙ ശരിയും തെറ്റും

അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിൽ രണ്ട് അഭിപ്രായമുണ്ടെന്നതു വസ്തുതയാണ്. എന്നാൽ താലിബാന്റെ വരവ് അഫ്ഗാന്റെ സാമ്പത്തിക ഭദ്രത ഛിന്നഭിന്നമാക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഒരു ഭാഗത്ത് അഫ്ഗാന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ വസ്ത്ര വ്യാപാരം താലിബാന്റെ കൂട്ടുപിടിച്ച് ചൈന വെട്ടിപ്പിടിക്കുന്നു. മറുഭാഗത്ത് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്ന അഫ്ഗാന്റെ ഫാഷൻ സ്വപ്നങ്ങളെ താലിബാൻ നൂറ്റാണ്ടുകൾ പിന്നിലേക്ക് വലിച്ചിടുന്നു. മറ്റേതൊരു സ്വാതന്ത്ര്യത്തെയും പോലെ പ്രധാനപ്പെട്ടതാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും. എന്നാൽ താലിബാൻ നയിക്കുന്ന അഫ്ഗാനിൽ ജീവിക്കുമ്പോൾ അതെല്ലാം പകൽകിനാവുകൾ മാത്രം.