ഇതിലും ഭേദം മനസ്സിൽ അൽപനേരം മുൻപു മിന്നിയ മിന്നൽ തലയിലോട്ടു വീഴുന്നതായിരുന്നു എന്നു തോന്നി സനോജിന്. ഈ നാട്ടുകാർക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാൻ ഇവർക്കൊക്കെ കാര്യപ്രാപ്തിയും ആത്മസംതൃപ്തിയും ആത്മവിശ്വാസവും...

ഇതിലും ഭേദം മനസ്സിൽ അൽപനേരം മുൻപു മിന്നിയ മിന്നൽ തലയിലോട്ടു വീഴുന്നതായിരുന്നു എന്നു തോന്നി സനോജിന്. ഈ നാട്ടുകാർക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാൻ ഇവർക്കൊക്കെ കാര്യപ്രാപ്തിയും ആത്മസംതൃപ്തിയും ആത്മവിശ്വാസവും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിലും ഭേദം മനസ്സിൽ അൽപനേരം മുൻപു മിന്നിയ മിന്നൽ തലയിലോട്ടു വീഴുന്നതായിരുന്നു എന്നു തോന്നി സനോജിന്. ഈ നാട്ടുകാർക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാൻ ഇവർക്കൊക്കെ കാര്യപ്രാപ്തിയും ആത്മസംതൃപ്തിയും ആത്മവിശ്വാസവും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിലെ പ്രെഗ്‌നൻസി കിറ്റിൽ തെളിഞ്ഞ രണ്ടു വരകൾ കണ്ട് നിർത്താതെ കരച്ചിലാണു ഷാരോൺ. അവളെ കൈപിടിച്ചു ജീവിതസഖിയാക്കി കൊറിയയിലേക്കു കൂട്ടിക്കൊണ്ടു വന്ന സനോജ് റെജിനോൾഡ് അങ്കലാപ്പിലായി. ഒപ്പം നിന്ന് ആശ്വസിപ്പിക്കാൻ എന്തു പറയണം?

ഇതിപ്പോ കേരളത്തില്‍ നിന്ന് ഒരുപാട് ഒരുപാട് ദൂരെ സൗത്ത് കൊറിയയിലെ തണുപ്പിൽ പെട്ടു പോയതിന്റെ സങ്കടമാകുമോ? ഇനി കുഞ്ഞെങ്ങാനും അച്ഛനെപ്പോലെ മുടി നീട്ടിവളർത്തി, ബിബി ക്രീം ഇട്ട്, പുരികം വടിവൊത്തതാക്കി, ലിപ്സ്റ്റിക്കുമിട്ട് നടക്കുമോന്ന് ഓർത്തിട്ടായിരിക്കുമോ?

ADVERTISEMENT

എല്ലാ ശങ്കകളും അസ്ഥാനത്തായിരുന്നുവെന്നു തെളിയിച്ചു ഷാരോണിന്റെ ഉത്തരമെത്തി. ‘‘സന്തോഷം കൊണ്ടാണ്. ഇത്രയും വേഗം നമുക്കൊരു കുഞ്ഞുണ്ടാകാൻ പോകുകയല്ലേ. കല്യാണസമയത്തു നാട്ടിൽ പലരും പറഞ്ഞിരുന്നു, സനോജേട്ടനു കുഞ്ഞുണ്ടാകുമോയെന്നു സംശയമാണ് എന്ന്. ക്യൂട്ട് ലുക്കുള്ള പഠിപ്പിസ്റ്റ് നമ്മുടെ നാട്ടിൽ എല്ലാവര്‍ക്കും ഒരു തമാശ ഫിഗറാണല്ലോ...’’

ഇതിലും ഭേദം മനസ്സിൽ അൽപനേരം മുൻപു മിന്നിയ മിന്നൽ തലയിലോട്ടു വീഴുന്നതായിരുന്നു എന്നു തോന്നി സനോജിന്. ഈ നാട്ടുകാർക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാൻ ഇവർക്കൊക്കെ കാര്യപ്രാപ്തിയും ആത്മസംതൃപ്തിയും ആത്മവിശ്വാസവും സ്മാർട്നസും ഒന്നും കണ്ടാൽ പോരാ, മീശയും താടിയും തന്നെ വേണമെന്നുണ്ടോ?

ADVERTISEMENT

െെസബര്‍ േലാകത്ത് ‘െകാറിയന്‍ മല്ലു’ എന്നറിയപ്പെടുന്ന േഡാക്ടര്‍ സനോജ് െറജിനോള്‍ഡ് ഒരൊന്നൊന്നര കക്ഷിയാണ്. കണ്ണൂര്‍ മാടായിയില്‍ നിന്നു പറന്നുയര്‍ന്നു െകാറിയയിലെത്തി, പ്രശസ്ത സര്‍വകലാശാലകളില്‍ നിന്ന് ഉന്നതബിരുദങ്ങള്‍ േനടി. ഗവേഷണരംഗത്ത് ഏറെ ശ്രദ്ധേയനായ സനോജിെന കൂടുതല്‍ പ്രശസ്തനാക്കുന്നത് അദ്ദേഹത്തിെന്‍റ രൂപമാണ്. നീട്ടി വളര്‍ത്തിയ മുടി, േഷപ് വരുത്തി മനോഹരമാക്കിയ പുരികക്കൊടികള്‍, ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍, ക്രീം പുരട്ടി മൃദുവാക്കിയ കവിള്‍ത്തടങ്ങള്‍, ആണിന്‍റേതോ െപണ്ണിന്‍റേതോ എന്നു സംശയിക്കാവുന്ന കളര്‍ഫുള്‍ വേഷങ്ങള്‍...

‘‘കണ്ണൂര്‍ മാടായി ആണ് നാട്. ചെറുപ്പത്തിൽ എന്നെക്കാണുമ്പോൾ അടുപ്പമുള്ളവർ കളിയാക്കുമായിരുന്നു, ‘ഒരു കൊറിയക്കാരന്റെ ഛായയുണ്ടല്ലോ’ എന്ന്. ഇവിടെ വന്നപ്പോൾ ശരിക്കും തോന്നി ഇതെനിക്കു പറ്റിയ സ്ഥലമാണെന്ന്.’’ സനോജ് പറയുന്നു. ‘‘പഠിത്തം കണ്ണൂരിൽത്തന്നെയായിരുന്നു. സ്കൂൾ തലത്തിൽ വച്ചു തന്നെ സയൻസിനോടു കൂട്ടുകൂടിയതു കൊണ്ടും അതിന്റെ സാധ്യതകൾ വ്യക്തമായിരുന്നതുകൊണ്ടും ഉപരിപഠനത്തിന് കെമിസ്ട്രി തിരഞ്ഞെടുത്തു. മാസ്റ്റേഴ്സിനു ശേഷം ജെആർഎഫ് പൂർത്തിയാക്കും മുൻപേ അമൃതവിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി ചെയ്യാൻ അവസരം കിട്ടി. നാനോ ബയോ എൻജിനീയറിങ്. അതിനിടയിൽ ഇൻഡോ–കൊറിയ ഇന്റേൺഷിപ്പിന് അപേക്ഷിച്ചിരുന്നു.

ADVERTISEMENT

ഒരു ഇന്ത്യൻ വിദ്യാർഥിക്ക് കൊറിയയിലെ റിസർച് യൂണിവേഴ്സിറ്റിയിൽ, ബന്ധപ്പെട്ട രംഗത്തു പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതാണ് ഈ ഇന്റേൺഷിപ്. ആറു മാസം മുതൽ പന്ത്രണ്ടു മാസം വരെ കൊറിയയിൽ നിൽക്കാം. 2013ലാണ് കൊറിയയിലെത്തിയത്. അതിനടുത്ത വർഷം തന്നെ ഡോക്ടറേറ്റ് പൂർത്തിയായി.

പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി കൊറിയയിലെ കൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ചേര്‍ന്നു. മരുന്നുകളുമായി ബന്ധപ്പെട്ട ഗവേഷണം ആയിരുന്നു ആദ്യം. പിന്നെ, റിസർച് അസിസ്റ്റന്റ് പ്രഫസറായി. 2018ൽ ദംഗൂക് യൂണിവേഴ്സിറ്റിയിൽ ഇൻവൈറ്റഡ് പ്രഫസറായി. കോവിഡ് 19 രൂക്ഷമായതോ‍ടെ ഇപ്പോള്‍ ശ്രദ്ധ മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നത് രോഗവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലാണ്. ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച മരുന്നുകളിൽ ആന്റി വൈറൽ ഗുണങ്ങൾ പരിശോധിച്ച് കോവിഡിനു വേണ്ടി മാറ്റംവരുത്തി വിപണിയിൽ എത്തിക്കാൻ അനുയോജ്യമാക്കുന്ന ഗവേഷണമാണിത്.

കേരളവും കൊറിയയും തമ്മിൽ പൊരുത്തമുണ്ടോ?

സത്യം പറഞ്ഞാൽ ഞാൻ കൊറിയയിൽ എത്തിപ്പെട്ടിട്ട് ‘ആലീസ് ഇൻ വണ്ടർലാന്‍ഡ്’ അനുഭവമായിരുന്നു. വികസിതമായ രാജ്യമാണിത്. വർക് കൾചർ നാട്ടിലേതു പോലെയല്ല. ഇവിടെ പ്രഫസർ കുട്ടികളെ പരമാവധി കംഫർട്ട് ആക്കുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും പ്രഫസറും കുട്ടികളും കൂടി നല്ല റസ്റ്റോറന്റുകളിൽ പോയി ഒരുമിച്ചു ഭക്ഷണം കഴിച്ചു കൂട്ടുകാരെപ്പോലെ പിരിയും.

മറ്റുള്ളവരോടു വളരെ വിനയത്തോടെ മാത്രമാണ് ഇവർ സംസാരിക്കുന്നത്. എനിക്കിവിടം ഇഷ്ടമാണ്. പക്ഷേ, ഷാരോണിന് ഒറ്റപ്പെടലുണ്ട്. ഭാഷയാണു പ്രധാന പ്രശ്നം.

ഇവിടെ ആൺ–പെൺ വ്യത്യാസങ്ങൾ വളരെ കുറവാണ്. ആണുങ്ങളും പെണ്ണുങ്ങളും നന്നായി സൗന്ദര്യം സംരക്ഷിക്കും, മേക്കപ്പിടും, ആഭരണങ്ങളുമിടും. താടിയും മീശയും വളർത്തുന്നത് നാട്ടിൽ പൗരുഷത്തിന്റെ ലക്ഷണങ്ങളാണെങ്കിൽ ഇവിടെയത് ശുചിത്വക്കുറവായാണ് കാണുന്നത്. കൂടുതൽ ഫെമിനിൻ ആയ ആണുങ്ങളെയാണ് പെൺകുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നതും. പിന്നെ, എനിക്കെന്തോ പണ്ടുമുതലേ ശരീരത്തിൽ രോമങ്ങൾ...പൂർണരൂപം വായിക്കാൻ ക്ലിക് ചെയ്യുക.