‘അമലേട്ടനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ്. പുതിയ പരീക്ഷണങ്ങൾ നടത്താനും നിരവധി കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണത്’– മമ്മൂട്ടിയെ നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആവേശത്തിലാണ്. കുർത്തയും

‘അമലേട്ടനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ്. പുതിയ പരീക്ഷണങ്ങൾ നടത്താനും നിരവധി കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണത്’– മമ്മൂട്ടിയെ നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആവേശത്തിലാണ്. കുർത്തയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അമലേട്ടനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ്. പുതിയ പരീക്ഷണങ്ങൾ നടത്താനും നിരവധി കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണത്’– മമ്മൂട്ടിയെ നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആവേശത്തിലാണ്. കുർത്തയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അമലേട്ടനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ്. പുതിയ പരീക്ഷണങ്ങൾ നടത്താനും നിരവധി കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണത്’– മമ്മൂട്ടിയെ നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആവേശത്തിലാണ്. കുർത്തയും മുണ്ടും ധരിച്ചുള്ള മമ്മൂട്ടിയുടെ ലുക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഭീഷ്മയുടെ ഷൂട്ട്. നിരവധി വെല്ലുവിളികളും പുതിയ അനുഭവങ്ങളുമാണ് ഭീഷ്മ അണിയറപ്രവർത്തകർക്ക് നൽകിയത്. സിനിമയ്ക്കു വേണ്ടി നൽകിയത് അതിനേക്കാൾ മികച്ച രീതിയിൽ തിരശീലയിൽ എത്തിയിട്ടുണ്ടെന്ന് സമീറ പറയുന്നു. 

∙ അമൽ നീരദ് എന്ന സംവിധായകൻ

ADVERTISEMENT

അമലേട്ടനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പർവം. ഇതിനു മുമ്പ് ഇയ്യോബിന്റെ പുസ്തകം, സിഐഎ എന്നിവയാണ് ചെയ്തത്. അമലേട്ടന്റെ സിനിമകളിൽ ക്യാരക്ടറിന്റെ അപ്പിയറൻസിന് വലിയ പ്രധാന്യം ഉണ്ടാവും. കോസ്റ്റ്യൂം വളരെ ഡീറ്റൈൽഡ് ആയിരിക്കും. ഭീഷ്മയിലെ കഥാപാത്രങ്ങളാരും ഒരുങ്ങി നിൽക്കുന്നതു പോലെ തോന്നരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശം. എല്ലാവരെയും നാച്യുറലായി തോന്നുന്ന രീതിയിൽ കോസ്റ്റ്യൂം ചെയ്യണെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സിൽ കഥാപാത്രങ്ങൾക്ക് ഒരു രൂപമുണ്ട്. അതു നമ്മൾ ചെയ്താൽ മതി. നെടുമുടി ചേട്ടനും ലളിത ചേച്ചിക്കും ബ്ലാക് ടോൺ നൽകിയത് അപ്രകാരമാണ്. അങ്ങനെയാരു തറവാട്ടിൽ സാധാരണ കാണുന്ന വേഷമായിരുന്നില്ല അവരുടേത്. അവിടെ ആ കോസ്റ്റ്യൂമിലൂടെയും പലതും പറയുന്നുണ്ട്. 

അദ്ദേഹത്തോടൊപ്പമുള്ള ഓരോ സിനിമയും ഓരോ എക്സ്പീരിയൻസ് ആണ്. പഠിക്കാൻ ധാരാളം ഉണ്ട്. ചില സിനിമകളിൽ നമ്മൾ എത്ര കഷ്ടപ്പെട്ടാലും ഔട്ട് വരുമ്പോൾ നിരാശ തോന്നും. പക്ഷേ അമലേട്ടന്റെ കാര്യത്തിൽ ആ പ്രശ്നമില്ല. നമ്മൾ എത്ര കഷ്ടപ്പെടുന്നോ, അതിന്റെ ഫലം ലഭിച്ചിരിക്കും. അത്ര മനോഹരമായിട്ടായിരിക്കും അതിന്റെ ഔട്ട് തിരിശീലയിൽ അദ്ദേഹം എത്തിക്കുക. അതാണ് അമൽ നീരദ് എന്ന സംവിധായകന്റെ മികവ്. നമുക്ക് വളരെ കംഫർട്ടബിൾ ആയി വർക് ചെയ്യാൻ സാധിക്കുന്ന, സ്വാതന്ത്ര്യം നൽകുന്ന ഒരാളുമാണ് അദ്ദേഹം.

∙ ഭീഷ്മ പർവം – 1988

കൃത്യമായി പറഞ്ഞാൽ 1988 ലാണ് ഭീഷ്മയുടെ കഥാപശ്ചാത്തലം. 1970 കൾ ആണെങ്കിൽ നമുക്ക് ചെറിയ കാര്യങ്ങൾ ഉൾപ്പടെ കൃത്യമായി ചെയ്യാൻ എളുപ്പമാണ്. പക്ഷേ 1988 അങ്ങനെയല്ല. ഒരുപാട് പിന്നിലുമല്ല, മുമ്പിലുമല്ല എന്നതു പോലെ ഒരു കാലഘട്ടം എന്നു പറയാം. അതുകൊണ്ട് അന്നത്തെ സ്റ്റൈൽ മനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടായിരുന്നു. അക്കാലഘട്ടത്തിലെ ഫോട്ടോകൾ പരമാവധി സംഘടിപ്പിച്ചു റഫർ ചെയ്താണ് ആ വെല്ലുവിളി നേരിട്ടത്. മെറ്റീരിയലുകൾ വാങ്ങി ആവശ്യമുള്ള നിറങ്ങൾ ഡൈ ചെയ്തു. 

ADVERTISEMENT

∙ സ്റ്റൈലിഷ് മമ്മൂക്ക 

ലിനൻ കൊണ്ടാണ് മമ്മൂക്കയുടെ കുർത്തകൾക്ക് ഒരുക്കിയത്. ഏതാണ്ട് 12 കുർത്തകളാണ് തയാറാക്കിയത്. ബ്ലാക്, ഗ്രേ, ഒലിവ് ഗ്രീൻ, കോഫി ബ്രൗൺ, വൈറ്റ്, ഡാർക് ബ്ലൂ എന്നീ നിറങ്ങളിലാണ് കുർത്തകൾ. ചൈനീസ് കോളർ, ഡബിൾ പോക്കറ്റ്, ഷോൾഡർ ഫ്ലാറ്റ് എന്നിവയായിരുന്നു ഇവയുടെ പ്രത്യേകതകൾ. വിവിധ നിറത്തിലുള്ള മുണ്ടുകളും ഇതോടൊപ്പം പെയർ ചെയ്തു. 

ട്രയൽ നോക്കിയപ്പോൾ കോസ്റ്റ്യൂം പെർഫക്ട് ആയിരുന്നു. നല്ല ചൂടുള്ള സമയത്തായിരുന്നു ഷൂട്ട്. ഓരോ തവണ കഴുകുമ്പോഴും മെറ്റീരിയൽ കൂടുതൽ റഫ് ആകാനും തുടങ്ങി. അതോടെ മമ്മൂക്കയ്ക്ക് കുറച്ച് ബുദ്ധിമുട്ടികൾ അനുഭവപ്പെട്ടു. എങ്കിലും അദ്ദേഹം വളരെയധികം സഹകരിച്ചു. 

∙ ഷൈൻ ടോമും ശ്രീനാഥും

ADVERTISEMENT

പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ ഭീഷ്മയിലുണ്ട്. എല്ലാവരുടെയും കോസ്റ്റ്യൂമിനും എന്തെങ്കിലുമൊക്കെ പ്രത്യേകതകളുണ്ട്. എനിക്ക് വ്യക്തിപരമായ കൂടുതൽ ഇഷ്ടം തോന്നിയത് ഷൈൻ ടോമിന്റെ കോസ്റ്റ്യൂമിനോടാണ്. അദ്ദേഹം രാവിലെ സെറ്റിലെത്തിയാൽ കോസ്റ്റ്യൂം ധരിച്ച് തയാറായി ഇരിക്കും. അതോടെ കഥാപാത്രമായി. ഷൈനിനെ ആ കോസ്റ്റ്യൂമിൽ കാണാൻ പ്രത്യേക രസം തോന്നി. 

ശ്രീനാഥ് ഭാസി റിയൽ ലൈഫിൽ ലോ വെയിസ്റ്റ് മാത്രം ധരിക്കുന്ന ആളാണ്. അതൊരു ശീലമാണ്. അതുകൊണ്ടുതന്നെ ഏതു ജീൻസ് കൊടുത്താലും കുറച്ചു കഴിയുമ്പോൾ അത് വെയിസ്റ്റിൽനിന്നും ഇറങ്ങിക്കിടക്കുന്നുണ്ടാകും. ജീൻസ് പിടിക്കാൻ ആളെ നിർത്തേണ്ട അവസ്ഥയാണെന്ന് തമാശയായി ഞങ്ങൾ പറയുമായിരുന്നു. 

രണ്ടാം പകുതിയിൽ സൗബിന്റെ കഥാപാത്രത്തിന് ട്രാൻസ്ഫർമേഷൻ സംഭവിക്കുന്നുണ്ട്. അവിടെ കോസ്റ്റ്യൂമിനും മാറ്റം വരുത്തി.  ഡബിൾ പോക്കറ്റുള്ള, കുറച്ച് റഫ് ആയ വസ്ത്രങ്ങളാണ് തുടർന്ന് ഉപയോഗിച്ചിരിക്കുന്നത്. 

∙ കോവിഡ് പ്രതിസന്ധികൾ

കോവിഡ് കാരണം വളരെയേറെ ബുദ്ധിമുട്ടുകൾ ‘ഭീഷ്മ പര്‍വ’ത്തിന് നേരിടേണ്ടി വന്നു. സിനിമ തുടക്കത്തിൽ മെയിൻ അസോസിയേറ്റിന് കോവിഡ് വന്നു. പിന്നാലെ എനിക്ക് കോവിഡ്. ആ സമയത്ത് സെറ്റിലുണ്ടായിരുന്ന മിക്കവർക്കും കോവിഡ് പോസ്റ്റീവ് ആയി. ഷൂട്ട് തീരാറായപ്പോഴാണ് നദിയ മൊയ്തുവിന് കോവിഡ് വന്നത്. അങ്ങനെ നിരവധി ഷെഡ്യൂളുകള്‍ ആയിട്ടാണ് സിനിമ തീർത്തത്. 

∙ കോസ്റ്റ്യൂം ടീം

ബിജു, റഫീഖ്, സുർജീഷ്, മനോജ്, ജോജു എന്നിങ്ങനെ ഒരുപാട് പേരുടെ കഷ്ടപ്പാടാണ് ഈ സിനിമയുടെ കോസ്റ്റ്യൂം. അവരുടെ പിന്തുണയെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. എല്ലാവരും ഒപ്പത്തിനൊപ്പം നിന്നാണ് എല്ലാം മികച്ചതാക്കിയത്.

∙ ഫേവറിറ്റ് മമ്മൂക്ക

മമ്മൂക്കയ്ക്ക് ഒപ്പം നിരവധി സിനിമകൾ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ബെസ്റ്റ് ആക്ടർ, പ്രാഞ്ചിയേട്ടൻ ആൻഡ് സൈന്റ്, ഭീഷ്മ പര്‍വം എന്നിവയാണ് അതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഡാഡി കൂളിലാണ് ആദ്യമായി അദ്ദേഹത്തിനൊപ്പം വർക് ചെയ്തത്. എക്സൈറ്റ്മെന്റ് കാരണം അതു വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അതും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. 

∙ പുതിയ പ്രോജക്ടുകൾ

മഞ്ജു വാരിയർ മുഖ്യ വേഷത്തിലെത്തുന്ന ആയിഷയാണ് ചെയ്തുകൊണ്ടിരിക്കുന്ന സിനിമ. കൂടാതെ ജോജു നായനാകുന്ന ‘ഇരട്ട’യും ചെയ്യുന്നുണ്ട്.

English Summary: Costume designer Sameera Saneesh on Bheeshma Parvam Costumes