മഹാമാരിയുടെ ഇരുളിനപ്പുറം തിരുനക്കരയിൽ കളിവിളക്ക് തെളിഞ്ഞു. മുരിങ്ങൂർ ശങ്കരൻ പോറ്റി (1843-1905) രചിച്ച കുചേല വൃത്തം കഥയോടു കൂടിയാണ് മൂന്നു ദിവസം നീളുന്ന കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചത്. പുതിയൊരു തലമുറയുടെ രംഗാധിപത്യത്തിന്റെ ഉദാഹരണം കൂടിയായി ഇന്നലെ അരങ്ങേറിയ കുചേല വൃത്തം. കലാമണ്ഡലം ഗോപി

മഹാമാരിയുടെ ഇരുളിനപ്പുറം തിരുനക്കരയിൽ കളിവിളക്ക് തെളിഞ്ഞു. മുരിങ്ങൂർ ശങ്കരൻ പോറ്റി (1843-1905) രചിച്ച കുചേല വൃത്തം കഥയോടു കൂടിയാണ് മൂന്നു ദിവസം നീളുന്ന കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചത്. പുതിയൊരു തലമുറയുടെ രംഗാധിപത്യത്തിന്റെ ഉദാഹരണം കൂടിയായി ഇന്നലെ അരങ്ങേറിയ കുചേല വൃത്തം. കലാമണ്ഡലം ഗോപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമാരിയുടെ ഇരുളിനപ്പുറം തിരുനക്കരയിൽ കളിവിളക്ക് തെളിഞ്ഞു. മുരിങ്ങൂർ ശങ്കരൻ പോറ്റി (1843-1905) രചിച്ച കുചേല വൃത്തം കഥയോടു കൂടിയാണ് മൂന്നു ദിവസം നീളുന്ന കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചത്. പുതിയൊരു തലമുറയുടെ രംഗാധിപത്യത്തിന്റെ ഉദാഹരണം കൂടിയായി ഇന്നലെ അരങ്ങേറിയ കുചേല വൃത്തം. കലാമണ്ഡലം ഗോപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമാരിയുടെ ഇരുളിനപ്പുറം തിരുനക്കരയിൽ കളിവിളക്ക് തെളിഞ്ഞു. മുരിങ്ങൂർ ശങ്കരൻ പോറ്റി (1843-1905) രചിച്ച കുചേല വൃത്തം കഥയോടു കൂടിയാണ് മൂന്നു ദിവസം നീളുന്ന കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചത്. പുതിയൊരു തലമുറയുടെ രംഗാധിപത്യത്തിന്റെ ഉദാഹരണം കൂടിയായി ഇന്നലെ അരങ്ങേറിയ കുചേല വൃത്തം. 

 

ചിത്രം: രാധാകൃഷ്ണ വാര്യർ
ADVERTISEMENT

കലാമണ്ഡലം ഗോപി ആശാന്റെ കൃഷ്ണനും നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ കുചേലനും എന്ന ആചാര്യ സംഗമത്തിൽ തെളിഞ്ഞ കുചേലവൃത്തത്തിനാവണം ഇതിനു മുൻപ് തിരുനക്കരയിലെ കാണികൾ സാക്ഷ്യം വഹിച്ചത് .

 

ചിത്രം: രാധാകൃഷ്ണ വാര്യർ

ഗോപിയാശാന്റെ മുന്നിൽ ചൊല്ലിയാടി മികവ് നേടിയ പുതു തലമുറയാണ് ഭാവസൗന്ദര്യത്തിനാൽ കഥകളി സംഗീതത്തെ തിലകമണിയിക്കുന്ന കോട്ടയ്ക്കൽ  മധുവിന്റെ പൊന്നാനിക്കൊപ്പം അരങ്ങിൽ എത്തിയത് .

 

ADVERTISEMENT

കലാമണ്ഡലം ആദിത്യന്റെ കൃഷ്ണനും കലാമണ്ഡലം അരുൺ വാര്യരുടെ കുചേലനും തമ്മിലുള്ള സംഗമമായിരുന്നു സ്വാഭാവികമായും കളിയുടെ രസബിന്ദു. പാർത്ഥസാരഥിയായ ശേഷമുള്ള കൃഷ്ണനായതിനാൽ ആവാം പല അരങ്ങിലും എല്ലാ ആഹ്ലാദത്തിന്റെയും ഉള്ളിലും ശ്രീകൃഷ്ണ പരമാത്മാവ് എന്ന ആചാര്യഭാവമാണ് പലപ്പോഴും തെളിഞ്ഞുകണ്ടിരുന്നത്. എന്നാൽ കലാമണ്ഡലം ആദിത്യന്റെ കൃഷ്ണൻ സുദാമാ എന്ന സതീർഥ്യനെ കൺപാർക്കുന്നതോടെ പ്രസരിപ്പിന്റെ പര്യായമായിമാറുകയായി.

ചിത്രം: രാധാകൃഷ്ണ വാര്യർ

 

ചിത്രം: രാധാകൃഷ്ണ വാര്യർ

"ആരാദാഗതമുർവരാസുരവരം ദൃഷ്ട്വാ കുചേലാഭിധം

ജ്ഞാത്വാ തസ്യചരിത്രമാസ്തൃതവപുർനേത്രാംഭസാ സോഭവത്"

ADVERTISEMENT

 

(തന്റെ അടുത്തേക്ക് വരുന്ന കുചേലനെന്നു പേരു വീണ ബ്രാഹ്മണശ്രേഷ്ഠനെ കണ്ടിട്ട് അദ്ദേഹത്തിന്റെ അവസ്ഥ ഉള്ളിൽ തെളിഞ്ഞപ്പോൾ ഉതിർന്ന  കണ്ണുനീരിനാൽ മുങ്ങിയ ശരീരത്തോടുകൂടിയവനായി ഭവിച്ചു.)

 

ഈ പദത്തിന് മുൻപും ഇതിനു ശേഷവുമുള്ള ശ്രീകൃഷ്ണന്റെ ശരീര ഭാഷയും മുഖഭാവവും ചലന ചടുലതയും പാടെ വ്യത്യസ്തമാക്കുന്നതിൽ കലാമണ്ഡലം ആദിത്യൻ ശ്രദ്ധ പുലർത്തിയത് ഹൃദ്യമായി. ഓരോ കലാശത്തിലും ആ പ്രസരിപ്പ് വഴിഞ്ഞൊഴുകി. ആ ആനന്ദ നടനത്തിൽ ചേരുമ്പോഴും ജീവിത ദൈന്യത്തെ ഭക്തിയാൽ മറികടക്കുന്ന കുചേലൻറെ ഭക്തിയും വിധേയത്വവും നിറഞ്ഞ ശരീരഭാഷ കലാമണ്ഡലം അരുൺ വാര്യരുടെ ആട്ടത്തിൽ ഭദ്രമായിരുന്നു. ഒരേ സമയം സാധ്വിയും അതേസമയം കുഞ്ഞുങ്ങളുടെ ദൈന്യത്താൽ പരിക്ഷീണയായി ഭർത്താവിനെ തന്റെ സതീർത്ഥ്യനെ കണ്ട് സഹായം അഭ്യർത്ഥിക്കാൻ നിർബന്ധം പിടിക്കുന്ന കാര്യശേഷിയുള്ള സ്ത്രീയുമായ കുചേല പത്നിയുടെ വേഷം ഭംഗിയാക്കിയ കലാമണ്ഡലം പ്രവീണും ഒത്തുള്ള ആദ്യരംഗം മുതൽക്കേ കുചേലന്റെ നിർമുക്ത ഭാവം പ്രത്യക്ഷമായിരുന്നു. അമ്പരപ്പ് ,ജാള്യത ,അത്യാഹ്ലാദം എന്നിങ്ങനെ കുചേലൻ അനുഭവിക്കുന്ന എല്ലാ വികാരങ്ങളും ഈ നിർമുക്തതയുടെ കാൻവാസിൽ തന്നെയാണ് തെളിഞ്ഞത്. അഭ്യാസത്തിന്റെ കൈയടക്കം ഇവിടെ തെളിഞ്ഞുകാണാം.

 

കോട്ടക്കൽ മധുവും നെടുമ്പള്ളി റാം മോഹനും ചേർന്നു സൃഷ്ടിച്ച സംഗീതപ്രപഞ്ചം അഭിനേതാക്കൾക്ക് നൽകിയ പിന്തുണയും എടുത്തുപറയാതെ വയ്യ. 

ചിത്രം: രാധാകൃഷ്ണ വാര്യർ

'ദാനവാരി മുകുന്ദനേ സാനന്ദം കണ്ടീടാൻ വിപ്രൻ

താനേ നടന്നീടിനാലെ ചിന്ത ചെയ്തു'– എന്നിടം മുതൽ 

 

"പ്രാകൃത ഭൂസുരൻ തന്നെക്കാണുന്നേരമുള്ളിൽ

സർവ ലോകനാഥനുണ്ടാകുമോ വിസ്മൃതിയും

അന്തരണരിലേറ്റം കൃപാ സന്ത തം മുകുന്ദനുള്ള

ചിന്തമൂലം ബന്ധുരാംഗൻ മാനിച്ചീടും"

 

എന്നിടം വരെയുള്ള പദത്തിൽ പുന്നഗവരാളിയുടെ വിളംബ സഞ്ചാര സൗന്ദര്യത്തിനൊപ്പം കോട്ടക്കൽ മധുവിന്റെ ഭാവവിന്യാസവും സുന്ദര സ്വരവും നെടുമ്പള്ളി റാം മോഹന്റെ സ്വരച്ചേർച്ചയും കലാമണ്ഡലം വേണുമോഹന്റെ ചെണ്ടയും കലാമണ്ഡലം പ്രശാന്തിന്റെ മദ്ദളവും ചേർന്നൊഴുകി. കാണികളേയും കുചേലമനസിലൂടെ ശാന്തസഞ്ചാരം ചെയ്യിക്കാൻ ആ നാദഭംഗിക്ക് കഴിഞ്ഞു. പ്രശസ്തമായ 

 

'കലയാമിസുമതേ ഭൂസുരമൌലേ !

കലിതാനന്ദമെനിക്കു കനിവോടു തവാഗമം"‌ – എന്നശങ്കരാഭരണവും ചെമ്പടയും ചേർന്നു തീർക്കുന്ന അസുലഭ സൗന്ദര്യമുള്ള പദത്തിന് കലാമണ്ഡലം ആദിത്യൻ നൽകിയ ദൃശ്യാവിഷ്‌കാരം സമയപരിധിക്കുള്ളിലും ചെറുപ്രായത്തിലേ അനുഭവങ്ങൾ ശ്രീകൃഷ്ണനെ കണ്ണനാക്കുന്നതിനെ കണ്മുന്നിൽ എത്തിച്ചു. ഗുരുവായും ഗുരുപത്നിയായുമുള്ള പകർന്നാട്ടങ്ങൾക്കേ സമയം അനുവദിക്കുമായിരുന്നുള്ളു .

 

കലയാമി ആനന്ദനടനത്തിന്റെ ആഘോഷമായിരുന്നു എങ്കിൽ "അജിതാ ഹരേ ജയ 

മാധവാ വിഷ്ണു"ആനന്ദ  ഭൈരവിയുടെ ഭക്തിയുടെ ലീന സമർപ്പണസൗന്ദര്യമായി .

"മാധവാ ...." എന്ന ശ്രീകൃഷ്ണപത്നിയായ രുക്മിണിക്ക് കുചേല വൃത്തത്തിൽ അധികമൊന്നും ചെയ്യാനില്ല .കളികഴിഞ്ഞാൽ മിക്കപ്പോഴും രുക്മിണിയുടേത് എന്നോർക്കുന്ന അഭിനയ മുഹൂർത്തമോ മനോധർമമോ ഓർമയിൽ നിൽക്കുന്നത് വിരളം. എന്നാൽ കലാമണ്ഡലം വിഷ്ണു മോന്റെ രുക്മിണി അനതിസാധാരണമായ സൗന്ദര്യം കൊണ്ട് ആദ്യകാഴ്ചയിൽ തന്നെ മനസ്സിൽ കുടിയേറി. പ്രണയം, വിനയം, ഭക്തി, ഭാര്യാസഹജമായ പരിഭവം. രുക്മിണിയുടെ ചെറിയ വേഷത്തിൽ തിളങ്ങിയ കലാമണ്ഡലം വിഷ്ണു മാർഗി വിജയകുമാർ, കലാമണ്ഡ‍ലം വിജയൻ എന്നിവരുടെ സൗന്ദര്യത്തികവുള്ള മിനുക്കു വേഷങ്ങളുടെ പുതിയ തലമുറയുടെ പ്രതിനിധിയായി ഉയർന്നു .

 

ശ്രീ വല്ലഭവിലാസം കഥകളിയോഗത്തിന്റെ ചമയം നൽകിയ നിറപ്പകിട്ട് കളിയുടെ വിജയത്തിന്റെ മറ്റൊരു ഘടകമാണ്. കുചേലന്റെ കുടയെക്കുറിച്ചു മാത്രം കാണികൾക്ക് “കുചേലന് കീറിപ്പറിയാത്ത കുട കാണുന്നത് ആദ്യം’’ എന്ന് വിസ്മയിക്കാനും കുചേലപത്നി സൂക്ഷിച്ചു വച്ചിരുന്നതാവാം എന്ന് ന്യായീകരിക്കാനും അവസരം ലഭിച്ചതും മറ്റൊരു രസകരമായ അനുഭവം .

 

കുചേലവൃത്തം ഭക്തിയുടെയും സൗഹൃദത്തിന്റെയും ഉദാത്ത ഉദാഹരണമായി ഉൾകൊണ്ട് മടങ്ങുമ്പോൾ മഹാഭാരതത്തിലെ മറ്റൊരു രംഗം മനസ്സിൽ തെളിഞ്ഞു. സഹപാഠിയായ ദ്രുപദനെകാണാൻ ഇതേപോലെ ദ്രോണർ ചെന്ന സന്ദർഭം .

 

നിർമുക്തനായ വിപ്രനായിരുന്നില്ല ദ്രോണർ. ദാനവാരിയായ മുകുന്ദനായിരുന്നില്ല ദ്രുപദൻ. ഫലമോ തലമുറകൾ ക്കപ്പുറത്തേക്ക് തീനാളം പോലെ പടർന്ന വൈരം. ആർഷഭൂമിയുടെ ഭൂപടം തന്നെ മാറ്റിയെഴുതിയ മഹായുദ്ധത്തിന്റെ പിന്നിലെ കാരണങ്ങളിൽ പ്രബലമായ സംഭവമായി ആ കൂടിക്കാഴ്ച.

 

എങ്ങനെയാവരുത് ബാല്യകാല സുഹൃത്തുക്കൾ ജീവിതയാത്രയിൽ എന്ന് ആ കഥ ചൂണ്ടിക്കാണിക്കുമ്പോൾ എങ്ങനെയാവണം എന്ന് കുചേലവൃത്തം ചൂണ്ടിക്കാണിക്കുന്നു