പത്തനംതിട്ട കൊടുമണ്ണിലെ പ്രവീൺവില്ലയിലേക്ക് ചെന്നു കയറിയപ്പോൾ ഒരു ചായ ഇടുന്ന തിരക്കിലായിരുന്നു രാജ്യത്തെ ഏറ്റവും നീളം കൂടിയ താടിക്കാരനായ പ്രവീൺ പരമേശ്വർ. ടെലിവിഷനിൽ പ്രവീൺ അഭിനയിച്ച 'സൺ‍‍ഡേ ഹോളിഡേ' ഓടിക്കൊണ്ടിരിക്കുന്നു. പല തവണ കണ്ടിട്ടുണ്ടെങ്കിലും ആവർത്തിച്ചു കാണുന്നതിന്റെ രസത്തിൽ സിനിമയിൽ മുഴുകി

പത്തനംതിട്ട കൊടുമണ്ണിലെ പ്രവീൺവില്ലയിലേക്ക് ചെന്നു കയറിയപ്പോൾ ഒരു ചായ ഇടുന്ന തിരക്കിലായിരുന്നു രാജ്യത്തെ ഏറ്റവും നീളം കൂടിയ താടിക്കാരനായ പ്രവീൺ പരമേശ്വർ. ടെലിവിഷനിൽ പ്രവീൺ അഭിനയിച്ച 'സൺ‍‍ഡേ ഹോളിഡേ' ഓടിക്കൊണ്ടിരിക്കുന്നു. പല തവണ കണ്ടിട്ടുണ്ടെങ്കിലും ആവർത്തിച്ചു കാണുന്നതിന്റെ രസത്തിൽ സിനിമയിൽ മുഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട കൊടുമണ്ണിലെ പ്രവീൺവില്ലയിലേക്ക് ചെന്നു കയറിയപ്പോൾ ഒരു ചായ ഇടുന്ന തിരക്കിലായിരുന്നു രാജ്യത്തെ ഏറ്റവും നീളം കൂടിയ താടിക്കാരനായ പ്രവീൺ പരമേശ്വർ. ടെലിവിഷനിൽ പ്രവീൺ അഭിനയിച്ച 'സൺ‍‍ഡേ ഹോളിഡേ' ഓടിക്കൊണ്ടിരിക്കുന്നു. പല തവണ കണ്ടിട്ടുണ്ടെങ്കിലും ആവർത്തിച്ചു കാണുന്നതിന്റെ രസത്തിൽ സിനിമയിൽ മുഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട കൊടുമണ്ണിലെ പ്രവീൺവില്ലയിലേക്ക് ചെന്നു കയറിയപ്പോൾ ഒരു ചായ ഇടുന്ന തിരക്കിലായിരുന്നു രാജ്യത്തെ ഏറ്റവും നീളം കൂടിയ താടിക്കാരനായ പ്രവീൺ പരമേശ്വർ. ടെലിവിഷനിൽ പ്രവീൺ അഭിനയിച്ച 'സൺ‍‍ഡേ ഹോളിഡേ' ഓടിക്കൊണ്ടിരിക്കുന്നു. പല തവണ കണ്ടിട്ടുണ്ടെങ്കിലും ആവർത്തിച്ചു കാണുന്നതിന്റെ രസത്തിൽ സിനിമയിൽ മുഴുകി ഇരിക്കുകയാണ് പ്രവീണിന്റെ അമ്മ ഇന്ദിരാദേവി. നീളൻ താടി ഒരു ഷാൾ പോലെ കഴുത്തിൽ ചുറ്റിയിട്ട്, ശ്രദ്ധാപൂർവം ചായയുണ്ടാക്കി അമ്മയ്ക്കു നൽകിയതിനു ശേഷം പ്രവീൺ സ്വന്തം മുറിയിലേക്ക്. മുട്ടോളം വളർന്നു കിടക്കുന്ന താടിയും നീളൻ മുടിയും ഒന്നു കൈകൊണ്ട് ചീകിമിനുക്കി സെറ്റാക്കി വയ്ക്കാനാണ് ഈ മുങ്ങൽ. ചീർപ്പ് ഉപയോഗിച്ചാൽ മുടി പൊട്ടിപ്പോകാൻ കൂടുതൽ സാധ്യതയുള്ളതുകൊണ്ട് എല്ലാം കൈപ്പണിയാണ്, പ്രവീൺ ചിരിക്കുന്നു. 

സിനിമയിലേക്ക് മാസ് എൻട്രി

ADVERTISEMENT

ഒരു വാശിക്ക് താടി വളർത്താൻ തുടങ്ങിയതാണെങ്കിലും വളർന്നു തുടങ്ങിയപ്പോൾ താടി തന്നെ ഒരു മേൽവിലാസമായി മാറി പത്തനംതിട്ട കൊടുമൺ സ്വദേശി പ്രവീൺ പരമേശ്വറിന്. ദേശീയ താടി മത്സരത്തിൽ 2019ലും 2021ലും ചാംപ്യനായ പ്രവീണിനെ വാസ്തവത്തിൽ എന്നും മോഹിപ്പിച്ചിട്ടുള്ളത് സിനിമയാണ്. പഠനകാലത്ത് മികച്ച നാടക നടനായിരുന്നു പ്രവീൺ. എന്നാൽ, താടിക്കാരൻ എന്ന മേൽവിലാസത്തിലേക്ക് പ്രവീണിനെ കൊണ്ടെത്തിച്ചത് സിനിമയാണ്. 'താടി പോരാ' എന്ന കാരണം മൂലം അവസരം നഷ്ടപ്പെട്ട സിനിമയിലേക്ക് രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ താടിയുമായി റീ–എൻട്രി നടത്തിയ പ്രവീൺ മാസല്ലേ എന്ന് താടിപ്രേമികൾ ചോദിക്കും. ഐടി മേഖലയിൽ ആനിമേഷൻ പ്രഫഷനലായിരുന്ന പ്രവീൺ, പിന്നീട് അതുപേക്ഷിച്ച് മുഴുവൻ സമയം സിനിമക്കാരനായി.  

താടി കളഞ്ഞൊരു പരിപാടി ഇനിയില്ല

താടി വളർത്തൽ തുടങ്ങിയത് സിനിമ ലക്ഷ്യം വച്ചായിരുന്നെങ്കിലും സിനിമയ്ക്കു വേണ്ടി ഇനി ഈ താടി കളയാൻ താനില്ലെന്ന് പ്രവീൺ പറയുന്നു. "താടിയാണ് ഇപ്പോഴത്തെ എന്റെ മേൽവിലാസം. അതു കളഞ്ഞിട്ടൊരു വേഷം സിനിമയിൽ ചെയ്യാൻ വലിയ താൽപര്യമില്ല. ഈയടുത്ത് സിനിമയിലെ എന്റെ ഒരു സുഹൃത്ത് എന്നെ സമീപിച്ചിട്ടു പറഞ്ഞു, താടി കളഞ്ഞാൽ സിനിമയിൽ നല്ലൊരു വേഷം തരാമെന്ന്! പക്ഷേ, ഞാൻ വേണ്ടെന്നു വച്ചു." കഥാപാത്രത്തിനായി നീളൻ താടി മുറിച്ചു കളയില്ലെന്ന കടുത്ത നിലപാട് പ്രവീൺ എടുത്തിട്ടുണ്ടെങ്കിലും സിനിമ വിട്ടൊരു സ്വപ്നം പ്രവീണിന് ഇല്ല. അതിനാൽ താടി മുറിക്കാതെ അതിന്റെ നീളം കുറയ്ക്കാവുന്ന 'ടെക്നിക്' പ്രവീൺ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. താടിയിലൊരു ബാൻഡിട്ട്, അധികം നീളമുള്ള താടി അതിലേക്ക് തിരുകി വച്ച് നീളം കുറയ്ക്കും. ഒരു മാന്ത്രികന്റെ വിരലുകൾക്കുള്ള വേഗതയും ചാതുരിയുമാണ് അപ്പോൾ പ്രവീണിന്റെ വിരലുകൾക്ക്!

ഈ താടി എന്റെ കുഞ്ഞിനെപ്പോലെ

ADVERTISEMENT

ഇത്രയും നീളമുള്ള താടി പരിപാലിച്ച് ജീവിക്കുക എന്നത് അൽപം ക്ഷമയും സമയവും ആവശ്യപ്പെടുന്ന കാര്യമാണ്. അക്കാര്യത്തിൽ പ്രവീണിന് യാതൊരു വിട്ടുവീഴ്ചയുമില്ല. സിനിമയിൽ അഭിനേതാവും സഹസംവിധായകനുമായി ജോലിയെടുക്കുമ്പോഴും താടി ഒരു വില്ലനാകാതിരിക്കാനുള്ള കരുതലുണ്ട്. സെറ്റിൽ എല്ലാവരും തയാറാകുന്നതിന് മുമ്പു തന്നെ പ്രവീണിന്റെ കുളിയും തയാറെടുപ്പുകളും കഴിയും. ഒരുങ്ങാൻ കൂടുതൽ സമയം വേണമെന്നതിനാൽ എല്ലാവർക്കും മുമ്പേ എഴുന്നേറ്റ് സ്വന്തം പരിപാടികൾ തീർക്കുകയാണ് പ്രവീണിന്റെ ഒരു രീതി! പിന്നെ, യാത്ര ചെയ്യുമ്പോൾ താടിയിൽ കെട്ടു വീണ് നാശമാകാതിരിക്കാൻ പ്രത്യേകം തുണി ഉപയോഗിച്ച് താടി മറയ്ക്കുകയോ പ്രത്യേക രീതിയിൽ കെട്ടി വയ്ക്കുകയോ ചെയ്യും. 'വികൃതിയായ കുട്ടികളെപ്പോലെയാണ് താടി. കാണുന്നവർക്ക് ക്യൂട്ട് ആയി തോന്നും. പക്ഷേ, നോക്കി വളർത്തണമെങ്കിൽ അൽപം ബുദ്ധിമുട്ടാണ്. എന്നാലും, എനിക്കെന്റെ കുഞ്ഞിനെ പോലെയാണ് ഈ താടി,' പ്രവീൺ തന്റെ നിലപാട് വ്യക്തമാക്കുന്നു. 

വലിച്ചു നോക്കണ്ട, ഇത് ഒറിജിനലാ

പുറത്തിറങ്ങിയാൽ പ്രവീണിനിപ്പോൾ ചെറുതല്ലാത്ത സെലിബ്രിറ്റി പരിവേഷമുണ്ട്. കാണുന്നവർക്ക് കൗതുകമാണ് പ്രവീണിന്റെ നീളൻ താടിയും രസികൻ ചിരിയും. ചിലർ ഓടി വന്ന് പരിചയപ്പെടും. ചിലർ സെൽഫി എടുക്കും. മറ്റു ചിലർക്ക് അറിയേണ്ടത് താടിയും മുടിയും വളരാനുള്ള പൊടിക്കൈകളാണ്. സംഗതി രസകരമാണെങ്കിലും ചിലപ്പോൾ ചില 'പണി'യും കിട്ടും. ഒരിക്കൽ ഒരു വിവാഹവിരുന്നിനു പോയതായിരുന്നു പ്രവീൺ. സദ്യയുടെ നേരമായപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അതാ വരുന്നു ഒരു കുഞ്ഞുകാന്താരി. ഓടി വന്ന്, നീളൻ താടി പിടിച്ച് ഒറ്റ വലി! 'എന്റെ കിളി പോയെന്ന് പറഞ്ഞാൽ മതിയല്ലോ! നന്നായി വേദനിച്ചു. ഈ കക്ഷി ഓടി വന്നതൊന്നും ആരും അറിഞ്ഞില്ല. ചോദിച്ചപ്പോൾ പറഞ്ഞതാണ് രസം. അങ്കിളിന്റെ താടി ഒറിജിനൽ ആണോന്നു നോക്കിയതാണെന്ന്!,' പൊട്ടിച്ചിരിയോടെ രസകരമായ ആ സംഭവം പ്രവീൺ പങ്കുവച്ചു. ഒപ്പം ഒരു അറിയിപ്പും. "അതായത് ഈ കാണുന്ന 36–ഇഞ്ചു താടി പക്കാ ഒറിജിനലാണേ... സംശയമുള്ളവർ വലിച്ചു നോക്കണ്ട, ഞാൻ തന്നെ വലിച്ചു കാണിക്കാം," പ്രവീൺ പറയുന്നു. 

 

ADVERTISEMENT

ലോക റെക്കോർഡ് എന്ന സ്വപ്നം  

 

ഡൽഹി ഗുരുഗ്രാമിൽ‍‍ വച്ചു നടന്ന ദേശീയ ചാംപ്യൻഷിപ്പിലാണ് പഞ്ചാബിലേയും രാജസ്ഥാനിലെയും പരമ്പരാഗത താടിക്കാരെ പിന്നിലാക്കി പ്രവീൺ ചാംപ്യൻഷിപ്പ് നേടിയത്. അതും രണ്ടു തവണ. സുഹൃത്തും ബിസിനസുകാരനുമായ കോട്ടയം സ്വദേശി നോബിയും അദ്ദേഹത്തിന്റെ സുഹൃത്ത് സുന്ദർ കോലിയും സ്പോൺസർ ചെയ്തതുകൊണ്ടു മാത്രമാണ് അത്രയും വലിയൊരു ചാംപ്യൻഷിപ്പിൽ പ്രവീണിന് പങ്കെടുക്കാനായത്. 2023ൽ ഓക്‌ലൻഡിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കണമെന്നാണ് പ്രവീണിന്റെ ആഗ്രഹം. കോവിഡ് മൂലം വിർച്വൽ ആയി നടന്ന ലോക ചാംപ്യൻഷിപ്പിൽ പ്രവീൺ രണ്ടാം സ്ഥാനം നേടിയിരുന്നു. അതു നൽകിയ ആത്മവിശ്വാസമാണ് പ്രവീണിന്റെ മുതൽക്കൂട്ട്. എന്നാൽ അതിൽ പങ്കെടുക്കുന്നതിന് ഏറെ പണച്ചെലവുണ്ട്. നേരത്തെ ഡൽഹി ചാംപ്യൻഷിപ്പിൽ പിന്തുണച്ച സുഹൃത്തുക്കൾ തന്നെ ഓക്‌ലൻഡ് യാത്രയ്ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുമണ്ണിൽ നിന്നൊരു ലോകതാടിക്കാരൻ എന്ന സ്വപ്നത്തിലേക്കുള്ള ഒരുക്കത്തിലാണ് പ്രവീൺ പരമേശ്വർ.  

 

English Summary: National Beard Champion Praveen Parameswar opens up his exciting journey with 34-inch-long beard