കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ 48 -൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിട്ടപ്രധാനമായ വടക്കൻ രാജസൂയം കളിക്ക് തിരി തെളിയും. മുദ്ര അസോസിയേഷൻ ഫോർ ആര്ട്ട് ആൻഡ് കൾച്ചറിന്റെ സഹകരണത്തോടെ നാളെ ഉച്ചക്ക് മൂന്നു മുതൽ തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾക് തുടക്കം

കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ 48 -൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിട്ടപ്രധാനമായ വടക്കൻ രാജസൂയം കളിക്ക് തിരി തെളിയും. മുദ്ര അസോസിയേഷൻ ഫോർ ആര്ട്ട് ആൻഡ് കൾച്ചറിന്റെ സഹകരണത്തോടെ നാളെ ഉച്ചക്ക് മൂന്നു മുതൽ തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾക് തുടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ 48 -൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിട്ടപ്രധാനമായ വടക്കൻ രാജസൂയം കളിക്ക് തിരി തെളിയും. മുദ്ര അസോസിയേഷൻ ഫോർ ആര്ട്ട് ആൻഡ് കൾച്ചറിന്റെ സഹകരണത്തോടെ നാളെ ഉച്ചക്ക് മൂന്നു മുതൽ തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾക് തുടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ 48 -൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി  ചിട്ടപ്രധാനമായ വടക്കൻ രാജസൂയം കളിക്ക് തിരി തെളിയും. മുദ്ര അസോസിയേഷൻ ഫോർ ആര്ട്ട് ആൻഡ് കൾച്ചറിന്റെ സഹകരണത്തോടെ നാളെ ഉച്ചക്ക് മൂന്നു മുതൽ തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾക് തുടക്കം കുറിക്കുക .

മഹാഭാരതം ‘സഭാപര്‍വ്വം’ പൂര്‍വ്വഭാഗത്തിലും, മഹാഭാഗവതം ഉത്തരാര്‍ദ്ധത്തിലുമായി (അദ്ധ്യായം67 മുതല്‍ 74വരെ) വരുന്ന ധര്മപുത്രരുടെ പ്രഥമ രാജസൂയകഥയാണ് ലക്കിടി ഇളയേടത്ത് നമ്പൂതിരി കഥകളിക്കായി തെരഞ്ഞെടുത്തത്. ഇതേ കഥാതന്തു ആസ്പദമാക്കി തിരുവിതാം കൂർ കാർത്തികതിരുനാൾ രാമവർമ (1724-1798)  രചിച്ച ആട്ടക്കഥയാണ് തെക്കൻ രാജസൂയം എന്ന് അറിയപ്പെടുന്നത് .കഥാഗതിയിലും വേഷ നിശ്ചയത്തിലും ഇരു കളികളും തമ്മിൽ പ്രകടമായ വ്യത്യാസം കാണാം .

ADVERTISEMENT

പുലരും വരെ കഥകളി നിലനിന്ന കാലത്തേക്കായി രചിക്കപ്പെട്ട വടക്കൻ രാജസൂയത്തിലെ പ്രധാന രണ്ട് അദ്ധ്യായം മാത്രമാണ് നാലുമണിക്കൂർ കളിയിൽ അരങ്ങത്ത് അവതരിപ്പിക്കുക .

 

ഇന്ദ്രപ്രസ്ഥമെന്ന പ്രദേശം സ്ഥാപിച്ച് കിരീടധാരണം ചെയ്ത ധർമ്മപുത്രർ ഇനി രാജസൂയ യാഗം ചെയ്തു കാണാൻ ആഗ്രഹമുണ്ട് എന്ന് സ്വർഗ്ഗലോകത്തു നിന്നും പിതാവ് പാണ്ഡു നാരദമുനി വഴി സന്ദേശമയക്കുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത് . ശ്രീകൃഷ്ണന്റെ മനസ്സ് അറിയണമെന്ന് ധർമ്മപുത്രൻ നാരദനോട് പറയുന്നു .  എന്നാൽ രാജസൂയത്തിനും മുൻപ് മഗധ രാജാവായിരുന്നു കൊണ്ട് സാധുജന ദ്രോഹം ചെയ്യുന്ന ജരാസന്ധനെ വധിക്കേണ്ടതുണ്ട് എന്നതായിരുന്നു ശ്രീകൃഷ്ണന്റെ തീരുമാനം 

 

ADVERTISEMENT

ഇനി  മുതലാണ് നാളെ അരങ്ങിൽ തെളിയുക .ജരാസന്ധവധം ലക്ഷ്യമാക്കി ,ശ്രീകൃഷ്ണനും ഭീമാര്‍ജ്ജുനന്മാരും ബ്രാഹ്മണവേഷത്തില്‍ മഗധയിൽ എത്തി ജരാസന്ധനെ  സമീപിക്കുന്നു. ബ്രാഹ്മണരെ സ്വീകരിച്ചിരുത്തുന്ന ജരാസന്ധനെകൊണ്ട് ശ്രീകൃഷണന്‍ തങ്ങള്‍ ആവശ്യപ്പെടുന്നത് നല്‍കിക്കൊള്ളാം എന്ന് സത്യം ചെയ്യിക്കുന്നു. തുടര്‍ന്ന് കൃഷ്ണന്‍ ജരാസന്ധനോട് ദ്വന്ദയുദ്ധം ആവശ്യപ്പെടുകയും തങ്ങള്‍ ആരൊ ക്കെയാണെന്നുള്ള സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ആശ്ചര്യസ്തബ്ധനാകുന്ന ജരാസന്ധന്‍ അവരെ പരിഹസിക്കുകയും ഭീമനുമായി യുദ്ധം ചെയ്യാനുറയ്ക്കുകയും ചെയ്യുന്നു. 15ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ കൃഷ്ണനിദ്ദേശാനുസ്സരണം ഭീമന്‍ ജരാസന്ധനെ രണ്ടായി കീറി കടതലകള്‍ വിപരീതമായി ഇട്ട് വധിക്കുന്നു. അനന്തരം ജരാസന്ധപുത്രനായ സഹദേവനെ മഗധാരാജാവായി വാഴിക്കുകയും, കാരഗ്രഹത്തില്‍ കിടന്ന 228 രാജാക്കന്മാരേയും മോചിപ്പിക്കുകയും ചെയ്തിട്ട് കൃഷ്ണനും ഭീമാര്‍ജ്ജുനന്മാരും ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങുന്നു

 

ചേദി രാജാവും ജരാസന്ധന്റെ സുഹൃത്തുമായ ശിശുപാലൻ ധർമ്മപുത്രരുടെ രാജസൂയ കഥയും ജരാസന്ധനിഗ്രഹവർത്തയും  കേട്ട് കോപിക്കുന്നു. നേരിട്ട്  യജ്ഞവേദിയിൽ എത്തുന്ന ശിശുപാലൻ  നോക്കികണ്ട് . രാജാക്കന്മാരോട് കുശലപ്രശ്നം നടത്തുന്നു. കൃഷ്ണനെ അഗ്രപൂജ ചെയ്യുന്നത് കണ്ട് ഉഗ്രകോപത്തോടെ അതിനെ ചോദ്യം ചെയ്ത് അധിക്ഷേപം ആരംഭിക്കുന്നു. കള്ളൻ, വെണ്ണ്ചോരൻ, ഗോപസ്ത്രീ വസ്ത്രചോരൻ, എന്നിങ്ങനെ.ഒടുവിൽ യജ്ഞം മുടക്കാനായി  വിളക്കുതിരി കെടുത്തി ബ്രാഹ്മണരെ ഭയപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ഠിക്കുമ്പോൾ  അർജ്ജുനൻ ശിശുപാലനോട് ഏറ്റുമുട്ടുന്നു. അവർ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്ന സമയം ശ്രീകൃഷ്ണൻ വിശ്വരൂപം കൈക്കൊള്ളുന്നു. ശിശുപാലൻ വിശ്വരൂപം ദർശിച്ച് ഭഗവാനെ സാഷ്ടാംഗം പ്രണമിച്ച് ചേർന്നു നിൽക്കുന്നു. ശ്രീകൃഷ്ണൻ ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തറുത്ത് മോക്ഷം നൽകുന്നു.

 

ADVERTISEMENT

 കളിയിലെ പ്രധാന ആട്ടങ്ങൾ ഏറെയും പ്രതി നായകന്മാരായ ജരാസന്ധനും (ചുവന്ന താടി ) ശിശുപാലനും (കത്തി ) കൈയടക്കിയ ആട്ടക്കഥ എന്നതാണ് വടക്കൻ രാജസൂയത്തിന്റെ പ്രത്യേകതകളിൽ ഒന്ന് .കാവ്യഗുണത്തിൽ മുൻ നിരയിൽ അല്ല എങ്കിലും മിക്ക അരങ്ങുകളിലും ഇരട്ട മേളത്തോടെ ആട്ട മിഴിവ് അവിസ്മരണീയമാകാറുണ്ട് .ചുവന്ന താടി വേഷത്തിന്റെ മനോധർമ ആട്ടവും വടക്കൻ രാജസൂയത്തിന്റെ മനോഹര അനുഭവമാണ് .ഉദാഹരണത്തിന് ബ്രാഹ്മണ വേഷധാരികളെ കാണുമ്പോഴേ അവരുടെ ശാരീരിക പ്രത്യേകതകൾ ശ്രദ്ധിച്ച് ഇവർ ബ്രാഹ്മണരല്ല എന്ന് ചിന്തിക്കുന്നത് .അവർ സ്വന്തം നാമങ്ങൾ വെളിപ്പെടുത്തുമ്പോൾ പൂർവകഥകൾ ഓർമിപ്പിച്ച് പുച്ഛിക്കുന്നത്.കത്തി വേഷത്തിൽ എത്തുന്ന ശിശുപാലനും അരങ്ങു കൈയടക്കാൻ ഏറെ സാദ്ധ്യതകൾ ഉണ്ട് .

 

കലാമണ്ഡലം നീരജാണ് ജരാസന്ധനായി അരങ്ങിൽ എത്തുക .കഥകളി അധ്യാപകനും ഗവേഷകനുമായ കലാമണ്ഡലം നീരജ് ശൗര്യ പ്രധാനമായ കത്തിവേഷങ്ങളിലും രൗദ്രശാലികളായ ചുവപ്പുതാടിയിലും നിരവധി അരങ്ങുകളിൽ മുദ്രപതിപ്പിച്ച നടനാണ് .ചേദി ഭൂപനായി അരങ്ങിൽ എത്തുന്ന കോട്ടക്കൽ കേശവൻ കുണ്ഡലായർ 1972 ഇൽ തന്റെ പന്ത്രണ്ടാം വയസിൽ കഥകളി അഭ്യാസത്തിനു തുടക്കം കുറിച്ച് നിരവധി അരങ്ങുകളിൽ കത്തി .പച്ച .കൃഷ്ണൻ ,പരശുരാമൻ എന്നീ വേഷങ്ങൾ അവതരിച്ച മുതിർന്ന ആചാര്യന്മാരിൽ ഒരാളാണ് .

 

മധു വാരണാസി .കലാമണ്ഡലം വിശാഖ് ,കലാമണ്ഡലം ഹരിമോഹൻ ,കലാമണ്ഡലം വിവേക് .കലാമണ്ഡലം സുദിപ് കലാമണ്ഡലം വിഷ്ണുമോൻ .എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിക്കുക .രാജേന്ദ്രൻ.കലാനിലയം സിനു കലാനിലയം വിഷ്ണു എന്നിവരാണ് സംഗീതം നൽകുന്നത് .ചെണ്ട -കലാമണ്ഡലം കൃഷ്ണദാസ് .കലാമണ്ഡലം രവിശങ്കർ  കലാമണ്ഡലം ശ്രീവിൻ .മദ്ദളം മാർഗി രവീന്ദ്രൻ ,കലാനിലയം രാകേഷ് .ചുട്ടി -ചിങ്ങോലി പുരുഷോത്തമൻ ,കലാനിലയം സജി ചമയം ശ്രീ വല്ലഭവിലാസം കളി യോഗം തിരുവല്ല.