‘‘മീൻമണം മാറാൻ എന്റെ മുത്തച്ഛൻ ഉൾപ്പടെ അത്തറു പൂശുമായിരുന്നു. തൃശൂർ ചാവക്കാട്ടെ ആ ബാല്യം മുതൽ സുഗന്ധങ്ങളുമായി മനസ്സ് അഗാധ ബന്ധത്തിലായതാണ്. ഇന്നിപ്പോൾ യുഎഇയിൽ നിന്നു മാത്രമല്ല,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നല്ല സുഗന്ധലേപനം തേടി ആളുകൾ ഇവിടെ എത്തുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്’’- ദയ്റ

‘‘മീൻമണം മാറാൻ എന്റെ മുത്തച്ഛൻ ഉൾപ്പടെ അത്തറു പൂശുമായിരുന്നു. തൃശൂർ ചാവക്കാട്ടെ ആ ബാല്യം മുതൽ സുഗന്ധങ്ങളുമായി മനസ്സ് അഗാധ ബന്ധത്തിലായതാണ്. ഇന്നിപ്പോൾ യുഎഇയിൽ നിന്നു മാത്രമല്ല,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നല്ല സുഗന്ധലേപനം തേടി ആളുകൾ ഇവിടെ എത്തുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്’’- ദയ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മീൻമണം മാറാൻ എന്റെ മുത്തച്ഛൻ ഉൾപ്പടെ അത്തറു പൂശുമായിരുന്നു. തൃശൂർ ചാവക്കാട്ടെ ആ ബാല്യം മുതൽ സുഗന്ധങ്ങളുമായി മനസ്സ് അഗാധ ബന്ധത്തിലായതാണ്. ഇന്നിപ്പോൾ യുഎഇയിൽ നിന്നു മാത്രമല്ല,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നല്ല സുഗന്ധലേപനം തേടി ആളുകൾ ഇവിടെ എത്തുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്’’- ദയ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മീൻമണം മാറാൻ എന്റെ മുത്തച്ഛൻ ഉൾപ്പടെ അത്തറു പൂശുമായിരുന്നു. തൃശൂർ ചാവക്കാട്ടെ ആ ബാല്യം മുതൽ സുഗന്ധങ്ങളുമായി മനസ്സ് അഗാധ ബന്ധത്തിലായതാണ്. ഇന്നിപ്പോൾ യുഎഇയിൽ നിന്നു മാത്രമല്ല,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നല്ല സുഗന്ധലേപനം തേടി ആളുകൾ ഇവിടെ എത്തുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്’’- ദയ്റ ഗോൾഡ് സൂഖിലെ യൂസുഫ് ഭായി എന്ന ബ്രാൻഡഡ് ഷോപ്പിലിരുന്ന് യുഎഇയുടെ സുഗന്ധമനുഷ്യൻ യൂസുഫ് മുഹമ്മദലി മടപ്പേൻ (54) പറഞ്ഞു തുടങ്ങി. ‘‘സുഗന്ധങ്ങൾക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണമുണ്ടല്ലോ, അതാണ് ഏറ്റവും വലിയ സുഗന്ധം. സ്വഭാവത്തോളം നല്ല ഗന്ധം മറ്റൊന്നിനുമില്ലെന്നും തോന്നിയിട്ടുണ്ട്’’- ഹൃദയഹാരിയായ ഗന്ധം പോലെ അദ്ദേഹത്തിന്റെ വാക്കുകൾ. യൂസുഫ് തന്റെ ജീവിതം പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഒരു പഞ്ചാബി ചാനലിന്റെ ആളുകൾ അഭിമുഖത്തിനെത്തി. അതിനു പിന്നാലെ സോമാലിയക്കാരൻ മുഹമ്മദ് എന്ന യുവാവുമെത്തി. തന്റെ പിതാവ് ഉപയോഗിച്ച പെർഫ്യൂമിന്റെ കുപ്പിയാണിതെന്നും ഇതേ ഗന്ധം തനിക്ക് നിർമിച്ചു തരണമെന്നുമായിരുന്നു മുഹമ്മദിന്റെ ആവശ്യം. യൂസുഫ് ഭായിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയതാണെന്നും പറഞ്ഞു. നിറ ചിരിയോടെ യൂസുഫ് ആ കുപ്പി വാങ്ങി മൂക്കോടു ചേർത്തു പിടിച്ച് ഒന്നു കണ്ണടച്ചു. ഒരു മന്ദഹാസം മുഖത്തു മിന്നി. അതെ, അതിന്റെ ഗന്ധക്കൂട്ട് കണ്ടെത്തിയതിന്റെ ആനന്ദം. കടയിലെ തന്റെ സഹോദരപുത്രരോട് അതേക്കുറിച്ച് പറഞ്ഞിട്ട് അദ്ദേഹം അഭിമുഖത്തിന് തയ്യാറെടുത്തു. അപ്പോഴേക്കും മുഹമ്മദിന് സ്വർഗം കിട്ടിയ സന്തോഷം. അദ്ദേഹം യൂസുഫിനെ കെട്ടിപ്പിടിച്ച് ഒരു സെൽഫി വേണമെന്ന് ആവശ്യപ്പെട്ടു. ഇതുപോലെ ദിനവും നൂറുകണക്കിനു പേരാണ് യൂസുഫിന്റെ കടകളിലെത്തി സുഗന്ധപൂരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്നത്... അത്തറുമണമുള്ള, പെർഫ്യൂം ഗന്ധം നിറഞ്ഞ ആ ജീവിതത്തിലേക്കാണ് ഇനി നമ്മുടെ യാത്ര...

∙ ജീവിതഗന്ധം തേടിയെത്തുന്നവർ...

ADVERTISEMENT

2019ൽ ഒരു അമേരിക്കൻ യുവതി സുഗന്ധലേപനം വേണമെന്ന് ആവശ്യപ്പെട്ട് യൂസുഫിന്റെ കടയിലെത്തി. ആരാണ് അതെന്നു മനസ്സിലായില്ലെങ്കിലും യൂസുഫ് അവർക്കായി സുഗന്ധം നിർമിച്ചു നൽകി. അമേരിക്കൻ പോപ് ഗായികയായ ഗ്വൻ സ്റ്റെഫാനിയായിരുന്നു അത്. ആ ഗന്ധത്തിൽ ഗ്വൻ മയങ്ങിവീണു. യൂസുഫിനെ ആശ്ലേഷിച്ച് ആഹ്ലാദം പങ്കുവച്ച ഗ്വൻ മൂന്നു മണിക്കൂറോളം കടയിൽ ചെലവഴിച്ചാണ് സന്തോഷത്തോടെ മടങ്ങിയത്. മറ്റൊരിക്കൽ ജപ്പാനിൽ നിന്നൊരു യുവതിയും യൂസഫിനെത്തേടിയെത്തി. കയ്യിൽകരുതിയിരുന്ന ഉടുപ്പിലെ ഗന്ധം തനിക്കായി നിർമിച്ചു നൽകണമെന്നായിരുന്നു ആവശ്യം. ലോകത്തിന്റെ പല ഭാഗത്തു പോയിട്ടും ആ ഗന്ധം അതുപോലെ കിട്ടിയില്ലെന്നും യൂസുഫിനെക്കുറിച്ച് കേട്ടറിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു. ദുബായിലെ ഏറ്റവും മുന്തിയ ഹോട്ടലായ ബുർജ് അൽ അറബിലാണ് അവർ താമസിച്ചിരുന്നത്. അവരുടെ മനസ്സ് വായിച്ചറിഞ്ഞതുപോലെ യൂസുഫ് അവർക്കായി ആ ഗന്ധം നിർമിച്ചു നൽകി. അതു വാസനിച്ച അവൾ നിറകണ്ണുകളോടെ യൂസഫിനെ കെട്ടിപ്പിടിച്ചു. 

മറ്റൊരിക്കൽ തമിഴ്നാട്ടുകാരിയായ ഒരു സ്ത്രീയും യൂസഫിനെ തേടിയെത്തി. മരിച്ചു പോയ ഭർത്താവിന്റെ ഗന്ധം പുനഃസൃഷ്ടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. അദ്ദേഹം ഉപയോഗിച്ച പെർഫ്യൂം കുപ്പിയും അവർ നൽകി. യൂസുഫ് നിർമിച്ചു നൽകിയ സുഗന്ധം മണത്ത അവർ കണ്ണീർ പൊഴിച്ച് യൂസുഫിനെ ആശ്ലേഷിച്ചു. ഈ സന്തോഷവും ആനന്ദക്കണ്ണീരുമാണു തന്റെ യഥാർഥ പ്രതിഫലമെന്നും ഇതിൽപ്പരം ആനന്ദം മറ്റെന്തു നൽകുമെന്നും യൂസുഫ് ചോദിക്കുന്നു. ഈ അനുഭവങ്ങളുടെ ഗന്ധത്തോളം വരുമോ മറ്റേതു സുഗന്ധവുമെന്നും അദ്ദേഹം പറയുന്നു. 

മരിച്ചുപോയവരുടെ ഗന്ധവും പ്രിയപ്പെട്ടവരുടെ ഗന്ധവും മണ്ണിന്റെ മണവുമെല്ലാം ഇവിടെയുണ്ട്. സുഗന്ധങ്ങളെ ഇഷ്ടപ്പെടുന്ന സാധാരണക്കാർ മുതൽ ചലച്ചിത്രതാരങ്ങളും കായികതാരങ്ങളുമെല്ലാം ഇവിടെ എത്തുന്നു. നടൻ മോഹൻലാലും എത്തി സന്തോഷത്തോടെയാണ് മടങ്ങിയതെന്ന് യൂസുഫ് പറഞ്ഞു.

∙ പതിനായിരക്കണക്കിന് പെർഫ്യൂമുകളുടെ ശേഖരം!

ADVERTISEMENT

1990ൽ ദയ്റയിലെ പഴയ ഗോൾഡ് സൂക്കിലെ ചെറിയ തുടക്കം. ഇന്ന് അബുദാബിയിൽ ഉൾപ്പടെ നാലു ഷോപ്പുകൾ. പെർഫ്യൂമുകൾ ഉൾപ്പടെ നിർമിച്ച് കസ്റ്റമൈസ്ഡ്, ബ്ലെൻഡഡ് പെർഫ്യൂമുകളിലെ അറിയപ്പെടുന്ന പേരായി മാറിയിരിക്കുന്നു ഇന്ന് യൂസുഫ് ഭായി എന്ന ബ്രാൻഡ്. മത്സ്യവ്യാപാരിയായിരുന്ന കാർന്നോരു മമ്മാലിക്കയുടെ മകൻ പിതാവിന്റെ ഓർമകളുടെ ഗന്ധവും കർണവർ ഫ്രാഗ്രൻസ് എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തെ മുന്തിയ ബ്രാൻഡുകളുടേതുൾപ്പടെ പതിനായിരക്കണക്കിന് പെർഫ്യൂമുകളുടെ ശേഖരവും അദ്ദേഹത്തിന്റെ പക്കലുണ്ട്. ദുബായിലെത്തുന്നവർ അന്വേഷിച്ചെത്തുന്ന പ്രധാന ഇടമായി തന്റെ ഷോപ്പുകൾ മാറിയതിന് ദുബായ് ടൂറിസം അധികൃതരുടെ പ്രശംസയും നേടിയതായും യൂസുഫ് പറഞ്ഞു.

ഒട്ടേറെ ബഹുമതികൾ നേടി വിദേശ മാധ്യമങ്ങളിൽ ഉൾപ്പടെ നിറഞ്ഞു നിൽക്കുന്ന യൂസുഫ് ഗന്ധത്തെക്കുറിച്ച് എപ്പോഴും വാചാലനാവും. നിർമിത ബുദ്ധിയുടെ ഇക്കാലത്ത് കാഴ്ചകൾ പുനർസൃഷ്ടിച്ച് ആയിരം കാതങ്ങൾ അകലെ കാണിക്കാമെങ്കിലും ഒരാൾ അനുഭവിക്കുന്ന ഗന്ധം അങ്ങനെ എത്തിക്കാനാകില്ലെന്നും അതാണ് സുഗന്ധങ്ങളെ എപ്പോഴും ഒരുപടി ഉയർത്തി നിർത്തുന്നതെന്നും അദ്ദേഹം പറയുന്നു.

∙ കുപ്പിയിലടച്ച പച്ചമണ്ണിന്റെ ഗന്ധം

പുകയുമ്പോഴുള്ള ഗന്ധങ്ങൾക്കാണ് പ്രിയമേറെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുന്തിരിക്കം, ഊദ് തുടങ്ങിയവ കത്തിക്കുമ്പോഴുണ്ടാകുന്ന ഗന്ധത്തിന് ആവശ്യക്കാർ ഏറെ. സിഗരറ്റിന്റെ ഗന്ധവും പിന്നിലല്ല. രാമച്ചം, രക്തചന്ദനം, രാസ്നാദി ഉൾപ്പടെയുള്ളവയുടെ സുഗന്ധത്തിനും ആരാധകരേറെ. ഫ്രഷ്നസ് തോന്നുന്ന ഗന്ധമാണ് പുതുതലമുറയുടെ ഹരം. ടോപ് നോട്ട്, മിഡിൽനോട്ട്, ബേസ് നോട്ട് തുടങ്ങി പന്ത്രണ്ടോളം ഘടകങ്ങളാണ് പെർഫ്യൂമിനുള്ളത്. കാലങ്ങൾ കഴിയുമ്പോൾ ചില ആൽക്കഹോളിന്റെ ശേഷി കുറയും. അതോടെ പെർഫ്യൂമിന് ഗന്ധം കുറയും. ചിലപ്പോൾ അങ്ങനെയുള്ളതിന്റെ ബേസ് നോട്ട് കണ്ടെത്താൻ പ്രയാസവും നേരിടും. എങ്കിലും അത് കണ്ടെത്തി നൽകുന്നതിലാണ് പെർഫ്യൂമറുടെ മിടുക്ക്. 

ADVERTISEMENT

നല്ല പച്ചമണ്ണിന്റെ ഗന്ധം ഉൾപ്പടെ പല അപൂർവ ഗന്ധങ്ങളുടെ ശേഖരവും യൂസുഫിന്റെ പക്കലുണ്ട്. ‘‘കസ്റ്റമറെ മനസ്സിലാക്കണം, നല്ല കേൾവിക്കാരനാകണം, എങ്കിൽ അയാളുടെ മനസ്സറിഞ്ഞുള്ള പെർഫ്യൂം നിർമിക്കാനാകും’’-സ്വയം ബ്രാൻഡായി വളരുന്നതിനൊപ്പം ബ്രിട്ടൻ ഉൾപ്പടെയുളള രാജ്യങ്ങളിൽ ഷോപ്പുകൾ തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന യൂസുഫ് പറഞ്ഞു. പിതാവിനെ സഹായിക്കാൻ മകൻ ഹിലാലും ഒപ്പമുണ്ട്. സുഗന്ധങ്ങളുടെ രസക്കൂട്ട് കണ്ടുപിടിക്കാൻ ഹിലാലും സമർഥനാണെന്ന് പിതാവിന്റെ സാക്ഷ്യം. ഇതിനു പുറമേ ജ്യേഷ്ഠന്റെ മകൻ ബിലാൽ, മൊഹ്സീൻ, അഹമ്മദ്, അനന്തരവന്മാരായ ആബിദ്, അജ്മൽ, അനുജൻ സുബൈർ എന്നിവരെല്ലാം ഒപ്പമുണ്ട്. തന്റെ ബന്ധുക്കളായ ലീയാഖത്ത്, നൗഫൽ തുടങ്ങിയവരും ഇതേ ബിസിനസിലുണ്ടെന്നും യൂസുഫ് പറഞ്ഞു.

∙ കായികപ്രേമി, മോട്ടിവേറ്റർ

പെർഫ്യൂമറായ യൂസുഫ് ഭായിയെ എല്ലാവരും അറിയുന്നതു പോലെ തന്നെ കളിക്കളങ്ങളിലും അദ്ദേഹത്തിന് ആരാധകർ ഏറെ. ഈ പ്രായത്തിലും ഫുട്ബോൾ കളിക്കും. പന്തുരുളുന്നിടത്തെല്ലാം യൂസുഫ് ഭായ് ഉണ്ടെന്ന് പറയുന്നതാവും ശരിയെന്ന് ഒരു അരാധകൻ പറയുന്നു. ചെറുപ്പക്കാർക്കു പോലും ആവേശമാകുന്ന രീതിയിലാണ് കളിക്കളത്തിലെ പ്രകടനം. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫുട്ബോൾ കളിക്കാൻ പോകും. ഇതിനു പുറമേ വെറ്ററൻസ് മീറ്റുകളിലെയും സാന്നിധ്യമാണ് അദ്ദേഹം. മലേഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വെറ്ററൻസ് മീറ്റുകളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വെറ്ററൻസ് മീറ്റിൽ പങ്കെടുത്ത് 100 മീറ്റർ, ലോങ് ജംപ്, ജാവലിൻ എന്നിവയിൽ സ്വർണനേട്ടവുമായാണ് മടങ്ങിയത്. 

മുൻപ് ഖത്തർ മാരത്തണിൽ പങ്കെടുത്ത് 42 കിലോമീറ്റർ പൂർത്തിയാക്കിയപ്പോഴേക്കും കാലെല്ലാം പൊട്ടി രണ്ടുദിവസം ആശുപത്രിയിലായ സംഭവവും ഉണ്ട്. ഇപ്പോഴും പ്രതിദിനം ഒന്നരമണിക്കൂർ പരിശീലനം നടത്തും. പെർഫ്യൂമർ എന്നതിനേക്കാൾ കായികപ്രേമിയായി അറിയപ്പെടാനാണ് താൽപര്യമെന്ന് യൂസുഫ് ഭായി പറയുന്നു. സ്കൂളിൽ തന്റെ കായികതാൽപര്യം കണ്ടെത്തി പ്രോത്സാഹിപ്പിച്ച അധ്യാപകൻ ജോസഫ് മാഷിനോട് ഇപ്പോഴും നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു. ഈശ്വരൻ നൽകിയ ആരോഗ്യമുള്ള ശരീരം നല്ലതുപോലെ സൂക്ഷിക്കുക, തലമുറകളിലേക്ക് ആ സന്ദേശം കൈമാറുക. ഇതാണ് ആഗ്രഹം. 

നാട്ടിൽ ട്രാക്ക് സ്യൂട്ടിലാണ് അദ്ദേഹത്തെ മിക്കപ്പോഴും കാണാനാകുക എന്ന പ്രത്യേകതയുമുണ്ട്. തൃശൂർ ചാവക്കാട്ടെ കടപ്പുറത്ത് ഓടുകയും നാട്ടുവഴികളിലൂടെ സൈക്കിൾ ചവിട്ടി നടക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം അതിരറ്റതാണെന്നും അദ്ദേഹം പറയുന്നു. ഫിറ്റ്നസ് സന്ദേശം നൽകി സമൂഹ മാധ്യമങ്ങളിൽ വിഡിയോ ചെയ്യുന്നതും പതിവാണ്. അതിനും ആരാധകർ ഏറെ. ഇപ്പോഴും പതിനെട്ടുകാരന്റെ മനസ്സ് സൂക്ഷിക്കാൻ കഴിയുന്നതിനാലാണ് ഇതെല്ലാം സാധിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവനവനെ സ്നേഹിക്കണം. അപ്പോൾ ഊർജസ്വലതയോടെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് പറയുന്ന യൂസുഫിനെ പല വിദ്യാലയങ്ങളിലും മോട്ടിവേഷൻ സ്പീക്കറായും വിളിക്കാറുണ്ട്. ഭാര്യ നാഹിദയും ഇളയമകൻ ഹംദാനും എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്. 

∙ സകലകലാവല്ലഭൻ

സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ഡാൻസിലും വരയിലും കായികവിനോദങ്ങളിലുമെല്ലാം താൽപര്യമുണ്ടായിരുന്നതിനാൽ സകലകലാവല്ലഭൻ എന്ന പേരാണ് അധ്യാപകർ നൽകിയത്. യൂസുഫിന്റെ നേതൃത്വത്തിൽ ‘യാഗ്സ്’ എന്ന ഡാൻസ് സംഘവും ചാവക്കാട് ഉണ്ടായിരുന്നു. ജ്യേഷ്ഠൻമാരായ അസീസും ജലാലും ദോഹയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നതിനാൽ അവിടേക്ക് ചേക്കേറി. മൂത്ത ജ്യേഷ്ഠൻ അബ്ദുൽ അസീസ് ഖത്തറിൽ ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ചാണ് സൂപ്പർമാർക്കറ്റ് തുടങ്ങിയത്. ദോഹയിൽ കുറച്ചു കാലം ഫൊട്ടോഗ്രാഫറായും ജോലി ചെയ്തു. ഗൾഫ് ടൈംസിനും മറ്റും ചിത്രങ്ങൾ നൽകുമായിരുന്നു. അവിടെ സ്റ്റുഡിയോയും നടത്തി. ജ്യേഷ്ഠൻ അസീസും ജലാലും ദുബായിലേക്ക് വന്നതോടെ യൂസുഫും ഇവിടേക്ക് വന്നു. 

ഇതിനിടെ നാട്ടിൽ സ്റ്റുഡിയോയും റെഡിമെയ്ഡ് കടയും നടത്തി. എന്നാൽ ജ്യേഷ്ഠന്മാർ ദുബായിൽ പെർഫ്യൂം മേഖലയിൽ ജോലി തുടങ്ങിയതോടെയാണ് താനും ഈ വഴിയിലേക്ക് തിരിഞ്ഞതെന്ന് യൂസുഫ് പറഞ്ഞു. അവരാണ് വഴികാട്ടികളും ഗുരുനാഥന്മാരും. ചില പ്രമുഖ പെർഫ്യൂം സ്ഥാപനങ്ങളിലും ജോലി ചെയ്ത ശേഷമാണ് സ്വന്തമായി പെർഫ്യൂം വികസിപ്പിക്കുന്ന പെർഫ്യൂമറായി മാറിയത്. ഗന്ധങ്ങൾക്കു പിന്നാലെ അലയാനുള്ള മനസ്സും കൃതഹസ്തതയും ചേർന്നതോടെ യൂസുഫ് ഭായി എന്ന പേര് അറിയപ്പെടാൻ തുടങ്ങി. സുഗന്ധങ്ങളിൽ നീരാടുന്ന അറബ് ലോകം പോലെ ഗന്ധങ്ങളെ സ്നേഹിക്കുന്ന ഒരു തലമുറ നമ്മുടെ നാട്ടിലും ഉണ്ടാകണമെന്നും അതാണ് തന്റെ പ്രതീക്ഷയും സ്വപ്നവുമെന്നും യൂസുഫ് ഭായ് പറഞ്ഞു.

English Summary: Meet Malayali Yusuf Bhai, Dubai's Viral Perfume Maker