മനുഷ്യരാശിയുടെ ആവിർഭാവത്തിന് ഏറെ മുമ്പ് തന്നെ ഭൂമിയിൽ ഒരു രത്ന കലവറ തീർക്കാനായുള്ള പ്രകൃതിയുടെ യജ്ഞം ആരംഭിച്ചിരുന്നിരിക്കണം. ഈ പ്രപഞ്ചം തിളങ്ങിയും വിളങ്ങിയും നിൽക്കുന്നതിൽ രത്നങ്ങൾക്ക് സുപ്രധാന പങ്കാണുള്ളെന്നതിൽ അതിശയോക്തിയില്ല. രത്നങ്ങൾ എക്കാലത്തും മനുഷ്യ വംശത്തെ ഭ്രമിപ്പിക്കുകയും

മനുഷ്യരാശിയുടെ ആവിർഭാവത്തിന് ഏറെ മുമ്പ് തന്നെ ഭൂമിയിൽ ഒരു രത്ന കലവറ തീർക്കാനായുള്ള പ്രകൃതിയുടെ യജ്ഞം ആരംഭിച്ചിരുന്നിരിക്കണം. ഈ പ്രപഞ്ചം തിളങ്ങിയും വിളങ്ങിയും നിൽക്കുന്നതിൽ രത്നങ്ങൾക്ക് സുപ്രധാന പങ്കാണുള്ളെന്നതിൽ അതിശയോക്തിയില്ല. രത്നങ്ങൾ എക്കാലത്തും മനുഷ്യ വംശത്തെ ഭ്രമിപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരാശിയുടെ ആവിർഭാവത്തിന് ഏറെ മുമ്പ് തന്നെ ഭൂമിയിൽ ഒരു രത്ന കലവറ തീർക്കാനായുള്ള പ്രകൃതിയുടെ യജ്ഞം ആരംഭിച്ചിരുന്നിരിക്കണം. ഈ പ്രപഞ്ചം തിളങ്ങിയും വിളങ്ങിയും നിൽക്കുന്നതിൽ രത്നങ്ങൾക്ക് സുപ്രധാന പങ്കാണുള്ളെന്നതിൽ അതിശയോക്തിയില്ല. രത്നങ്ങൾ എക്കാലത്തും മനുഷ്യ വംശത്തെ ഭ്രമിപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

 

ADVERTISEMENT

മനുഷ്യരാശിയുടെ ആവിർഭാവത്തിന് ഏറെ മുമ്പ് തന്നെ ഭൂമിയിൽ ഒരു രത്ന കലവറ തീർക്കാനായുള്ള പ്രകൃതിയുടെ യജ്ഞം ആരംഭിച്ചിരുന്നിരിക്കണം. ഈ പ്രപഞ്ചം തിളങ്ങിയും വിളങ്ങിയും നിൽക്കുന്നതിൽ രത്നങ്ങൾക്ക് സുപ്രധാന പങ്കാണുള്ളെന്നതിൽ അതിശയോക്തിയില്ല. രത്നങ്ങൾ എക്കാലത്തും മനുഷ്യ വംശത്തെ ഭ്രമിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

പൂർവ നൂറ്റാണ്ടുകളിൽ രത്നങ്ങളുടെ ശേഖരവും ഉപയോഗവും രാജകുടുംബങ്ങളുെട മാത്രം കുത്തകയായിരുന്നു. അവ സമ്പന്നതയുടേയും അന്തസ്സിന്റേയും പദവിയുടേയും ചിഹ്നമായിരുന്നു. രത്നക്കല്ലുകൾ പതിപ്പിച്ച സീലുകൾ ഉപയോഗിച്ചാണ് ഭരണ കർത്താക്കൾ പ്രമാണങ്ങൾ മുദ്രണം ചെയ്തിരുന്നത്. ഇന്ന് അവ വിവിധ മ്യൂസിയങ്ങളിലെ നിധി ശേഖരത്തിന്റെ ഭാഗമാണ്. 

 

ADVERTISEMENT

പുരാതന കാലത്ത് രത്നങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം പരിമിതമായിരുന്നുവെങ്കിലും നിഗൂഡമായ ഒരു ആത്മികതയുടെ പരിവേഷം അവയ്ക്കുണ്ടെന്ന് മനുഷ്യർ എന്നും വിശ്വസിച്ചു പോന്നു. രത്നങ്ങളുടെ സാമിപ്യം മനുഷ്യന് സൗഖ്യം നൽകാൻ കഴിയുന്ന ഔഷധ ഗുണത്തെ ഇന്നോളം ആരും ചോദ്യം ചെയ്തിട്ടില്ല. 

 

ഈ ആധുനിക യുഗത്തിലും പല മതങ്ങളും രത്നക്കല്ലുകൾക്ക് ധാരാളം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. യഹൂദ പുരോഹിതന്മാരുടേയും ക്രിസ്തീയ മേലധ്യക്ഷന്മാരുടേയും മേലങ്കികള്‍ രത്നക്കല്ലുകളാൽ അലംകൃതമാണ്. 

 

ADVERTISEMENT

സമ്പന്നതയുടെ പ്രതീകമായിരുന്ന രത്നാഭരണങ്ങൾ, അവയുടെ വശ്യ സൗന്ദര്യത്തിൽ ആകൃഷ്ടരായി വാങ്ങി അണിയാൻ ഇന്ന് സമൂഹത്തിലെ സാധാരണക്കാർ പോലും അതീവ താൽപര്യം കാണിക്കുന്നു. രത്നങ്ങളുടെ ചിരപരിചിതവും പരമ്പരാഗതവുമായ ഉപഭോക്താക്കൾ എന്നും ആഭരണ വിപണി തന്നെയാണ്. അതിനായി പ്രകൃതിദത്തവും അല്ലാത്തതുമായ ഒരു രത്നക്കൽ ശേഖരം തന്നെ വിപണിയിലുണ്ട്. 

 

ചിപ്പിയിൽ നിന്നും ലഭിക്കുന്ന മുത്ത് (Pearl), പൈൻ മരങ്ങളിലെ പശ (Amber), മൃഗങ്ങളുടെ കൊമ്പ് (Ivory), ആമയുടെ പുറന്തോട് (Tortoise cell), ശംഖ് (Sea Shell), പവിഴം (Coral) തുടങ്ങിയവ പ്രകൃതിദത്ത വിഭാഗത്തിൽപ്പെടുന്നു. എന്നാൽ മുത്തും പവിഴവുമൊഴികെ നവരത്നങ്ങളായ വൈരം അഥവാ വജ്രം (Diamond), മാണിക്യം (Ruby), മരതകം (Emrald), വൈഡൂര്യം (Cat's eye), പുഷ്യരാഗം (Yellow Sapphire), ഇന്ദ്രനീലം (Blue Sapphire), ഗോമേധകം (Hessonite) എന്നിവ അജൈവ സ്രോതസ്സുകളിൽ നിന്ന് (inorganic) രൂപപ്പെടുന്നവയാണ്. 

 

രത്നക്കല്ലുകളിലെ മുടിചൂടാമന്നനാണ് വജ്രം അഥവാ വൈരം (Diamond). ‘ഡയമണ്ട്സ് ആർ ഫോർ എവർ’ എന്ന ആപ്തവാക്യം ഈ അമൂല്യ രത്നത്തിന്റെ അനശ്വരതയെക്കുറിക്കുന്നു. ഇന്നറിയപ്പെടുന്നതിൽ ഏറ്റവും കഠിനവും പോറൽപ്പോലുമേൽപ്പിക്കാനാവാത്തതുമാണിവ. ശുദ്ധമായ കാർബണിക ആറ്റങ്ങളാൽ രൂപപ്പെടുന്ന ഈ പ്രകൃതിദത്ത രത്നക്കല്ലുകൾ (Natural Diamonds) ഖനനം ചെയ്താണ് നമുക്ക് ലഭിക്കുന്നത്. ദശലക്ഷ വർഷങ്ങളായി ക്രിസ്റ്റലൈൻ കാര്‍ബൺ ഭൂമിക്കടിയിലെ ശക്തമായ മർദവും താപവുമേറ്റ് കല്ലുകളായി രൂപം പ്രാപിക്കുകയും അഗ്നിപർവതം പോലുള്ള പ്രകൃതിക്ഷോഭങ്ങളാൽ ഭൂമിയുടെ പ്രതലത്തിലേക്ക് ഇവ ബഹിർഗമിക്കുകയുമാണ് ചെയ്യുക. ലബോറട്ടറി നിർമിത കൃത്രിമ ഡയമണ്ടുകൾ ഗ്രാഫൈറ്റിനുമേൽ അതീവ മർദവും താപവുമേൽപിച്ച് ഒരാഴ്ചക്കാലം കൊണ്ട് രൂപപ്പെടുത്താവുന്നതാണ്. 

 

ഈ വർത്തമാന കാലത്ത് രത്ന വിപണിയ്ക്കുമേൽ കരിനിഴൽ പരത്തുന്ന ഒരു പ്രതിഭാസം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അത് കൃത്രിമ രത്നക്കല്ലുകളുടെ (Imitation and Synthetic Stones) ആവിർഭാവമല്ലാതെ മറ്റൊന്നുമല്ല. 

 

പതിനായിരക്കണക്കിന് സംവത്സരങ്ങളുടെ താപവും മർദവുമേറ്റ് ഭൂമിയുടെ ഉപരിതലത്തിലേക്ക് വമിക്കുന്ന പ്രകൃതിദത്ത കല്ലുകളോടൊപ്പം ഒരു ഹ്രസ്വവേളകൊണ്ട് ലബോറട്ടറിയിൽ നിര്‍മിച്ചെടുക്കുന്ന കല്ലുകൾ ചേർത്തു വയ്ക്കുന്നത് സ്വർണനാരിനോട് വാഴനാര് കലർത്തി വെയ്ക്കുന്നതുപോലെയാണ്. ഈ പ്രവണതയെ നിയമപരമായി ചെറുക്കേണ്ടതും സാമൂഹികമായി തിരസ്കരിക്കപ്പെടേണ്ടതുമാണ്. 

 

രത്നക്കല്ലുകൾ കാലങ്ങൾക്കതീതം എന്ന ചൊല്ലിൽ തെല്ലും പതിരില്ല. കുറേയേറെ അപൂർവതകളുള്ള വൈര (വജ്ര)ക്കല്ലുകളുടെ മൂലധന നിക്ഷേപ ഗുണം സാമ്പത്തികമാന്ദ്യക്കാലത്തും യുദ്ധക്കാലത്തും അമൂല്യസമ്പത്തായി നിലയുറപ്പിച്ചിട്ടുണ്ട്. 

 

ഒരു ബൃഹത്തായ ശാസ്ത്രീയ പഠന ശാഖയാണ് ജെമോളജി അഥവാ രത്നക്കല്ലുകളെ സംബന്ധിച്ചുള്ള പഠനം. രത്നക്കല്ലുകളിൽ ചരിത്രപരവും സാമൂഹികവുമായ അവബോധം കേവലം നവരത്നക്കല്ലുകളെക്കുറിച്ച് മാത്രമാണെങ്കിലും മനുഷ്യമനസ്സിനെ മോഹിപ്പിക്കുന്ന ഈ കല്ലുകളുടെ വൈവിധ്യം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. 

 

അടിസ്ഥാനപരമായി ഒരു കാർബണിക ഉത്പന്നമായ വൈര (വജ്ര)ക്കല്ല് ലോകത്തിൽ ഏറ്റവും കടുപ്പവും സൗന്ദര്യവുമുള്ള പ്രകൃതിദത്ത ശൃംഖലയിലെ ഒന്നാം സ്ഥാനക്കാരനാണ്. ഏറ്റവും ചെറിയ അളവ് സെന്റ് (Cent) ആണെങ്കിലും കാരറ്റ് (Carat) ആണ് അന്തർദേശീയ തൂക്ക യൂണിറ്റായി (1 carat = 200 mgms) കണക്കാക്കുന്നത്. 

 

ആഗ്ലേയ അക്ഷരമാലയിലെ നാല് സി കളാണ് (4Cs) വജ്രക്കല്ലിന്റെ ഗുണമേന്മയും വിലയും നിശ്ചയിക്കുന്നത്. Cut, Colour, Clarity, Carat എന്നിവയാണവ. ഈ ശാഖ പഠിക്കാനായി ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വിരളമാണ്. ആധുനിക ലബോറട്ടറി സംവിധാനങ്ങളോടെ ഈ ശാഖയുടെ പഠനത്തിന് വേദിയൊരുക്കുകയും വൈവിധ്യമാർന്ന രത്നക്കല്ലുകൾക്ക് ഗുണമേന്മ നിശ്ചയിച്ച് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന ഒരു അംഗീകൃത സ്വകാര്യ സ്ഥാപനമായ DHC INTERNATIONAL GEM LAB & INSTITUTE കേരളത്തിലെ തൃശൂരിൽ സ്ഥിതി ചെയ്യുന്നു. 

 

ജ്യോതിഷ ശാസ്ത്രവും നവരത്നങ്ങളും

 

നവര്തനങ്ങൾ അഥവാ ജ്യോതിഷ രത്നങ്ങൾ ധരിക്കുന്നവർക്ക് മേലുണ്ടാകുന്ന ഗ്രഹങ്ങളുടെ ഗുണപരമായ സ്വാധീനം പരമ്പരാഗതമായി വിശ്വസിച്ച് പോരുന്ന ഒരു പ്രാപഞ്ചിക സത്യമാണ്. 

 

സൂര്യൻ 

ജീവനിലനിൽപ്പിനാധാരമായ ഗ്രഹമാണ് സൂര്യൻ. ഇതിന് സമാനമായ ശക്തി സ്രോതസ്സായി ‘റൂബി’ അറിയപ്പെടുന്നു. 

 

ചന്ദ്രൻ

ജ്യോതിഷപ്രകാരമുള്ള ഈ ഗ്രഹ സ്വാധീനം പ്രാപ്തമാകാൻ മുത്ത് (Pearl) കൊണ്ട് അലംകൃതമായ ആഭരണമാണ് ധരിക്കുക. 

 

മെർക്കുറി 

ആശയ വിനിമയത്തേയും മനസ്സിനേയും സ്വാധീനിക്കുന്ന ഗ്രഹമാണ് മെർക്കുറി. ഇതിന് സമാനമായ ശക്തി പ്രാപ്തമാകുക മരതകം (Emerald) ധരിക്കുമ്പോഴാണ്.

 

ചൊവ്വ

ഭൗതികമായ ശക്തിയും ധൈര്യവും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം. ഇതിന്റെ സ്വാധീനം ചുവന്ന മാണിക്യം (Red Coral) ധരിക്കുമ്പോള്‍ ലഭ്യമാകുന്നു. 

 

ശുക്രൻ(Venus)

പ്രണയത്തിനുമേൽ സ്വാധീനമുള്ള ഗ്രഹം. വജ്രക്കല്ല് (Diamond) ധരിക്കുമ്പോൾ പ്രാപ്തമാകുന്നു. 

 

ശനി

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഗ്രഹ സ്വാധീനം. പ്രത്യാഘാതങ്ങൾ ഉളവാകുന്നു എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഗുണപരമായ സ്വാധീനത്തിനായി ഇന്ദ്രനീലം ധരിക്കുക. 

 

വ്യാഴം (Jupiter)

ജ്ഞാനവും ആത്മീയതയും വർധിപ്പിക്കാൻ വ്യാഴത്തിന് സമാനമായി പുഷ്യരാഗം (Yellow Sapphire) ധരിക്കുക.

 

രാഹുവും കേതുവും

വിപരീത ഫലമുളവാക്കുന്ന രണ്ട് നിഴൽ ഗ്രഹങ്ങളായി അറിയപ്പെടുന്നു. ഇവയുടെ ഗുണകരമായ സ്വാധീനത്തിനായി ഗോമേധക (Hessonite) വും വൈഡൂര്യവും (Chrysoberyl) ധരിക്കുക.