ആഭരണശേഖരത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലാൻ മറ്റാരുമില്ല, വിലയെത്രയെന്ന് നിശ്ചയിക്കാൻ പോലുമാകാത്ത അപൂർവ വജ്രങ്ങളാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിൽ മിക്കവയും തലമുറകളായി കൈമാറി കിട്ടിയവയാണ്. കൊളോണിയൽ ഭരണകാലത്ത് പലസ്ഥലങ്ങളിൽ നിന്ന്....

ആഭരണശേഖരത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലാൻ മറ്റാരുമില്ല, വിലയെത്രയെന്ന് നിശ്ചയിക്കാൻ പോലുമാകാത്ത അപൂർവ വജ്രങ്ങളാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിൽ മിക്കവയും തലമുറകളായി കൈമാറി കിട്ടിയവയാണ്. കൊളോണിയൽ ഭരണകാലത്ത് പലസ്ഥലങ്ങളിൽ നിന്ന്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭരണശേഖരത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലാൻ മറ്റാരുമില്ല, വിലയെത്രയെന്ന് നിശ്ചയിക്കാൻ പോലുമാകാത്ത അപൂർവ വജ്രങ്ങളാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിൽ മിക്കവയും തലമുറകളായി കൈമാറി കിട്ടിയവയാണ്. കൊളോണിയൽ ഭരണകാലത്ത് പലസ്ഥലങ്ങളിൽ നിന്ന്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭരണശേഖരത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലാൻ മറ്റാരുമില്ല, വിലയെത്രയെന്ന് നിശ്ചയിക്കാൻ പോലുമാകാത്ത അപൂർവ വജ്രങ്ങളാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിൽ മിക്കവയും തലമുറകളായി കൈമാറി കിട്ടിയവയാണ്. കൊളോണിയൽ ഭരണകാലത്ത് പലസ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്നവയും പലരും കാണിക്കയായി സമർപ്പിച്ചവയുമൊക്കെയാണ് ഈ വജ്രങ്ങൾ. രാജ്ഞിമാരിൽ ആഭരണക്കമ്പം കൂടുതലുണ്ടായിരുന്നയാൾ ക്വീൻ മേരിയാണ്. അവർ പണിയിച്ച ആഭരണങ്ങളിൽ പലതുമാണ് പിന്നീട് എലിസബത്ത് രാജ്ഞി ധരിച്ചത്. ഈ കൂട്ടത്തിൽ പ്രധാനിയാണ് കള്ളിനൻ വജ്രങ്ങൾ അഥവ സ്റ്റാർ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന വജ്രങ്ങൾകൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ. 3,106 കാരറ്റ് ഭാരമുള്ള വലിയൊരു വജ്രക്കല്ലിൽ നിന്ന് മുറിച്ചെടുത്ത 9 വലിയ ഡയമണ്ടുകളാണ് കള്ളിനൻ വജ്രങ്ങൾ. ആഭരണങ്ങളിൽ മാത്രമല്ല കള്ളിനൻ ഡയമണ്ടുകളുള്ളത്. 9 കള്ളിനൻ ഡയമണ്ടുകളിൽ ഏറ്റവും വലുത് രാജാവിന്റെ ചെങ്കോലിലും രണ്ടാമത്തേത് കിരീടത്തിലുമാണു പിടിപ്പിച്ചിരിക്കുന്നത്. 

∙ സ്റ്റാർ ഓഫ് ആഫ്രിക്ക

ADVERTISEMENT

സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന് വിലയേറിയ കല്ല് 1905-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയിൽ നിന്നാണ് കുഴിച്ചെടുത്തത്. ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്ന പഴയ കൊളോണിയൽ ഭരണകർത്താക്കൾ ഇത് ബ്രിട്ടിഷ് രാജകുടുംബത്തിന് കാണിക്കയായി നൽകി. അത് ബ്രിട്ടിഷ് രാജകുടുംബത്തിന്റെ വജ്രശേഖരത്തിൽ ഏറ്റവും മികച്ചവയുടെ കൂട്ടത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. പിന്നീട് അത് രാജ ചെങ്കോലിലും കിരീടത്തിലും വിശിഷ്ടവജ്രമായി മാറി.

രാജ്ഞിയുടെ മരണത്തോടെ ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങളും ജനങ്ങളും വജ്രം തങ്ങൾക്ക് തിരികെ നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇതോടെ കള്ളിനൻ ഡയമണ്ടുകൾ വീണ്ടും വാർത്തകളിൽ താരമായി. വജ്രം തിരികെ കിട്ടണമെന്ന ആവശ്യവുമായി 6,000 പേരാണ് നിവേദനത്തിൽ ഒപ്പിട്ടത്. ദക്ഷിണാഫ്രിക്കയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കാനായി ഇതു തിരികെ നൽകണമെന്നാണ് ആവശ്യം. ബ്രിട്ടന്റെ കൊളോണിയൽ അധിനിവേശ കാലത്ത് കടത്തിക്കൊണ്ടുപോയ മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ നൽകണമെന്നും രാജ്യത്തിനു വന്ന നഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നുമൊക്കെയാണ് ഇവരുടെ ആവശ്യം.  

Image Credits: DiamondGalaxy/ Istock.com

∙ ഡയമണ്ട് വന്ന വഴി

1905ൽ ട്രാൻസ്വാളിന് കീഴിൽ, ഇന്നത്തെ പ്രെട്ടോറിയയിൽ പ്രവർത്തിച്ചിരുന്ന പ്രീമിയർ മൈനിൽ നിന്നാണ് ഈ വലിയ വജ്രക്കല്ല് ലഭിച്ചത്. മൈനിലെ സർഫസ് മാനേജറായിരുന്ന ക്യാപ്റ്റൻ ഫെഡറിക് വെൽസിനാണ് ഡയമണ്ട് കിട്ടിയത്. 18 അടി താഴ്ച്ചയിൽ നിന്ന് കിട്ടിയ ഡയമണ്ട് വലുതും എട്ടു വശങ്ങളുള്ളതും നീലയും വെള്ളയും നിറം കലർന്നതും 3,106 കാരറ്റ് ഭാരമുള്ളതുമായിരുന്നു. 10 സെന്റീമീറ്റർ നീളവും 6.2 സെന്റീമീറ്റർ വീതിയും 5.9 സെന്റീമീറ്റർ ഉയരവുമുണ്ടായിരുന്നു. അതുവരെ ലോകത്തുണ്ടായിരുന്ന എല്ലാ ഡയമണ്ടുകളേക്കാളും വളരെ വലുതായിരുന്നു ഇത്. അന്ന് മൈനിങ് കമ്പനിയുടെ ചെയർമാനായിരുന്ന തോമസ് കള്ളിനന്റെ പേരിലാണ് പിന്നീട് ഡയമണ്ട് അറിയപ്പെട്ടത്. മൈനിങ് കമ്പനിയുടെയും ട്രാൻസ്വാൾ സർക്കാരിന്റെയും ഉടമസ്ഥതയിലായിരുന്ന ഡയമണ്ട് ജൊഹാനസ്ബർഗിലെ സ്റ്റാൻഡർ‍ഡ് ബാങ്കിൽ പ്രദർശനത്തിനു വയ്ക്കുകയും പിന്നീട് ബ്രിട്ടനിലേക്ക് മാറ്റുകയുമായിരുന്നു. വളരെ പ്രചാരത്തിലുള്ള വജ്രം സുരക്ഷിതമായി ഇംഗ്ലണ്ടിലെത്തിക്കുന്നതിനായി, ഏജന്റുമാർ അത് ബോട്ടിൽ കയറ്റി അയക്കുന്നുവെന്ന് തെറ്റായ കിംവദന്തികൾ പ്രചരിപ്പിച്ചു എന്നാണ് കഥ. ആ തന്ത്രം കള്ളന്മാരുടെ ശ്രദ്ധ തെറ്റിച്ചു. എന്നിട്ട് ശരിക്കുള്ള വജ്രമാകട്ടെ ഒരു പ്ലെയിൻ ബോക്സിൽ പായ്ക്ക് ചെയ്ത് യാതൊരു സുരക്ഷയുമില്ലാതെ പോസ്റ്റലായി അയച്ചു. വലിയ വില കിട്ടുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ച ഡയമണ്ട് വാങ്ങാൻ പക്ഷേ രണ്ടു വർഷത്തോളം ആരും വന്നില്ല.

ADVERTISEMENT

∙ രാജാവിനൊരു സമ്മാനം

പിന്നീട് മൈനിങ് കമ്പനിയിൽ നിന്ന് ഡയമണ്ട് വാങ്ങിയ ട്രാൻസ്വാൽ സർക്കാർ അത് ബ്രിട്ടിഷ് രാജാവിന് സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. അന്നത്തെ രാജാവായ എഡ്വേർഡ് ഏഴാമൻ രാജാവിന് 66–ാം പിറന്നാൾ സമ്മാനമായാണ് വജ്രം നൽകിയത്.

രാജകുടുംബത്തിന് സമ്മാനിച്ച വജ്രം 3,106 കാരറ്റ് ഭാരമുള്ള അൺകട്ട് ഡയമണ്ടായിരുന്നു. അതിനെ മുറിച്ച് മിനുസപ്പെടുത്തി രൂപഭംഗിയുള്ളതാക്കാനായി 1908ൽ ആംസ്റ്റർഡാമിനൽ വജ്രം മുറിക്കുന്ന സ്ഥാപനമുള്ള ആഷർ സഹോദരൻമാരെ ഏൽപ്പിച്ചു. ജോസഫ് ആഷർ ശക്തിയുള്ള കല്ല് മുറിക്കാൻ ശ്രമിച്ചപ്പോൾ കത്തിയുടെ സ്റ്റീൽ ബ്ലേഡ് രണ്ടായി ഒടിഞ്ഞു പോയി എന്നല്ലാതെ വജ്രത്തിന് ഒരു പോറൽ പോലും ഏറ്റില്ല. ഭാഗ്യവശാൽ, രണ്ടാം ശ്രമത്തിൽ അദ്ദേഹം വിജയിച്ചു. വജ്രം പല വലിപ്പത്തിലുള്ള പല കഷണങ്ങളാക്കിയാണ് മുറിച്ചത്. 9 വലിയ കഷണങ്ങളും 96 ചെറിയ കഷണങ്ങളുമുണ്ടായിരുന്നു. വലിയ ഡമയണ്ടുകളിൽ ഒന്ന്, 530 കാരറ്റോളം വരുന്ന ഇത് കള്ളിനൻ 1 എന്നാണ് അറിയപ്പെടുന്നത്, ചെങ്കോലിൽ സ്ഥാനം പിടിച്ചു. രണ്ടാമൻ 317 കാരറ്റുള്ള കള്ളിനൻ 2 കിരീടത്തിലും പിടിപ്പിച്ചു. ടവർ ഓഫ് ലണ്ടനിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. രാജാവ് ഇത് ഉപയോഗിക്കാത്ത വേളയിൽ ഇവ ഇവിടെയാണ് ഉണ്ടാകുക. ഒരു ഡയമണ്ട് എഡ്‌വേഡ് രാജാവിന്റെ ഭാര്യ രാജ്ഞി അലക്സാണ്ട്രയുടെ നെക്‌ലേസിൽ പിടിപ്പിച്ചു. മറ്റ് ആറെണ്ണം ജോർജ് അഞ്ചാമൻ രാജാവിന്റെ ഭാര്യയായ ക്വീൻ മേരിക്ക് സമ്മാനമായി നൽകി. ഇവയെല്ലാം പിന്നീട് എലിസബത്ത് രാജ്ഞിയുടെ കൈവശം എത്തിച്ചേർന്നു. ക്വീൻ മേരിയുടെ കിരീടത്തിൽ പതിപ്പിച്ച രണ്ട് ഡയമണ്ടുകൾ ഗ്രാനീസ് ചിപ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവ ഒരു ബ്രൂച്ച് ആയാണ് രാജ്ഞി ധരിച്ചിരുന്നത്. കൂട്ടത്തിലെ ചെറിയ വജ്രം മോതിരമായും ഉപയോഗിക്കുന്നു. ഇവയൊക്കെ രാജകുടുംബത്തിന്റെ കൈവശമാണ് ഇപ്പോഴുള്ളത്. ബാക്കി വന്ന 96 കഷണങ്ങൾ ആഷർ മറ്റുള്ളവർക്ക് വിറ്റു.

എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ (ഇടത്), എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രിന്റ് ചെയ്ത ഓസ്ട്രേലിയൻ സ്റ്റാംപ് (വലത്)∙ Image Credits: Anton_Ivanov & YANGCHAO/ Shutterstock.com

നൂറ്റാണ്ടുകളായി രാജകീയ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ഈ ആഭരണങ്ങൾ എന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ്.  ദശലക്ഷക്കണക്കിന് സന്ദർശകരാണ് വർഷം തോറും ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഇവ കാണാൻ എത്തുന്നത്. 

ADVERTISEMENT

1611-ൽ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തോടെയാണ് സ്വർണ്ണവും രത്നങ്ങളുള്ള ചെങ്കോലും കൈവശം വയ്ക്കുന്ന ബ്രിട്ടിഷ് പാരമ്പര്യം ആരംഭിച്ചത്. ഡയമണ്ട് ചെങ്കോൽ രാജവാഴ്ചയുടെ ശക്തിയെ അടിവരയിടുന്നു. കൂടാതെ പറഞ്ഞറിയിക്കാനാവാത്ത സമ്പത്തും ശക്തിയും കിരീടത്തെ പ്രതിനിധീകരിക്കുന്നു. എലിസബത്ത് രാജ്ഞി 1953-ലെ കിരീടധാരണ വേളയിൽ രാജകീയ വജ്ര ചെങ്കോൽ കൈവശം വച്ചു. ചാൾസ് രാജാവും സ്വർണ്ണ വടി കൈവശം വച്ചാണ് കിരീടം ധരിച്ചത്.

∙ ക്വീൻ മേരിയുടെ ആഭരണങ്ങൾ

ക്വീൻ മേരിയുടെ ഡൽഹി ദർബാർ പരൂര

1911ൽ ജോർജ് അഞ്ചാമൻ രാജാവിന്റെയും ക്വീൻ മേരിയുടെയും കിരീടധാരണ സമയം. അന്ന് മേരിയുടെ കൈവശം കള്ളിനൻ ഡയമണ്ടുകളും കേംബ്രിജ് എമറാൾഡുകളുമുണ്ട്. കുടുംബത്തിൽ നിന്ന് മേരിക്ക് കൈമാറി കിട്ടിയവയായിരുന്നു കേംബ്രിജ് എമറാൾഡുകൾ. കിരീടധാരണ സമയത്ത് ധരിക്കുന്നതിനായി വാങ്ങിയ കിരീടത്തിൽ രണ്ട് കള്ളിനൻ ഡയമണ്ടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ തന്റെ കൈവശമുള്ള എമറാൾഡുകളും കള്ളിനൻസും കൊണ്ട് മികച്ചതും ശ്രദ്ധേയവുമായ മറ്റൊരു ആഭരണമുണ്ടാക്കണമെന്ന് മേരിക്ക് തോന്നി. ആഭരണങ്ങൾ പണിയിക്കുന്നതിലും മാറ്റുന്നതിലുമൊക്കെ പ്രഗൽഭയായിരുന്നു മേരി. കിരീടധാരണത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഡൽഹി ദർബാർ നടക്കും. അത് വലിയൊരു ആഘോഷമാണ്. ആഘോഷവേളയിലേക്ക് പുതിയ ആഭരണങ്ങളൊരുക്കാൻ തന്നെ മേരി തീരുമാനിച്ചു. വെറുതെ ഒരു ആഭരണമല്ല, കിരീടം, നെക്ലേസ്, കമ്മൽ, ബ്രേസ്ലെറ്റ്, ബ്രൂച്ച്, അരപ്പട്ട എന്നിവയടങ്ങിയ ഒരു സെറ്റ് തന്നെ. അതിന് കൂട്ടമായി പരൂര എന്നാണ് പറയുന്നത്. കേംബ്രിജ് എമറാൽഡുകൾ, കള്ളിനൻ 5,7,8 ഡയമണ്ടുകൾ, തന്റെ കൈവശമുള്ള മറ്റ് വിശിഷ്ടമായ ഡയമണ്ടുകൾ എന്നിവ ചേർത്താണ് മേരി ഇവ നിർമിച്ചത്. ക്വീൻ മേരിയുടെ 44–ാം പിറന്നാളിന് സമ്മാനമെന്ന നിലയിൽ ആഭരണം പണിയുന്നതിന്റെ മുഴുവൻ ചെലവും വഹിച്ചത് ജോർജ് 5–ാമൻ രാജാവാണ്. ഡൽഹി കൊറണേഷൻ പാർക്കിൽ 1911 ഡിസംബർ 12ന് നടന്ന ഗംഭീര കൊറണേഷൻ ചടങ്ങിൽ മേരി ഇവയെല്ലാം ധരിക്കുകയും ചെയ്തു. ക്വീൻ മേരിയുടെ മരണശേഷം എലിസബത്ത് രാജ്ഞിക്കാണ് ഇവയെല്ലാം ലഭിച്ചത്.

∙ കള്ളിനൻ 1

530.2 കാരറ്റ് (106.04 ഗ്രാം) ഭാരവും 74 മുഖങ്ങളുമുള്ള പിയർ അകൃതിയിലുള്ള ഡയമണ്ടാണ് കുള്ളിനൻ I, അല്ലെങ്കിൽ ആഫ്രിക്കയിലെ ഗ്രേറ്റ് സ്റ്റാർ. ചെങ്കോലിന്റെ മുകൾഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വജ്രം പിടിപ്പിക്കുന്നതിനായി 1910-ൽ ചെങ്കോലിനെ തന്നെ പുനർരൂപകൽപ്പന ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ട് ആണ് കള്ളിനൻ 1. ചെങ്കോലിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയുന്ന ഇതിനെ ഒരു ബ്രൂച്ച് ആയി ക്വീൻ മേരി പലപ്പോഴും ധരിച്ചിട്ടുണ്ട്. 

ബ്രിട്ടീഷ് രാജകിരീടത്തിന്റെ ത്രിമാന ചിത്രീകരണം∙ Image Credits: Maxx-Studio/ Shutterstock.com

∙ കള്ളിനൻ 2

കുള്ളിനൻ 2, അല്ലെങ്കിൽ സെക്കൻഡ് സ്റ്റാർ ഓഫ് ആഫ്രിക്ക 317.4 കാരറ്റ് (63.48 ഗ്രാം) ഭാരവും 66 മുഖങ്ങളുമുള്ള ഡയമണ്ടാണ്. കിരീടത്തിൽ സ്ഥാപിച്ചിരിക്കുകയാണ് ഇത്. 

∙ കള്ളിനൻ 3

കള്ളിനൻ 3 അല്ലെങ്കിൽ ആഫ്രിക്കയിലെ ലെസ്സർ സ്റ്റാർ ഡയമണ്ടിന് 94.4 കാരറ്റ് (18.88 ഗ്രാം) ഭാരമുണ്ട്. 1911-ൽ, ജോർജ് അഞ്ചാമന്റെ ഭാര്യയായ ക്വീൻ മേരി, തന്റെ കിരീടധാരണത്തിനായി വാങ്ങിയ കിരീടത്തിൽ അത് ഇടം പിടിച്ചു. 1912-ൽ, ഡൽഹി ദർബാർ പരൂരിലെ ടിയാരയിൽ(കിരീടം) ഇത് പതിപ്പിച്ചു. എലിസബത്ത് രാജ്‍ഞി കള്ളിനൻ 4–നൊപ്പം ബ്രൂച്ചായി പലപ്പോഴും കള്ളിനൻ 3 ധരിച്ചിരുന്നു. കുളിനൻ 3 കോറണേഷൻ നെക്ലേസിൽ ഒരു പെൻഡന്റായും ഉപയോഗിച്ചിട്ടുണ്ട്.

∙ കള്ളിനൻ 4

ആഫ്രിക്കയിലെ ലെസ്സർ സ്റ്റാർ എന്ന് അറിയപ്പെടുന്ന കള്ളിനൻ 4 ചതുരാകൃതിയിലുള്ളതും 63.6 കാരറ്റ് (12.72 ഗ്രാം) ഭാരമുള്ളതുമാണ്. ഇത് ക്വീൻ മേരിയുടെ കിരീടത്തിന്റെ താഴ്ഭാഗത്തായി സ്ഥാപിച്ചിരുന്നുവെങ്കിലും 1914-ൽ അത് മാറ്റി ബ്രൂച്ച് ആക്കി. 1958 മാർച്ച് 25-ന്, ഫിലിപ്പ് രാജകുമാരനൊപ്പം നെതർലൻസ് സന്ദർശിക്കുന്നവേളയിൽ എലിസബത്ത് രാജ്ഞിയാണ്, കള്ളിനൻ മൂന്നും നാലും ഗ്രാനീസ് ചിപ്പ്സ് എന്നാണ് അറിയപ്പെടുന്നതെന്ന് വെളിപ്പെടുത്തിയത്. അന്ന് ആദ്യമായാണ് രാജ്ഞി ബ്രൂച്ച് ധരിച്ചത്. 

∙ കള്ളിനൻ 5 

1911 -ൽ ഡൽഹി ദർബാറിൽ ക്വീൻ മേരിക്ക് ഗൗണിനോടൊപ്പം ധരിക്കാൻ ഉണ്ടാക്കിയ പരൂരിലെ അരപ്പട്ടയിൽ മധ്യഭാഗത്താണ് ഹൃദയാകൃതിയിലുള്ള ഈ ഡയമണ്ട് പിടിപ്പിച്ചത്. 18.8 കാരറ്റ് (3.76 ഗ്രാം) ഭാരമുള്ള വജ്രമാണ് കള്ളിനൻ 5. മേരിയാണ് ഈ ഡയമണ്ട് കൂടുതലും ധരിച്ചത്. 

∙ കള്ളിനൻ 6

കള്ളിനൻ 6ന് 11.5 കാരറ്റ് (2.30 ഗ്രാം) ഭാരമുണ്ട്. ഇത് കള്ളിനൻ 8 അടങ്ങിയ ബ്രൂച്ചിലാണ് പിടിപ്പിച്ചിരിക്കുന്നത്. പരൂരിലെ അരപ്പട്ടയുടെ ഭാഗമാണ് ഇതും. കള്ളിനൻ 6നും 5നും സമാനമായ ആകൃതിയാണ്.

∙ കള്ളിനൻ 7 

8.8 കാരറ്റ് (1.76 ഗ്രാം) ഭാരമുള്ള കല്ലിനൻ 8 എഡ്വേർഡ് ഏഴാമൻ തന്റെ ഭാര്യയുയായ അലക്സാണ്ട്ര രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അവർ ആ രത്നം ക്വീൻ മേരിക്ക് നൽകി. ക്വീൻ മേരി പരൂർ ഉണ്ടാക്കിയപ്പോൾ ഡയമണ്ട് അതിലുപയോഗിച്ചു. ഡൽഹി ഡർബാർ ടിയാരയിലെ നെക്ലേസിലാണ് ഈ വജ്രമുള്ളത്. 

∙ കള്ളിനൻ 8 

6.8 കാരറ്റ് (1.36 ഗ്രാം) ഭാരമുള്ള ദീർഘചതുരാകൃതിയിലുള്ള വജ്രമാണ് കള്ളിനൻ 8. കള്ളിനൻ 6മായി ചേർത്ത് പരൂരിലെ അരപ്പട്ടയുടെ മധ്യഭാഗത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. കള്ളിനൻ 8, കള്ളിനൻ 6 എന്നിവ ചേർത്ത് ബ്രൂച്ചായും ഉപയോഗിക്കുന്നു. 

∙ കള്ളിനൻ 9

കള്ളിനനിൽ നിന്ന് ലഭിച്ച പ്രധാന വജ്രങ്ങളിൽ ഏറ്റവും ചെറുതാണ് കള്ളിനൻ 9. 4.39 കാരറ്റ് (0.878 ഗ്രാം) ഭാരമുള്ള ഇത്, കള്ളിനൻ 9 റിംഗ് എന്നറിയപ്പെടുന്ന പ്ലാറ്റിനം മോതിരത്തിനാണ് സ്ഥാപിച്ചിരിക്കുന്നത്.

 

English Summary: A Brief History of the Cullinan Diamonds, Queen Elizabeth's Most Valuable Jewels