ഒരു കാലത്ത് ആഡംബര വിമാനത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിച്ചിരുന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം. മൂന്ന് മുറികളാണ് വിമാനത്തിലുള്ളത്. മീറ്റിങ്ങുകൾ വരെ സംഘടിപ്പിക്കാവുന്ന ഓഫിസ് മുറി, ടിവി–ബാർ സംവിധാനമുള്ള ഹാൾ, ബാത്റൂം അറ്റാച്ഡ് ബെഡ്റൂം. മണിക്കൂറിന് വാടക 12 ലക്ഷത്തിലധികം.....

ഒരു കാലത്ത് ആഡംബര വിമാനത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിച്ചിരുന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം. മൂന്ന് മുറികളാണ് വിമാനത്തിലുള്ളത്. മീറ്റിങ്ങുകൾ വരെ സംഘടിപ്പിക്കാവുന്ന ഓഫിസ് മുറി, ടിവി–ബാർ സംവിധാനമുള്ള ഹാൾ, ബാത്റൂം അറ്റാച്ഡ് ബെഡ്റൂം. മണിക്കൂറിന് വാടക 12 ലക്ഷത്തിലധികം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാലത്ത് ആഡംബര വിമാനത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിച്ചിരുന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം. മൂന്ന് മുറികളാണ് വിമാനത്തിലുള്ളത്. മീറ്റിങ്ങുകൾ വരെ സംഘടിപ്പിക്കാവുന്ന ഓഫിസ് മുറി, ടിവി–ബാർ സംവിധാനമുള്ള ഹാൾ, ബാത്റൂം അറ്റാച്ഡ് ബെഡ്റൂം. മണിക്കൂറിന് വാടക 12 ലക്ഷത്തിലധികം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‍2014 ലോകകപ്പിൽ കൊളംബിയയുമായുള്ള മത്സരത്തിനിടെയാണു ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ പരുക്കേറ്റ് കണ്ണീരോടെ കളത്തിനു പുറത്തേക്കു പോയത്. അടുത്ത മത്സരത്തിൽ ബ്രസീൽ ജർമനിയുമായി 7–1 ന് തോറ്റതിനു പ്രധാന കാരണവും നെയ്മാറിന്റെ പരുക്ക് തന്നെയായിരുന്നു എന്നു ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം ഇന്നും ഉറച്ചു വിശ്വസിക്കുന്നു. തൽക്കാലം അക്കാര്യം അവിടെ നിൽക്കെട്ട. ലോകകപ്പിലെ നെയ്മാറിന്റെ പരുക്കിനു പിന്നാലെ മറ്റൊരു ഗോസിപ്പും എത്തിയിരുന്നു. ‘വിദഗ്ധ ചികിത്സയ്ക്കായി നെയ്മാർ കേരളത്തിലേക്ക്...’ ഓ പിന്നെ എന്ന് പറഞ്ഞ് തള്ളിയവർ പോലും ഗോസിപ്പിന്റെ ചെറിയ ഭാഗം വിശ്വസിച്ചു. അതിനു കാരണവുമുണ്ട്...  കേരളത്തിൽ കാലു കുത്തിയാൽ ആയുർവേദ ചികിത്സ തേടാതെ പോകുന്ന വിദേശികൾ കുറവാണ്. ഒരു മസാജ് എങ്കിലും മസ്റ്റ്. വിദേശികളുടെ ബക്കറ്റ് ലിസ്റ്റിൽ പോലും ഇടം പിടിച്ചിട്ടുണ്ട് കേരളവും കേരളത്തിന്റെ തനത് ആയുർവേദ ചികിത്സാ രീതികളും. ഗോവയിലും ഡൽഹിയിലുമടക്കം റിസോർട്ടുകളിൽ ആയുർവേദ ചികിത്സ ലഭ്യമാണെങ്കിലും ‘ഈടെ’ എത്തി അതിന്റെ ഗുണം നേരിട്ടറിയുകയാണു മിക്കവരും ചെയ്യുക. വരുന്നത് ഇത്തിരി പ്രമുഖനാണെങ്കിൽ വിമാനത്താവളത്തിലോ പൊലീസിലോ പോലും വിവരം അറിയിക്കില്ല. ഇത്തരത്തിലൊരാൾ ഈ മാസം തിരുവനന്തപുരത്ത് എത്തി. ജർമൻ സ്വദേശി ജനീവയിൽ നിന്നു കേരളത്തിലെത്താൻ യാത്ര ചെലവായി മാത്രം മുടക്കിയത് ഒരു കോടിയിലേറെ രൂപ. ഫ്ലിക് ഫാമിലിയിലെ നിലവിലെ അവകാശി ഫ്രെഡറിക് ക്രിസ്റ്റ്യൻ ഫ്ലിക്ക് എന്ന ജർമൻ ശതകോടീശ്വരൻ.

ബ്രസീലിയൻ ഫുട്ബോളർ നെയ്മാർ(ട്വിറ്റർ ചിത്രം)

∙ ആരാണ് ഫ്രെഡറിക് ക്രിസ്റ്റ്യൻ ഫ്ലിക്ക്

ADVERTISEMENT

ജർമൻ–സ്വിസ് വ്യവസായിയും അമ‍ൂല്യമായ കലാശേഖരത്തിന്റെ ഉടമയുമാണ് ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് എന്ന മൈക് ഫ്ലിക്ക് (78). ശതകോടീശ്വരനായ മൈക്ക് ഫ്ലിക്കിന്റെ സ്വകാര്യ ശേഖരത്തിലെ കോടികൾ വിലമതിക്കുന്ന അമൂല്യ കലാവസ്തുക്കളാണുള്ളത്. ഫ്രഡറിക് ക്രിസ്ത്യൻ ഫ്ലിക് കളക്‌ഷൻ എന്ന പേരിലുള്ള കലാവസ്തുക്കൾക്കായുള്ള കമ്പനി ലോക പ്രശസ്തമാണ്. 1944ൽ സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്രെഡറിക് ക്രിസ്റ്റ്യൻ ഫ്ലിക്ക് അഭിഭാഷകനായി പരിശീലനം നേടി. ജർമൻ ശതകോടീശ്വരന്മാരുടെ കുടുംബങ്ങളിൽ നിന്നായി 3 വിവാഹം കഴിച്ചു. ഇതിൽ നിന്ന് 3 കുട്ടികളും അദ്ദേഹത്തിനുണ്ട്. 

∙ വിവാദങ്ങളുടെ തോഴൻ !

മുത്തച്ഛനെ പോലെ വിവാദങ്ങൾ സൃഷ്ടിക്കുന്ന ആളാണ് മൈക്ക് ഫ്ലിക്കും. 2004ൽ 300 മില്യൻ ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ ബെർലിനിലെ ഹാംബർഗർ ബനോഫ് മ്യൂസിയത്തിന് ഫ്ലിക്ക് വായ്പയായി നൽകി. ഇവ പ്രദർശിപ്പിക്കുന്നതിനായി മ്യൂസിയത്തിന് 10,000 ചതുരശ്ര അടി വരുന്ന പുതിയ ഗാലറി പണിയേണ്ടതായി വന്നു. പദ്ധതിക്ക് അംഗീകാരം നൽകിയ ജർമൻ സർക്കാരിനെതിരെ ജനങ്ങൾ തിരിഞ്ഞു. എന്തിന് ഫ്ലിക്കിന്റെ സഹോദരനും സഹോദരിയും എതിർത്തു. മൈക്ക് ഫ്ലിക്കിന്റെ വിനോദങ്ങളിലൊന്നായിരുന്നു കലാവസ്തുക്കളുടെ ശേഖരണം. പിന്നീട് ഇതു ബിസിനസ് ആയി മാറി. ‘ഫ്രെഡറിക് ക്രിസ്റ്റ്യൻ ഫ്ലിക്ക് കളക്‌ഷൻ’ എന്നത് 150 കലാകാരന്മാരുടെ സൃഷ്ടിയായ 2500 കലാരൂപങ്ങളുടെ ശേഖരമാണ്. കൂടുതലും മോഡേൺ ആർട്ടുകൾ. അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യം 8200 കോടി വരും.  

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയുടെ മുൻ പരിശീലകനായ ജർമൻകാരൻ തോമസ് ടുഹേൽ 12നാണ് കേരളത്തിലെത്തിയത്. തൃശൂർ നാട്ടികയിലുള്ള ആയുർവേദ റിസോർട്ടിൽ 10 ദിവസത്തെ ‘റിലാക്‌സേഷൻ തെറാപ്പി’ നടത്താനാണ് അദ്ദേഹം എത്തിയത്. 

∙ കേരളത്തിലെത്താൻ ഒരു കോടിയിലേറെ രൂപ

ADVERTISEMENT

ലോകത്തുള്ള കോടീശ്വരന്മാരുടെ എയർ ടാക്സി എന്നറിയപ്പെടുന്ന വിസ്ത ജെറ്റിന്റെ വിമാനത്തിലാണ് ഫ്ലിക്ക് തിരുവനന്തപുരത്തെത്തിയത്. ഒരു കാലത്ത് ആഡംബര വിമാനത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിച്ചിരുന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം. മൂന്ന് മുറികളാണ് വിമാനത്തിലുള്ളത്. മീറ്റിങ്ങുകൾ വരെ സംഘടിപ്പിക്കാവുന്ന ഓഫിസ് മുറി, ടിവി–ബാർ സംവിധാനമുള്ള ഹാൾ, ബാത്റൂം അറ്റാച്ഡ് ബെഡ്റൂം. മണിക്കൂറിന് വാടക 12 ലക്ഷത്തിലധികം. ജനിവയിൽ നിന്ന് 10 മണിക്കൂറിലധികം യാത്ര വേണ്ടതിനാൽ കേരളത്തിലെത്തിയപ്പോൾ തന്നെ മുടക്കിയത് 1 കോടിയിലേറെ. 

Photo Credit: Novikov Alex/ Shutterstock.com

∙ ആ വരവിന്റെ ഉദ്ദേശം!

കൊല്ലം പരവൂരുള്ള ആയുർവേദ റിസോർട്ടിൽ 21 ദിവസത്തെ ചികിത്സയ്ക്കായാണ് മൈക്കിന്റെ വരവ്. തിരുവനന്തപുരത്ത് മൈക്ക് വരുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ല. എന്നാൽ കൊല്ലത്ത് അറിഞ്ഞിരുന്നു. 

ഫ്ലിക്കിന്റെ വരവു സംബന്ധിച്ച് സംസ്ഥാന പൊലീസ് വിഭാഗത്തിനും വിവരം ലഭിച്ചിരുന്നില്ല. തിരുവനന്തപുരത്തു വിമാനമിറങ്ങിയ അദ്ദേഹത്തെ ഇമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽ ഒരാളാണു തിരിച്ചറിഞ്ഞത്. പിന്നീട് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് വന്നിറങ്ങിയ ആളിന്റെ ‘വലുപ്പം’ വിമാനത്താവള അധികൃതരിൽ പലർക്കും മനസ്സിലായത്. ഒരുക്കിയിരുന്ന പ്രത്യേക വാഹനത്തിലാണ് ഫ്ലിക്ക് കൊല്ലത്തെത്തിയത്. ചികിത്സ ആരംഭിച്ചു. ചികിത്സ കഴിയുന്നതുവരെ ആശുപത്രിക്ക് പുറത്തേക്ക് ഇല്ല. ഇവിടെ ഇതിനു മുൻപെത്തിയ വിദേശികൾ വഴിയാണ് ആയുർവേദ ചികിത്സയെപ്പറ്റി ഫ്ലിക്ക് അറിയുന്നത്. 

ADVERTISEMENT

∙ ക്രൂരതയുടെ മുഖമായ ഫ്ലിക് ഫാമിലി 

ഫ്രെഡറിക് ക്രിസ്റ്റ്യൻ ഫ്ലിക്കിന്റെ പിതാവിന്റെ പിതാവ്, ഫ്രെഡറിക് ഫ്ലിക്ക് എന്ന ധനികനായ കർഷകൻ ജർമൻ പീപ്പിൾ പാർട്ടിയുടെ നേതാവായിരുന്നു. നാത്സി പാർട്ടിയോടുള്ള അടുപ്പത്തിന്റെ പേരിൽ 1933 മുതൽ 10 വർഷക്കാലത്തേക്ക് ഹിറ്റ്ലർക്കു നൽകിയ സംഭാവന 29 കോടി രൂപ. പകരമായി രണ്ടാം ലോകമഹായുദ്ധ കാലത്ത് കോൺസെൻട്രേഷൻ ക്യാംപിലുണ്ടായിരുന്ന 48,000 തടവുകരെ ഫ്ലിക്കിന്റെ മൈനിൽ ജോലിക്കായി ഹിറ്റ്ലർ നൽകി. 80% തടവുകാരും ജോലിക്കിടെ മരിച്ചു വീണു. 1947ൽ ഫ്ലിക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ 7 വർഷം തടവിനു വിധിച്ചു. പിന്നീട് ശിക്ഷാ കാലാവധി കുറച്ച് മൂന്ന് വർഷമാക്കി. തിരിച്ചിറങ്ങിയ ഫ്ലിക്കിന് തന്റെ വ്യവസായം തിരിച്ചു പിടിക്കാൻ അധിക കാലം വേണ്ടി വന്നില്ല. 

∙ ആരും പറയാതെ ടുഹേലെത്തി ; പക്ഷേ !

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയുടെ മുൻ പരിശീലകനായ ജർമൻകാരൻ തോമസ് ടുഹേൽ 12നാണ് കേരളത്തിലെത്തിയത്. തൃശൂർ നാട്ടികയിലുള്ള ആയുർവേദ റിസോർട്ടിൽ 10 ദിവസത്തെ ‘റിലാക്‌സേഷൻ തെറാപ്പി’ നടത്താനാണ് അദ്ദേഹം എത്തിയത്. സമ്മർദം കുറയ്ക്കുന്നതിനുള്ള ചികിത്സാ മുറകളാണ് ഈ തെറാപ്പിയിൽ ഉൾപ്പെടുന്നത്. നാട്ടികയിലുള്ള മലയാളി വഴി ചെൽസി മാനേജ്മെന്റാണ് ആയുർവേദ തെറാപ്പിയെ പറ്റി അറിയുന്നത്. കഴിഞ്ഞ മാസം ഇവരെത്തി ചികിത്സ തേടി. ഇവരിലൂടെയാണ് ടുഹേൽ അറിയുന്നത്. ടുഹേലിന്റെ വരവും രഹസ്യമായിരുന്നു. എന്നാൽ ദോഹയിൽ നിന്നു ടുഹേൽ വിമാനം കയറിയത് അറിഞ്ഞ് 2 ചെൽസി ആരാധകർ കൊച്ചിയിൽ കാത്തു നിന്നു. അവരെ ടുഹേൽ നിരാശപ്പെടുത്തിയില്ല. അവർക്കൊപ്പം ഫോട്ടോ എടുത്തിട്ടാണ് അദ്ദേഹം തൃശൂരിലേക്ക് പോയത്. 

∙ ഫ്ലിക്കും ടുഹേലും മാത്രമല്ല

ആയുർവേദത്തിന്റെ മാറ്റുതേടി കേരളത്തിലെത്തുന്ന എണ്ണിയാൽ ഒടുങ്ങാത്ത വിദേശികളിൽ രണ്ടു പേർ മാത്രമാണു ഫ്ലിക്കും ടുഹേലും. കോവിഡ് കാലത്തെ തെല്ലിട ആലസ്യത്തിനു ശേഷം കേരളത്തിന്റെ ആയുർവേദ ആചാര്യൻമാർ വീണ്ടും ഇരു കൈകളും വിടർത്തി നിൽക്കുകയാണ്. ഇവരെപ്പോലെയുള്ള ഒട്ടേറെ അതിഥികളെ സ്വീകരിക്കാനും ‘സുഖപ്പെടുത്താനും’. 

English Summary: Billionaire Friedrich Christian Flick in Kerala for Ayurvedic treatment