ആമ്പൽ.... ജലത്തിൽ ജനിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സുന്ദരമായൊരു പൂവ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ആമ്പൽപ്പൂക്കൾ നിറഞ്ഞ ജലാശയം. അഴകു മാത്രമല്ല ആമ്പലിന്റെ പ്രത്യേകത. മീനുകൾ അടക്കമുള്ള ജലജീവികൾക്ക് ഇടമൊരുക്കി ജലത്തിൽ ഒരാവാസവ്യവസ്ഥ തന്നെ ആമ്പൽക്കൂട്ടം ഒരുക്കുന്നുണ്ട്. ഇനി

ആമ്പൽ.... ജലത്തിൽ ജനിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സുന്ദരമായൊരു പൂവ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ആമ്പൽപ്പൂക്കൾ നിറഞ്ഞ ജലാശയം. അഴകു മാത്രമല്ല ആമ്പലിന്റെ പ്രത്യേകത. മീനുകൾ അടക്കമുള്ള ജലജീവികൾക്ക് ഇടമൊരുക്കി ജലത്തിൽ ഒരാവാസവ്യവസ്ഥ തന്നെ ആമ്പൽക്കൂട്ടം ഒരുക്കുന്നുണ്ട്. ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമ്പൽ.... ജലത്തിൽ ജനിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സുന്ദരമായൊരു പൂവ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ആമ്പൽപ്പൂക്കൾ നിറഞ്ഞ ജലാശയം. അഴകു മാത്രമല്ല ആമ്പലിന്റെ പ്രത്യേകത. മീനുകൾ അടക്കമുള്ള ജലജീവികൾക്ക് ഇടമൊരുക്കി ജലത്തിൽ ഒരാവാസവ്യവസ്ഥ തന്നെ ആമ്പൽക്കൂട്ടം ഒരുക്കുന്നുണ്ട്. ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമ്പൽ.... ജലത്തിൽ ജനിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സുന്ദരമായൊരു പൂവ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ആമ്പൽപ്പൂക്കൾ നിറഞ്ഞ ജലാശയം. അഴകു മാത്രമല്ല ആമ്പലിന്റെ പ്രത്യേകത. മീനുകൾ അടക്കമുള്ള ജലജീവികൾക്ക് ഇടമൊരുക്കി ജലത്തിൽ ഒരാവാസവ്യവസ്ഥ തന്നെ ആമ്പൽക്കൂട്ടം ഒരുക്കുന്നുണ്ട്. ഇനി മറ്റൊരാമ്പലിനെപ്പറ്റി പറയാം. നാട്ടുകാരെ സുന്ദരന്മാരും സുന്ദരികളുമാക്കുന്ന ആമ്പലാണത്; ഫോർട്ട് കൊച്ചിയിലെ ഒരു വസ്ത്ര വിൽപനശാല. കടയ്ക്കൊരു പേരിട്ടതിന് ഇത്ര വലിയ ഡെക്കറേഷനെന്തിന് എന്നാണോ ചിന്ത? കാരണമുണ്ട്. പുനരുപയോഗിക്കാവുന്നവയും പരിസ്ഥിതിസൗഹൃദപരവുമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ആമ്പൽ വസ്ത്രങ്ങളൊരുക്കുന്നത്. സസ്റ്റൈനബിൾ ഫാഷൻ. യന്ത്രങ്ങളോ പ്രകൃതിക്ക് ദോഷമുണ്ടാകുന്ന വസ്തുക്കളോ ഉപയോഗിക്കാതെയാണ് ആമ്പലിലെ ഓരോ വസ്ത്രവും നിർമിക്കുന്നത്. ഓർഗാനിക് ഫാഷൻ എന്ന ആശയത്തെ കൊച്ചിയിലും ട്രെൻ‌ഡാക്കുകയാണ് ആമ്പലിന്റെ അമരക്കാരായ സന്ദീപ് ജോൺസണും ആൻ മരിയ സന്ദീപും. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഫാഷൻ സ്റ്റൈലുകൾ മാറുന്ന പുത്തൻ കാലത്ത്, ഫാഷൻ കൊണ്ടു തന്നെ പ്രകൃതിയെ സംരക്ഷിക്കുകയാണിവർ. 

എന്താണ് ആമ്പൽ ?

ADVERTISEMENT

ഫാഷൻ അഭിരുചികൾ‌ അതിവേഗം മാറുന്ന കാലത്ത്, പഴമയിലേക്കു പോയാൽ ചിലപ്പോൾ ഉപഭോക്താക്കളെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ആമ്പൽ എന്ന വസ്ത്രശാല തുടങ്ങുമ്പോൾ സന്ദീപിനും ഭാര്യ ആൻമരിയയ്ക്കും അതൊരു പ്രശ്നമേ അല്ലായിരുന്നു. പുത്തൻ ഫാഷൻ ട്രെൻഡുകൾ എങ്ങനെ പ്രകൃതിക്കു ദോഷകരമല്ലാതെ അവതരിപ്പിക്കാമെന്നും അതിനെ എങ്ങനെ വിപണനം ചെയ്യാമെന്നുമാണ് അവർ ചിന്തിച്ചത്. ‘‘മുംബൈയിൽ ഡെല്ലിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അതു വിട്ട് നാട്ടിൽ തിരിച്ചെത്തി ചെറിയ ചില ബിസിനസുകൾ ചെയ്തു. അപ്പോഴാണ് ഇക്കോ ക്ലോത്തിങ് എന്ന ആശയത്തെപ്പറ്റി ഒരു സുഹൃത്ത് പറയുന്നത്. പോണ്ടിച്ചേരിയിൽ അവർ ഇത്തരം വസ്ത്രങ്ങൾ നിർമിക്കുന്നുണ്ട്. പുതിയൊരു ബിസിനസ് തുടങ്ങിയാൽ ഭൂമിക്കും ഈ ലോകത്തെ സകല ചരാചരങ്ങൾക്കും അതുകൊണ്ടൊരു ബെനിഫിറ്റ് കിട്ടുമെങ്കിൽ ആ ഐഡിയ നല്ലതാകുമെന്ന് കരുതി. അങ്ങനെയാണ് ഞങ്ങൾ ആമ്പലിലെത്തിയത്’’. ക്ലോത്തിങ് ഷോപ്പ് തുടങ്ങാനുള്ള ആദ്യ ഐഡിയ സന്ദീപിന്റേതായിരുന്നു. അതിനെപ്പറ്റി പറഞ്ഞപ്പോൾ ആൻ മരിയയ്ക്കും സന്തോഷമായി. അങ്ങനെയാണ് രണ്ടുപേരും കൂടി ഓർഗാനിക് വസ്ത്രങ്ങൾക്കായി ഒരു ഷോപ്പ് തുടങ്ങിയത്. മെഷീൻ ഉപയോഗിക്കാതെ നിർമിക്കുന്ന വസ്ത്രങ്ങളാണ് ഇവിടെ വിൽക്കുന്നത്. കൈകൊണ്ടു തുന്നിയെടുത്തതും നൂലുകളും മറ്റും ഉപയോഗിച്ച് നിർമിച്ചതുമായ വസ്ത്രങ്ങളാണ് ഇവിടെയുള്ളത്. ‘‘ഖാദി പോലുള്ള വസ്ത്രങ്ങൾ കേരളത്തിൽ പ്രചാരത്തിലുണ്ട്. പക്ഷേ അതിന്റെയൊരു പോരായ്മ, ഫാഷനില്ല എന്നതാണ്. പുത്തൻ ട്രെൻഡിനനുസരിച്ച് മുന്നോട്ട് പോകാൻ പലപ്പോഴും ഖാദി വസ്ത്രങ്ങൾക്കു പറ്റാറില്ല. പക്ഷേ ഞങ്ങളുടെ ശ്രമം മറ്റു വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഏതു ഫാഷനും സ്റ്റൈലും ഓർഗാനിക് വസ്ത്രങ്ങളിൽ കൊണ്ടു വരാനാണ്.’’ സന്ദീപ് പറയുന്നു.

ഫോർട്ട് കൊച്ചിയാണ് പറ്റിയ സ്ഥലം‌

ADVERTISEMENT

പുതിയൊരു കട തുടങ്ങുമ്പോൾ അതിന് ഏറ്റവും സാധ്യതയുള്ള ഇടം തന്നെ വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എറണാകുളത്തെ പല സ്ഥലങ്ങളെപ്പറ്റിയും ചിന്തിച്ചെങ്കിലും അവസാനം ഫോർട്ട് കൊച്ചിയെന്ന് ഉറപ്പിക്കുകയായിരുന്നു. ‘‘വിദേശികൾ ഒരുപാട് വരുന്ന ഫോർട്ട് കൊച്ചി ഏറ്റവും നല്ലൊരു മാർക്കറ്റായിരുന്നു. നമ്മളെ പോലെയല്ല, സസ്റ്റൈനബിൾ ഫാഷനും ഇക്കോ ഫാഷനുമെല്ലാം വിദേശികൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അവരെല്ലാം അതിൽ നല്ല താൽപര്യമുള്ളവരാണ്. ഓർഗാനിക് വസ്ത്രങ്ങൾ വാങ്ങാനും അവർ മടിക്കില്ല. എത്ര പൈസയായാലും അവരത് വാങ്ങും.’’ പൂർണമായും ഹാൻഡ്മെയ്ഡ് ആയതുകൊണ്ട് ആമ്പലിലെ വസ്ത്രങ്ങൾ കുറച്ചു വിലയേറിയതാണ്. 3000 രൂപ മുതലാണ് വില. കേരളത്തിലെത്തുന്ന വിദേശികളെ കേന്ദ്രീകരിച്ചായിരുന്നു ആമ്പൽ പൂർണമായും മാർക്കറ്റ് കണ്ടെത്തിയത്. പുത്തൻ ട്രെൻഡുകൾ നന്നായി ഹിറ്റാക്കുന്ന ഫോർട്ട് കൊച്ചി ഇവരെയും കൈവിട്ടില്ല. കോവിഡിനു ശേഷം വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും കൊച്ചിക്കാർ സസ്റ്റൈനബിൾ ഫാഷന് കൈകൊടുത്തു.

ഓർഗാനിക് സസ്റ്റൈനബിൾ സ്ട്രീറ്റ് ഫാഷൻ

ADVERTISEMENT

ആമ്പൽ തുടങ്ങി വർഷങ്ങൾക്കു ശേഷമാണ് ഒരു പുത്തൻ ഫാഷൻ സ്റ്റൈലിനെപ്പറ്റി ഇരുവരും ചിന്തിക്കുന്നത്. സ്ട്രീറ്റ് വെയർ ഫാഷന് ഇന്ന് കേരളത്തിൽ നല്ല മാർക്കറ്റുണ്ട്. എന്നാൽ പിന്നെ ഇക്കോ ഫ്രണ്ട്‍ലി വസ്ത്രങ്ങൾ സ്ട്രീറ്റ് ഫാഷനിലും എന്തുകൊണ്ട് കൊണ്ടു വന്നുകൂടാ എന്ന ചിന്തയിൽ നിന്നാണ് ഓർഗാനിക് സസ്റ്റൈനബിൾ സ്ട്രീറ്റ് ഫാഷൻ എന്ന ട്രെൻഡിന് തുടക്കം കുറിക്കുന്നത്. പാഴ്‌വസ്തുക്കളിൽനിന്നു മനോഹര ഫാഷൻ ഉണ്ടാക്കിയെടുക്കാമെന്ന സന്ദീപിന്റെ ഐഡിയ ക്ലിക്കായി. ഇന്ന് കൊച്ചിയിൽ ഇവരുടെ പുത്തൻ ഫാഷൻ സ്റ്റൈലിന് നിരവധി ആരാധകരാണ്. ‘‘വസ്ത്രത്തിനായി ഫാബ്രിക് നിർമിച്ചാൽ പലപ്പോഴും ഫാക്ടറികൾ അതിൽനിന്ന് ഒരു ഭാഗം കളയാറുണ്ട്. ചെറിയ കേടുപാടുകൾ വന്ന അത്തരം ഭാഗങ്ങളിൽ നിന്നാണ് ഞങ്ങളുടെ പുത്തൻ ഫാഷൻ സെൻസ്. ഒരു വസ്തുവും നമുക്ക് ഉപയോഗ ശൂന്യമല്ല എന്നതാണ് ഞങ്ങളുടെ ഓർഗാനിക് സസ്റ്റൈനബിൾ ഫാഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്’’.  കേരളം മുഴുവൻ ഓർഗാനിക് ഫാഷനാക്കാനാണ് ഇരുവരുടെയും ശ്രമം. 

ആകെ മൊത്തം ഓർഗാനിക്കാണ്

വസ്ത്രങ്ങളിലും ഫാഷനിലും മാത്രമല്ല, ആമ്പൽ എന്ന കടയും അതിന്റെ ഉടമകളും മുഴുവനായും ഇക്കോ ഫ്രണ്ട്‍ലിയാണ്. കട നിർമിച്ചിരിക്കുന്നത് മരത്തടികളും പ്രകൃതിക്ക് ദോഷമാകാത്ത മറ്റു വസ്തുക്കളും ഉപയോഗിച്ചാണ്. ആമ്പലിൽ ഒരു തവണ കയറിയാൽ ഭൂമിക്ക് ആപത്തായ പ്ലാസ്റ്റിക്കും മറ്റും ഇനി ഉപയോഗിക്കണോ എന്നു തോന്നിപ്പോകും. അത്രയും മനോഹരമാണ് കടയുടെ ഇന്റീരിയർ. 

സന്ദീപ് ജോൺസണും ആൻ മരിയ സന്ദീപും

മരത്തടി ബ്രഷ്, കഴിക്കാൻ ജൈവഭക്ഷണം അങ്ങനെ വീട്ടിലും ഈ ശീലമുണ്ട് സന്ദീപിനും മരിയയ്ക്കും. ‘ഞങ്ങളാൽ പറ്റുന്നതു പോലെ മറ്റുള്ളവർക്ക് ഗുണം ചെയ്യണം, അതിൽ ഞങ്ങളുടെ വക അൽപം ഫാഷനും’ എന്നതാണ് ഇരുവരുടെയും ചിന്ത. 

Content Summary: Aambal, a Fort Kochi based multi branded eco-clothing store