തൃപ്പൂണിത്തുറ: പ്രൗഢമായ വിവാഹ വേഷത്തിൽ പാർവതി നായർ, ഒപ്പം കൈപിടിച്ചു ഭർത്താവ് അമലും. അത്തം ഘോഷയാത്ര വീക്ഷിക്കാൻ എത്തിയവരുടെ കണ്ണുകളെ ആകർഷിച്ചു എം ഫോർ മാരിയുടെ വിവാഹ പ്ലോട്ട്. രാജ വീഥികൾക്കിരുവശവും ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിനിറഞ്ഞ് ആസ്വദിക്കുന്ന പ്രസിദ്ധമായ അത്തം ഘോഷയാത്രയിലാണ് എം ഫോർ മാരിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറ: പ്രൗഢമായ വിവാഹ വേഷത്തിൽ പാർവതി നായർ, ഒപ്പം കൈപിടിച്ചു ഭർത്താവ് അമലും. അത്തം ഘോഷയാത്ര വീക്ഷിക്കാൻ എത്തിയവരുടെ കണ്ണുകളെ ആകർഷിച്ചു എം ഫോർ മാരിയുടെ വിവാഹ പ്ലോട്ട്. രാജ വീഥികൾക്കിരുവശവും ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിനിറഞ്ഞ് ആസ്വദിക്കുന്ന പ്രസിദ്ധമായ അത്തം ഘോഷയാത്രയിലാണ് എം ഫോർ മാരിയിലൂടെ വിവാഹിതരായ പാർവതി നായരും അമലും വീണ്ടും വിവാഹ വസ്ത്രങ്ങൾ അണിഞ്ഞത്. പരമ്പരാഗതമായ വിവാഹ വേദിയും വിവാഹ ആഘോഷത്തിന്റെ സുന്ദര മുഹൂർത്തങ്ങളും എം ഫോർ മാരി പുനരാവിഷ്കരിച്ചു. പാർവതിയുടെയും അമലിന്റെയും വിവാഹം ഇത്രയും ഗംഭീരമായ രീതിയിൽ എം ഫോർ മാരി പുനരാവിഷ്കരിച്ചത് ഘോഷയാത്ര കാണാൻ എത്തിയ ആസ്വാദകരെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. നാഗസ്വരം കലാകാരന്മാർക്കൊപ്പം വിവാഹ സംഗീതവും പ്ലോട്ടിൽ ഉണ്ടായിരുന്നു. 

തങ്ങളെ സമീപിക്കുന്ന ഓരോ ആളുകൾക്കും ഏറ്റവും അനുയോജ്യമായ പങ്കാളിയെ കണ്ടെത്തി കൊടുക്കുന്നതിന്റെ ഒപ്പം തുടർന്നുള്ള ജീവിതത്തിലും അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ കൂടി എം ഫോർ മാരി ചെയ്യുന്നുണ്ടെന്നതിനുള്ള വലിയൊരു തെളിവാണ് ഈ ദമ്പതികൾക്കു നൽകിയ രാജകീയ യാത്ര. പുതുമ നിറഞ്ഞ ആശയമായിരുന്നു അത്തച്ചമയത്തിലെ വിവാഹ പ്ലോട്ട്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, പഞ്ചവാദ്യം, ഓണപ്പതാകയേന്തിയ വനിതകൾ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാടൻ കലാരൂപങ്ങൾ എന്നിവയ്ക്ക് ഒപ്പമായിരുന്നു വിവാഹ പ്ലോട്ടും എത്തിയത്. 

ADVERTISEMENT

മലയാള മനോരമയുടെ മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയമായ മാച്ച് മേക്കിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. 

ഓരോ കുടുംബത്തിനും അവർക്കു ഇണങ്ങിയ വരനെയും വധുവിനെയും കണ്ടെത്താൻ സഹായിക്കുന്നതിന് വെബ്സൈറ്റിന് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. എം ഫോർ മാരി മാട്രിമോണിയൽ പ്രൊഫൈലിൽ ആഘോഷങ്ങളുടെ ഷോർട്ട്സും, ഫോട്ടോകളും അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഇത് വളരെയധികം ജനപ്രീതി നേടി. ഈ വിവാഹ സീസണിൽ സമൂഹ മാധ്യമത്തിലെ ഓണം റീൽ മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ജാതക പൊരുത്തം നോക്കുവനുള്ള സൗകര്യവും എം ഫോർ മാരിയിൽ ലഭ്യമാണ്

ADVERTISEMENT

കഴിഞ്ഞ വർഷം, നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഴുനീളെ വരനും വധുവും പങ്കെടുക്കുന്ന എം ഫോർ മാരിയുടെ വിവാഹ തോണി  ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.