ഒരാളുടെ വസ്ത്രധാരണത്തിൽ നിന്ന് അയാളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വായിച്ചെടുക്കാം. വ്യക്തിത്വത്തിന്റെ പ്രതിഫലനം തന്നെയാണ് ധരിക്കുന്ന വസ്ത്രങ്ങൾ. ഒരു പടികൂടി കടന്ന് ഇതിന്റെ മറ്റൊരു തലം തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഒരു കൂട്ടം ഗവേഷകർ. ഓരോ വ്യക്തിക്കും ചേരുന്ന വസ്ത്രത്തിന്റെ നിറം അവരുടെ കണ്ണിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ വസ്ത്രധാരണത്തിൽ നിന്ന് അയാളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വായിച്ചെടുക്കാം. വ്യക്തിത്വത്തിന്റെ  പ്രതിഫലനം തന്നെയാണ് ധരിക്കുന്ന വസ്ത്രങ്ങൾ. ഒരു പടികൂടി കടന്ന് ഇതിന്റെ മറ്റൊരു തലം തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഒരു കൂട്ടം ഗവേഷകർ. ഓരോ വ്യക്തിക്കും ചേരുന്ന വസ്ത്രത്തിന്റെ നിറം അവരുടെ കണ്ണിന്റെ നിറത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ സ്കൂൾ ഓഫ് സൈക്കോളജി ആൻഡ് ന്യൂറോ സയൻസിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

തിരഞ്ഞെടുക്കപ്പെട്ട 200 പേരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ചായിരുന്നു പഠനം. ചാര നിറത്തിലോ ഇളം നീല നിറത്തിലോ കൃഷ്ണമണികളുള്ള വ്യക്തികൾക്ക് നീലയുടെ വ്യത്യസ്ത ഷെയ്ഡുകളിലുള്ള വസ്ത്രങ്ങളും ഇരുണ്ട ബ്രൗൺ നിറത്തിൽ കണ്ണുള്ള ആളുകൾക്ക് ഓറഞ്ച്, ചുവപ്പ് എന്നിവയുടെ ഷെയ്ഡുകളും ഏറ്റവും നന്നായി യോജിക്കുന്നുവെന്നാണ് ഭൂരിഭാഗവും പ്രതികരിച്ചത്. ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യമായ നിറം തിരഞ്ഞെടുക്കുന്നതിൽ അവരുടെ ശരീരത്തിന്റെ നിറത്തിന് പ്രാധാന്യമുണ്ടെന്ന് മുൻപ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഡേവിഡ് പെററ്റ് പറയുന്നു. എന്നാൽ കൃഷ്ണമണികളുടെ നിറം അടക്കമുള്ള വിശദാംശങ്ങളിലേയ്ക്ക് കടന്നിരുന്നില്ല.

രമ്യ നമ്പീശൻ, Image Credits: Instagram/ramyanambessan
ADVERTISEMENT

ത്വക്കിന്റെയും കണ്ണിന്റെയും മുടിയുടെയും നിറം എങ്ങനെ ഒരാൾക്ക് അനുയോജ്യമായ വസ്ത്രത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു എന്നറിയാനായി രണ്ടു പരീക്ഷണങ്ങളാണ് നടത്തിയത്. ത്വക്ക്, കണ്ണ്, തലമുടി എന്നിവയിൽ നേരിയ നിറവ്യത്യാസമുള്ള വെളുത്ത വനിതകളുടെ ചിത്രം ഉപയോഗിച്ചായിരുന്നു ആദ്യത്തെ പരീക്ഷണം. എന്നാൽ സ്കിൻ ടോണുകൾ പലയാവർത്തി മാറ്റിയപ്പോഴും ചിത്രത്തിന്റെ കണ്ണിനു യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങൾ തന്നെയാണ് പഠനത്തിൽ പങ്കെടുത്തവർ തിരഞ്ഞെടുത്തത്. ഇതിൽ നിന്നും ശരീരത്തിന്റെ നിറത്തേക്കാളുപരി മുടിയുടെയും കണ്ണിന്റെയും നിറവുമായി ചേർന്ന് പോകുന്ന വസ്ത്രമാണ് ഓരോരുത്തർക്കും ഏറ്റവും അനുയോജ്യമായത് എന്ന നിഗമനത്തിൽ എത്തി. 

ഇളം നിറത്തിലുള്ള കൃഷ്ണമണികൾക്കും ഇരുണ്ട കൃഷ്ണമണികൾക്കും ഏതൊക്കെ നിറങ്ങൾ ചേരും എന്നതായിരുന്നു രണ്ടാമത്തെ പരീക്ഷണം. പങ്കെടുത്തവർ വീണ്ടും ഇളം നിറത്തിലുള്ള കണ്ണോട് കൂടിയ ചിത്രത്തിന് നീല നിറത്തിന്റെ വകഭേദങ്ങളും ഇരുണ്ട കണ്ണുകൾ ഉൾപ്പെടുത്തിയ ചിത്രത്തിന് ഓറഞ്ചിന്റെയും ചുവപ്പിന്റെയും ഷെയ്ഡുകളുമാണ് യോജിക്കുന്നതായി അഭിപ്രായപ്പെട്ടത്.

ADVERTISEMENT

സ്റ്റൈലിസ്റ്റുകളുടെ അഭിപ്രായത്തിൽ  ഒരു വ്യക്തിക്ക് യോജിച്ച വസ്ത്രം തിരഞ്ഞെടുക്കുന്നതിന് സ്കിൻ ടോൺ തന്നെയാണ് പരമപ്രധാനം എന്നാണ് ഇതുവരെ കരുതി പോന്നത്. എന്നാൽ പുതിയ പഠനത്തോടെ ത്വക്കിന്റെ നിറം എന്നത് അപ്രസക്തമായി എന്ന് പ്രൊഫസർ ഡേവിഡ് പറയുന്നു. ദൂരക്കാഴ്ചയിൽ മാത്രമാണ് സ്കിൻ ടോണും വസ്ത്രത്തിന്റെ നിറവും തമ്മിലുള്ള ചേർച്ച അനുഭവപ്പെടുന്നത്. പക്ഷേ ഒരു വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ കണ്ണിന്റെ നിറത്തിന് ചേരുന്ന വസ്ത്രം ധരിക്കുമ്പോഴാണ് അവരെ ഏറ്റവും മികച്ചതായി കാണപ്പെടുന്നത് എന്ന് പഠനം അടിവരയിട്ട് പറയുന്നു. സൈക്കോളജി ഓഫ് എസ്തെറ്റിക്സ്, ക്രിയേറ്റിവിറ്റി ആൻഡ് ആർട്സ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary:

Discover the surprising connection between eye color and clothing style