എത്ര മേക്കപ്പാണ് ശരിയായ മേക്കപ്പ്? കൃത്യമായ ഉത്തരമുണ്ടോ? അണിയുന്ന ആൾക്ക് സ്വയം ഭംഗിയായി തോന്നൽ എപ്പോഴാണോ, അതാണ് ഏറ്റവും 'നല്ല' മേക്കപ്പ്. എന്നാൽ ചില സിനിമകളിൽ ''അയ്യേ, ഈ കാരക്ടർ എന്താ ഇങ്ങനെ പുട്ടിയടിച്ചു വച്ചിരിക്കുന്നത്?'' എന്ന് തോന്നിയിട്ടുണ്ടോ? ചിലപ്പോൾ കഥാപാത്രത്തിന്റെ ജീവിതസാഹചര്യവുമായി തീരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര മേക്കപ്പാണ് ശരിയായ മേക്കപ്പ്? കൃത്യമായ ഉത്തരമുണ്ടോ? അണിയുന്ന ആൾക്ക് സ്വയം ഭംഗിയായി തോന്നൽ എപ്പോഴാണോ, അതാണ് ഏറ്റവും 'നല്ല' മേക്കപ്പ്. എന്നാൽ ചില സിനിമകളിൽ ''അയ്യേ, ഈ കാരക്ടർ എന്താ ഇങ്ങനെ പുട്ടിയടിച്ചു വച്ചിരിക്കുന്നത്?'' എന്ന് തോന്നിയിട്ടുണ്ടോ? ചിലപ്പോൾ കഥാപാത്രത്തിന്റെ ജീവിതസാഹചര്യവുമായി തീരെ ചേർച്ചയില്ലാത്ത തരം ഉടുപ്പും ഒരുങ്ങളുമെല്ലാം വിമർശന വിധേയമാകാറുണ്ട്. 

Read Also:ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി, പ്രാർഥനകൾക്ക് നന്ദിയെന്ന് താരം

ADVERTISEMENT

മലയാളികളുടെ പ്രിയ താരമായ മീനയും അത്തരത്തിലുള്ള വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. ദൃശ്യം 2വിൽ സാധാരണ വീട്ടമ്മ ഇത്രയും മേക്കപ്പ് ധരിക്കാറില്ലെന്നും, സിനിമയിലെ കഥാപാത്രം ഓവർ ലിപ്സ്റ്റിക്കെല്ലാം ഉപയോഗിച്ചു എന്നും വിമർശനങ്ങളുയർന്നിരുന്നു. മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ ആ വിമർശനത്തോട് പ്രതികരിക്കുകയാണ് നടി.

‘ദൃശ്യം 2 കണ്ടുകഴിഞ്ഞപ്പോൾ എനിക്കും തോന്നി ഈ മേക്കപ്പ് കൂടുതലാണല്ലോ എന്ന്. സംവിധായകൻ പറഞ്ഞതനുസരിച്ചു ഡൾ ആയിട്ടുള്ള ലിപ്സ്റ്റിക്കും ആ രീതിയിലുള്ള മേക്കപ്പും ആയിരുന്നു ചെയ്തത്. പക്ഷേ സ്‌ക്രീനിൽ കണ്ടപ്പോൾ വളരെ ഗ്ലാമറസ് ആയി തോന്നി. ''മേക്കപ്പ് വേണ്ട എന്നു പറഞ്ഞിട്ട് ഇത്ര ഗ്ലാമറായിട്ടുണ്ടല്ലോ'' എന്നു ഞാൻ ജീത്തു സാറിനോടു ചോദിക്കുകയും ചെയ്തു. സത്യത്തിൽ ഒരുപാട് മേക്കപ്പൊന്നും അതിൽ ചെയ്തിട്ടില്ല. പക്ഷേ സിനിമയിൽ കാണുമ്പോൾ ഭയങ്കര ഗ്ലാമർ തോന്നുന്നത്  എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. 

ADVERTISEMENT

Read Also: ‘ഒരിക്കലും മാറാത്ത സൗന്ദര്യം’, സമൂഹ മാധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്

മറ്റുളള ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മേക്കപ്പിനെക്കുറിച്ച് ഇങ്ങനെ പരാതി കേട്ടിട്ടേയില്ല. മലയാളത്തിൽ ഇങ്ങനെയൊരു സംസാരമുണ്ടെന്നു ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോഴാണ് അറിയുന്നത്’. മീന വ്യക്തമാക്കി. 

ADVERTISEMENT

പുത്തൻ സിനിമയുടെ പ്രമോഷനെത്തിയ മീനയുടെ ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നീല ടോപ്പും ജീൻസും ധരിച്ചെത്തിയ ആ സ്റ്റൈലിഷ് ലുക്ക് ആരാധകരുടെ മനസ്സിൽ ഇടം നേടി. 

English Summary:

Meena Responds to the Heated Debate Over Her Makeup in Film