വിവാഹമോചനത്തെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ മാറി മറിയുന്ന കാലഘട്ടമാണിത്. രണ്ടു വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രശ്നമായി വിവാഹമോചനത്തെ കണ്ടിരുന്ന രീതി മാറി. പരസ്പരം പൊരുത്തപ്പെട്ടു പോകാനാവാത്ത ഒരു ബന്ധത്തിന് അവസാനം കുറിക്കുന്നതും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും ജീവിതത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചനത്തെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ മാറി മറിയുന്ന കാലഘട്ടമാണിത്. രണ്ടു വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രശ്നമായി വിവാഹമോചനത്തെ കണ്ടിരുന്ന രീതി മാറി. പരസ്പരം പൊരുത്തപ്പെട്ടു പോകാനാവാത്ത ഒരു ബന്ധത്തിന് അവസാനം കുറിക്കുന്നതും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും ജീവിതത്തിന്റെ പുതിയ തുടക്കമായി ആളുകൾ ഇന്ന് കണക്കാക്കുന്നുണ്ട്. വിവാഹമോചനത്തിനു ശേഷമുള്ള പാർട്ടികളും ആഘോഷങ്ങളും ഇതിനുള്ള ഉദാഹരണമാണ്. വിവാഹ ബന്ധത്തെ സൂചിപ്പിക്കാൻ താലിയും വിവാഹ മോതിരങ്ങളുമുള്ളതുപോലെ മാറുന്ന കാഴ്ചപ്പാടുകളെ സൂചിപ്പിക്കാൻ വിവാഹബന്ധം വേർപ്പെടുത്തിയവർക്കായുള്ള ഡിവോഴ്സ് റിങ്ങുകളും ഇന്ന് ട്രെൻഡിങ്ങിൽ ഇടം നേടിയിട്ടുണ്ട്. 

അമേരിക്കൻ മോഡലും നടിയുമായ എമിലി രതജ്കൗസ്കി തന്റെ ഡിവോഴ്സ് മോതിരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് അത് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയത്. പങ്കാളികളെ സൂചിപ്പിക്കുന്നതിനായി രണ്ട് രത്നങ്ങൾ അടുത്തടുത്ത് സ്ഥാപിച്ച ടോയ്- എറ്റ്-മോയ് സ്റ്റൈൽ മോതിരം രണ്ട് വ്യത്യസ്ത മോതിരങ്ങളായി റീ സ്റ്റൈൽ ചെയ്താണ് താരം അണിഞ്ഞത്. ഒരു വ്യക്തിയെന്ന നിലയിൽ തനിക്കുണ്ടായ പരിണാമത്തെയാണ് മോതിരങ്ങൾ സൂചിപ്പിക്കുന്നത് എന്ന് എമിലി അഭിമുഖങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

വിവാഹത്തെ സൂചിപ്പിക്കാനായി അണിയുന്ന ഡയമണ്ട് ആഭരണങ്ങൾ ഒരു വ്യക്തിയെ നഷ്ടപ്പെട്ടതിന്റെ പേരിൽ ഉപേക്ഷിക്കേണ്ടതല്ല എന്ന ചിന്തയാണ് ഡിവോഴ്സ് റിങ്ങ് ധരിക്കാൻ എമിലിയെ പ്രേരിപ്പിച്ചത്. സാധാരണ ഗതിയിൽ പങ്കാളി അണിയിച്ച ആഭരണം വിവാഹമോചനത്തിനുശേഷം ഊരി പെട്ടിയിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ അത് ഡിവോഴ്സ് റിങ്ങായി മാറ്റിയെടുത്താൽ അതേപകിട്ടോടെ അണിയാനാവും. എമിലി ചിത്രങ്ങൾ പങ്കുവച്ചതിന് മുൻപുതന്നെ പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹമോചനത്തെ സൂചിപ്പിക്കുന്ന മോതിരങ്ങൾക്ക് ഏറെ പ്രചാരമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു - മൂന്നു വർഷങ്ങൾക്കിടെ ന്യൂയോർക്കിലെ ചില ജ്വല്ലറി സ്റ്റോറുകളും ബ്രേക്കപ്പ് -ഡിവോഴ്സ് മോതിരങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

എമിലി രതജ്കൗസ്കി ധരിച്ച ഡിവോഴ്സ് മോതിരങ്ങൾ, Image Credits: Instagram/emrata

ആഭരണം എന്നതിനപ്പുറം വിവാഹമോചനങ്ങളക്കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നതിന്റെ പ്രതീകമെന്ന നിലയിലാണ് വിവാഹമോചന മോതിരങ്ങൾക്ക് പ്രാധാന്യം ഏറുന്നത്. വിവാഹബന്ധം പിരിഞ്ഞതിന്റെ പേരിൽ സ്വയം ഒതുങ്ങിക്കൂടാതെ ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മനസ്സിലാക്കി അത് ആഘോഷിക്കുന്നതാണ് ഇന്നത്തെ രീതി. ഡിവോഴ്സ് കേക്കുകളും പാർട്ടികളും ലോകത്തിന്റെ എല്ലാ കോണുകളിലും ഇന്ന് സാധാരണമായി മാറിയിട്ടുണ്ട്. വിവാഹത്തിന് നൽകുന്ന അതേ പ്രാധാന്യത്തോടെ വിവാഹമോചനങ്ങളെയും കാണാൻ അത് സൂചിപ്പിക്കുന്ന ആഭരണങ്ങൾ സഹായിക്കുമെന്ന് കൗൺസിലിങ് സൈക്കോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു.

ADVERTISEMENT

വിവാഹമോതിരങ്ങൾ പോലെ തന്നെ വ്യക്തിഗത താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രത്യേകമായാണ് വിവാഹമോചിതർക്കുള്ള മോതിരങ്ങളും തയാറാക്കുന്നത്. പലരും വിവാഹമോതിരങ്ങൾ തന്നെ രൂപമാറ്റം വരുത്തി അണിയാൻ ആഗ്രഹിക്കുന്നു. ഇടം കയ്യിൽ വിവാഹമോതിരം ധരിച്ചിരുന്നവർ വിവാഹമോചന മോതിരം വലം കയ്യിലേക്ക് മാറ്റി ധരിക്കുന്നുമുണ്ട്. മോതിരം അപ്പാടെ മാറ്റി അതിലെ കല്ലുകൾ പതിച്ച ഭാഗം ഉപയോഗിച്ച് പെൻഡന്റുകൾ നിർമിക്കുന്നവരും കുറവല്ല. മറ്റുചിലരാവട്ടെ വിവാഹബന്ധത്തിന്റെ ഓർമകൾ അപ്പാടെ മായ്ച്ചു കളയുന്നതിനായി മുമ്പ് ധരിച്ചിരുന്ന മോതിരം വിറ്റ് പകരമായി അതിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊന്ന് വാങ്ങി പുതിയ തുടക്കത്തെക്കുറിച്ച് സ്വയം ഓർമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അങ്ങനെ സ്വയം സ്നേഹിക്കുന്നു എന്ന് മറ്റുള്ളവർക്കു മുൻപിൽ വെളിപ്പെടുത്തുന്ന ബോൾഡ് സ്റ്റേറ്റ്മെന്റായി ഡിവോഴ്സ് റിങ്ങുകൾ മാറിക്കഴിഞ്ഞു.

English Summary:

The Rise of Divorce Rings as a Symbol of Independence