കാൻ ചലച്ചിത്ര മേളയിൽ രജപുത്ര രാജകീയ പ്രൗഢി; ആരാധകരുടെ കണ്ണുടക്കിയത് ഹോളിവുഡ് താരത്തിന്റെ കമ്മലിൽ
കാൻചലച്ചിത്രമേള സിനിമ പ്രേമികളുടെ മാത്രം പ്രിയപ്പെട്ടയിടമല്ല. അത് ഫാഷന്റെ കൂടി ലോകമാണ്. 77–ാമത് കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ ഇന്ത്യൻ നിർമിതമായ ആക്സസറീസ് അണിഞ്ഞാണ് ഹോളിവുഡ് ഇതിഹാസതാരമായ മെറിൽ സ്ട്രീപ്പ് തിളങ്ങിയത്. സാറ്റിൻ ഡയർ റാപ്പ് ഡ്രസ്സിൽ പാം ദിയോർ പുരസ്കാരം വാങ്ങാൻ സ്ട്രീപ്പ്

കാൻ ചലച്ചിത്രമേള സിനിമ പ്രേമികളുടെ മാത്രം പ്രിയപ്പെട്ടയിടമല്ല. അത് ഫാഷന്റെ കൂടി ലോകമാണ്. 77–ാമത് കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ ഇന്ത്യൻ നിർമിത ആക്സസറീസ് അണിഞ്ഞാണ് ഹോളിവുഡ് ഇതിഹാസതാരം മെറിൽ സ്ട്രീപ്പ് തിളങ്ങിയത്. സാറ്റിൻ ഡയർ റാപ്പ് ഡ്രസ്സിൽ പാം ദ് ഓർ പുരസ്കാരം വാങ്ങാൻ സ്ട്രീപ്പ് എത്തിയപ്പോൾ ആരാധകരുടെ കണ്ണുടക്കിയത് അവരുടെ ആകർഷണീയമായ കമ്മലിലാണ്. പ്രശസ്തനായ ഇന്ത്യൻ ഡിസൈനർ ഹനത് സിങ് രൂപകൽപന ചെയ്ത കമ്മലാണ് മെറിൻ സ്ട്രീപ്പ് അണിഞ്ഞത്.
മഡോണ, മേഗൻ ഫോക്സ്, കരീന കപൂർ, ആലിയ ഭട്ട്, റിയാന്ന തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാം ഹനത് സിങ് രൂപകൽപന ചെയ്ത കമ്മലുകൾ അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. മുഗൾ–രജ്പുത്ര കരകൗശലതയുടെയും യൂറോപ്യൻ കലയുടെയും സമന്വയം ഹനത്തിന്റെ ഡിസൈനുകളെ വ്യത്യസ്തമാക്കുന്നു. സാംസ്കാരിക തനിമയോടെ നിർമിക്കുന്ന ആഭരണങ്ങൾക്ക് ആഗോളതലത്തിൽ തന്നെ ആരാധകരേറെയാണ്.
കഴിഞ്ഞ 10 വർഷമായി ആക്സസറീസ് ഡിസൈൻ രംഗത്ത് തന്റേതായൊരിടം സ്വന്തമാക്കിയിട്ടുണ്ട് ഹനത് സിങ്. ‘‘ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം വാങ്ങുന്നതിനായി മെറില്‍ സ്ട്രീപ്പ് എത്തിയത് എന്റെ പെൻഡന്റ് കമ്മലുകൾ ധരിച്ചാണ്. ഇത് വളരെ അധികം അഭിമാനമുള്ള നിമിഷമാണ്. ഞാൻ അവരോട് കടപ്പെട്ടിരുന്നു.’’– എന്ന കുറിപ്പോടെ കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി എത്തിയ മെറിൽ സ്ട്രീപ്പിന്റെ ചിത്രവും പങ്കുവച്ചാണ് ഹനത് സന്തോഷം അറിയിച്ചത്.
ഹനത്തിന്റെ വിജയഗാഥ
ഹനത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ആഭരണനിർമാണകല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ തങ്ങളുടെ ശൈലികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയിലെ കപുർത്തല രാജകുടുംബത്തിലെ പിൻഗാമിയാണ് ഹനത്. ആഭരണനിർമാണ രംഗത്തെ കുടുംബത്തിന്റെ പാരമ്പര്യം തന്നെയാണ് ഹനത്തിനെ ആകർഷിച്ചത്. ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളുമായുള്ള പൂർവികരുടെ ബന്ധവും ഹനത്തിനെ ആഭരണ നിർമാണരംഗത്ത് സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ–പാശ്ചാത്യ സംസ്കാരങ്ങൾ സംഗമിക്കുന്ന യൂണീക് ഡിസൈനുകളാണ് ഹനത്തിന്റെ ആഭരണങ്ങളുടെ പ്രത്യേകത.