കാൻസറിനോടു പോരാടി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ പേരാണ് നന്ദു മഹാദേവ. ആ പോരാട്ടത്തിൽ ഒരു കാൽ നഷ്ടമായി. എന്നിട്ടും നന്ദു തളർന്നില്ല. പക്ഷേ, കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ജയ്ഷ് ഭീകരർ നടത്തിയ ചാവേർ കാർബോംബ് ആക്രമണത്തിൽ 40 ജവാൻമാരുടെ ജീവൻ പൊലിഞ്ഞ വാർത്ത നന്ദുവിനെ തളർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസറിനോടു പോരാടി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ പേരാണ് നന്ദു മഹാദേവ. ആ പോരാട്ടത്തിൽ ഒരു കാൽ നഷ്ടമായി. എന്നിട്ടും നന്ദു തളർന്നില്ല. പക്ഷേ, കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ജയ്ഷ് ഭീകരർ നടത്തിയ ചാവേർ കാർബോംബ് ആക്രമണത്തിൽ 40 ജവാൻമാരുടെ ജീവൻ പൊലിഞ്ഞ വാർത്ത നന്ദുവിനെ തളർത്തി. ചിതറിപ്പോയ അവരുടെ ശരീരങ്ങൾ നന്ദുവിന്റെ ഹൃദയം നോവിച്ചു.

ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന തീവ്രവാദികളോടുള്ള രോഷം പ്രകടിപ്പിച്ചും സൈന്യം വിളിക്കുകയാണെങ്കിൽ മുന്നിൽ നിന്നു പോരാടാൻ സന്നദ്ധത അറിയിച്ചുമുള്ള നന്ദുവിന്റെ കുറിപ്പിന് സല്യൂട്ട് അടിക്കുകയാണ് സോഷ്യൽ ലോകം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പില്‍ പരുക്ക് പറ്റുന്നവരെ ആശ്വസിപ്പിക്കാനും ഡ്യൂട്ടിക്കു പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനും തനിക്ക് സാധിക്കുമെന്ന് നന്ദു പറയുന്നു. തന്റെ ഒരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

കുറിപ്പിന്റെ പൂർണരൂപം:

സൈന്യം വിളിക്കുകയാണെങ്കിൽ ഞാനുണ്ടാകും മുന്നിൽ !!!!

ഒറ്റക്കാലൻ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ !!!

നേർക്കുനേർ !!!

ADVERTISEMENT

എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും !!

ഒരിടത്തു കൊണ്ടിരുത്തിയാൽ പരുക്ക് പറ്റുന്നവരെ ആശ്വസിപ്പിക്കാനെങ്കിലും എനിക്ക് കഴിയും...

ആയുധങ്ങളുടെ കണക്കെഴുതാനോ...വയർലെസ് മെസ്സേജുകൾ ഫോർവേഡ് ചെയ്യാനോ എനിക്കും കഴിയും...

ഒന്നുമില്ലെങ്കിൽ ഡ്യൂട്ടിക്ക് പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനോ ഒക്കെ എനിക്കും കഴിയും..!!

ADVERTISEMENT

പൂർണ്ണ സന്തോഷത്തോടെ തന്നെ ഞാൻ അത് ചെയ്യും !!!!

കഴിഞ്ഞ കുറേ മണിക്കൂറുകളായി മനസ്സിനുള്ളിൽ അഗാധമായ ദുഃഖവും അതിനോടൊപ്പം ആ തീവ്രവാദികളോടുള്ള അമർഷവുമാണ്....!!

പ്രജോഷേട്ടൻ അയച്ചു തന്ന ജവാന്മാരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല !!!

ആ കുടുംബങ്ങളുടെ കണ്ണീർ ഹൃദയത്തിൽ കത്തിപോലെ ആഴ്ന്നിറങ്ങുന്നു...!!

നിനക്കൊന്നും മാപ്പില്ലെടാ തീവ്രവാദികളേ ....

എനിക്ക് ചിലപ്പോൾ മറ്റുള്ളവരെപ്പോലെ ചെയ്യാൻ കഴിയില്ലായിരിക്കാം...!!

എന്നാലും ഞാൻ ഉണ്ടാകും മുന്നിൽ..!! ചങ്കൂറ്റത്തോടെ ചങ്കുറപ്പോടെ ഉണ്ടാകും മുന്നിൽ !!!

ഞങ്ങൾ ആൺകുട്ടികളാണെടാ... ഒളിഞ്ഞിരുന്നല്ല നേർക്കുനേർ യുദ്ധം ചെയ്യും..!!!

വന്ദേമാതരം !!! വന്ദേമാതരം !!!! ജയ്ഹിന്ദ് !!!!

ഞങ്ങള് ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അല്ല...!! ഭരതീയരാണ്.......!!!!!!