പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇന്ത്യക്കാരുടെ സൈബർ ആക്രമണം. ഇന്ത്യൻ സേന അതിർത്തി കടന്നു പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ വാർത്ത പുറത്തു വന്നതോടെ ഇമ്രാൻ ഖാന്റെ പേജിലും ആക്രമണം ആരംഭിച്ചു. മലയാളത്തിലുള്ള കമന്റുകളാണ് കൂടുതലും. പരിഹസിച്ചും മുന്നറിയിപ്പു കൊടുത്തുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ 'കമന്റു' വർഷം. ഇന്ത്യൻ സേന അതിർത്തി കടന്നു പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ വാർത്ത പുറത്തു വന്നതോടെയാണ് ഇമ്രാന്റെ പേജില്‍ ട്രോൾ മഴ തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കമന്റിടുന്നുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതലും. പരിഹസിച്ചും മുന്നറിയിപ്പു കൊടുത്തുമുള്ള ഹാസ്യാത്മകമായ കമന്റുകളാണ് ഇതിൽ ഭൂരിഭാഗവും.

‘‘ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു... എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന് ഇമ്രാൻ ഖാൻ എന്ന യുവാവ്’’ എന്ന കമന്റാണു മലയാളികൾ കൂടുതൽ ആഘോഷമാക്കിയത്.

ADVERTISEMENT

ഇമ്രാൻ ഖാന്റെ എല്ലാ പോസ്റ്റുകള്‍ക്കു താഴെയും ഇത്തരത്തിലാണു പ്രതികരണം. ‘‘ഞങ്ങൾക്ക് വ്യത്യസ്ത രാഷ്ട്രീയമുണ്ട്. വ്യത്യസ്ത  വിശ്വാസങ്ങളുണ്ട്. പക്ഷേ ഇന്ത്യ എന്ന വികാരത്തിനു മുന്നിൽ ഒറ്റക്കെട്ടാണ്’’ മലയാളികള്‍ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിൽ‍ ആഘോഷങ്ങൾ ശക്തമാണ്. മലയാളം ട്രോൾ പേജുകളിലും ഇന്ത്യ നടത്തിയ ആക്രമണമാണു പ്രധാനവിഷയം. നിരവധി രസകരമായ ട്രോളുകളിലൂടെ മലയാളികൾ സന്തോഷം പങ്കുവയ്ക്കുന്നു.

ADVERTISEMENT

ഫെബ്രുവരി 26നു പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണു മുസാഫറാബാദ്, ബാലാക്കോട്ട്, ചകോട്ടി മേഖലകളിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.