അവതാരകയായി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സ്റ്റേജ് ഷോയായാലും അഭിമുഖങ്ങളായാലും അശ്വതി തിളങ്ങും. ഡെയ്ൻ ഡേവിസിനൊപ്പം മഴവിൽ മനോരമയിലെ നായികാ നായകന്‍ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലും അശ്വതി അവതാരകയായി എത്തിയിരുന്നു. അടുത്തിടെമോഹന്‍ലാലിനെ അഭിമുഖം ചെയ്യാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവതാരകയായി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സ്റ്റേജ് ഷോയായാലും അഭിമുഖങ്ങളായാലും അശ്വതി തിളങ്ങും. മഴവിൽ മനോരമയിലെ നായികാ നായകന്‍ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയുടെ അവതാരകയും അശ്വതി ആയിരുന്നു. 

അടുത്തിടെ മോഹന്‍ലാലിനെ അഭിമുഖം ചെയ്യാനുള്ള അവസരമാണ് അശ്വതിയെ തേടി എത്തിയത്. സൂപ്പർ സ്റ്റാറിനൊപ്പമുള്ള ഒരു ചിത്രം അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. അപ്രതീക്ഷിതമായി എടുത്ത ചിത്രത്തില്‍ അശ്വതി പറയുന്നതു വ്യക്തമായി കേൾക്കാനായി മുന്നിലേക്ക് വളഞ്ഞു നിൽക്കുന്ന മോഹൻലാലിനെ കാണാം. അശ്വതിയുടെ മുഖത്ത് ഭയവും ബഹുമാനവും വ്യക്തമാണ്.

ADVERTISEMENT

‘ഒരു അടിക്കുറിപ്പ് തരണേ’ എന്ന തലക്കെട്ടോടു കൂടിയാണ് അശ്വതി ചിത്രം പങ്കുവച്ചത്. നിരവധി രസകരമായ അടിക്കുറിപ്പുകളുമായി ആരാധകരും ഉടനെയെത്തി. അശ്വതിയുടെ ഭയമാണ് പലരും അടിക്കുറിപ്പിനു വിഷയമാക്കിയത്. മോഹൻലാലിന്റെ സിനിമകളിലെ സംഭാഷണങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലാലേട്ടന്റെ അടുത്ത സിനിമയിൽ അശ്വതി നായികയാവുമോ എന്ന സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.