ഡൽഹിയില്‍ പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെ ന‍ൃത്തം ചെയ്യുന്ന വനിതാ പൊലീസുകാരുടെ വിഡിയോ സോഷ്യൽ ലോകത്ത് വൈറൽ. നർത്തകിയും ഗായികയുമായ സപ്ന ചൗദരിയുടെ ‘തേരി ആഗയാ കാ യോ കാജല്‍’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ഇവർ നൃത്തം ചെയ്തത്. ആദ്യം മൂന്നു പേർ മാത്രമാണ് നൃത്തം ചെയ്തു തുടങ്ങിയതെങ്കിലും പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയില്‍ പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെ ന‍ൃത്തം ചെയ്യുന്ന വനിതാ പൊലീസുകാരുടെ വിഡിയോ സോഷ്യൽ ലോകത്ത് വൈറൽ. നർത്തകിയും ഗായികയുമായ സപ്ന ചൗദരിയുടെ ‘തേരി ആഗയാ കാ യോ കാജല്‍’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ഇവർ നൃത്തം ചെയ്തത്. ആദ്യം മൂന്നു പേർ ചേർന്നു തുടങ്ങിയ നൃത്തം, പിന്നീട് കൂടുതൽ ഉദ്യോഗസ്ഥര്‍ ചേർന്നതോടെ സൂപ്പറായി. എല്ലാവരും ആവേശത്തോടെ ചുവടുകൾ വച്ചു.

സൗത്ത് വെസ്റ്റ് ജില്ലാ പൊലീസ്, മാർച്ച് 30 നു സംഘടിപ്പിച്ച ‘സുനോ സഹേലി’ എന്ന പരിപാടിയിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഈ ഗംഭീരപ്രകടനം. ഗാനം കേട്ടതോടെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ വേദിയിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. ഒരു ഐപിഎസ് ഉദ്യോഗസ്ഥയും ഇവർക്കൊപ്പം ചേർന്നതോടെ ആവേശം ഇരട്ടിയായി.

ADVERTISEMENT

കൃത്യനിർവഹണത്തിന്റെ ഭാഗമായി ആഘോഷപരിപാടികളിൽ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന പൊലീസുകാർ എല്ലാം മറന്നു ചുവടുവയ്ക്കുന്ന വിഡിയോയ്ക്കു മികച്ച സ്വീകരണമാണു ലഭിച്ചത്. രസകരമായ കമന്റുകളോടെ നിരവധിപ്പേർ വിഡിയോ പങ്കുവച്ചു. സപ്ന ചൗധരിയെക്കാൾ നന്നായി പൊലീസുകാരികൾ നൃത്തം ചെയ്യുന്നുണ്ടെന്നും ഇത്തരത്തിലുള്ള പരിപാടികൾ മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് കമന്റുകൾ.