' പോസ്റ്റ്–ഡിജിറ്റൽ കമ്യൂണിക്കേഷൻ ഓഫീസർ, മാസം രണ്ടു ലക്ഷത്തിനു മേലെ ശമ്പളം' . കിലുക്കം സിനിമയിലെ മോഹൻലാലിന്റെ രാജകുമാരി രാജയോഗവുമായി.... എന്ന ഡയലോഗാണ് ഈ പരസ്യം കണ്ടപ്പോൾ ഓർമ്മവന്നത്. ഇവിടെ രാജകുമാരിയല്ല എലിസബത്ത് രാ‍ഞ്ജിയാണെന്നു മാത്രം. രാജയോഗം ആർക്കാണെന്ന് കൂടി ഇനി അറിഞ്ഞാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

' പോസ്റ്റ്–ഡിജിറ്റൽ കമ്യൂണിക്കേഷൻ ഓഫീസർ, മാസം രണ്ടു ലക്ഷത്തിനു മേലെ ശമ്പളം' . കിലുക്കം സിനിമയിലെ മോഹൻലാലിന്റെ 'രാജകുമാരി രാജയോഗവുമായി....'എന്ന ഡയലോഗാണ് ഈ പരസ്യം കണ്ടപ്പോൾ ഓർമ്മവന്നത്. ഇവിടെ രാജകുമാരിയല്ല എലിസബത്ത് രാ‍ഞ്ജിയാണെന്നു മാത്രം. രാജയോഗം ആർക്കാണെന്ന് കൂടി ഇനി  അറിഞ്ഞാൽ മതി...

ADVERTISEMENT

theroyalhousehold.tal.net എന്ന വെബ്സൈറ്റിൽ ബ്രിട്ടീഷ് രാജകുടുംബം കൊടുത്ത പരസ്യമാണിത്. എലിസബത്ത് രാജ്ഞിയാണ് പുതിയ ജോലിക്കാരനായുള്ള തിരച്ചിൽ തുടങ്ങിയിരിക്കുന്നത്. പോസ്റ്റ് കണ്ട് പേടിക്കുകയൊന്നും വേണ്ട. രാജ്ഞിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനേജ് ചെയ്യണം. അത് മാത്രമാണ് ജോലി. അന്താരാഷ്ട്രതലത്തിൽ രാജ്ഞിയുടെ സാന്നിധ്യം പരസ്യമാക്കി നിർത്താൻ കഴിയണം എന്ന നിബന്ധനയേ പരസ്യം മുന്നോട്ട് വയ്ക്കുന്നുള്ളു.

26 ലക്ഷം വാർഷിക വരുമാനമുള്ള ജോലിക്ക് ആനുകൂല്യങ്ങളും ഏറെയാണ്. ഇതൊരു സ്ഥിരം ജോലിയായിരിക്കും, ഒരു സർക്കാർ ജോലിക്ക് സമം. ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളിവരെ 37.5 മണിക്കൂർ പ്രവർത്തിച്ചാൽ മതിയാകും. 33 ദിവസം വാർഷിക ആവധിയുണ്ടാകും. ആദ്യ 6 മാസം പ്രൊബേഷനറി ആകും, അതു കഴിഞ്ഞാൽ പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. 

ADVERTISEMENT

ബെക്കിങ് ഹാം കൊട്ടാരത്തിനുള്ളിൽ തന്നെയാണ് ഓഫീസ്. ഉച്ചഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും പരസ്യത്തിൽ എടുത്ത് പറയുന്നുണ്ട്. 

സമൂഹമാധ്യമത്തിലൂടെ രാജ്ഞിയുടെ ജനശ്രദ്ധ നിലനിർത്താനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യണം. രാജ്‍ഞിയുടേയും കൊട്ടാരത്തിന്റേയും പ്രവർത്തനങ്ങളൊക്കെ ജനങ്ങളെ കൃത്യമായി അറിയിക്കണം. ഇവയാണ് തിരഞ്ഞെടുക്കുന്നവർ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ. സോഷ്യൽ മീഡിയ  മാനേജർക്ക് വേണ്ട കൂടുതൽ യോഗ്യതകളും പറയുന്നുണ്ട്. 

ADVERTISEMENT

രാജകുടുംബത്തിന്റെ പുതിയ വെബ്സൈറ്റിൽ കൃത്യമായി റിസേർച്ച് ചെയ്ത വിവരങ്ങൾ ഇടണം, എഡിറ്റിങ് –ഫോട്ടോഗ്രാഫി എന്നിവയിൽ പരിജ്ഞാനം, പുതിയ ആശയങ്ങൾ പ്രചരിപ്പിക്കാനും ക്രിയേറ്റീവായി എഴുതാനും കഴിയണം. 

ഈ ഗുണങ്ങളൊക്കെ ഉണ്ടെങ്കിൽ  നിങ്ങൾക്കും അപേക്ഷിക്കാം. റോയൽ പാലസിൽ ഒരു റോയൽ സർക്കാർ ജോബ് നിങ്ങൾക്കായി കാത്തിരിക്കുന്നു.