ഭക്ഷണവുമായെത്തിയ ആൾ ആദ്യം പണമടയ്ക്കാൻ പറഞ്ഞു. കാശ് അണ്ണൻ തരുമെന്നല്ല, ദൈവം തരുമെന്നാണ് ഡെലീല പറഞ്ഞത്. അതിവിടെ നടക്കില്ലെന്നു വെയ്റ്റർ പറഞ്ഞപ്പോഴേക്കും ഭക്ഷണപ്പൊതിയുമായി ഡെലീല സൈക്കിളിൽ പറന്നിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാശ് അണ്ണൻ തരുമെന്ന ട്രോൾ കിടന്നു കറങ്ങുകയാണല്ലോ കേരളത്തിൽ. എന്തെല്ലാം വകഭേദങ്ങളാണതിന്. നാളുകൾ പിന്നിടുമ്പോഴും ആവേശം കുറയാതെ കൂടുതൽ അണ്ണൻമാർ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഇതേ സമയം അങ്ങ് അമേരിക്കയിലും സമാന സംഭവമുണ്ടായി. ന്യൂമെക്സിക്കൻ സംസ്ഥാനക്കാരിയായ യുവതിയാണു നായിക. വയറ്റിപ്പിഴപ്പു തന്നെ ഇവിടെയും വിഷയം. 

ഡെലീല ഫെർണാണ്ടസ് എന്ന മുപ്പതുകാരി ഫാസ്റ്റ് ഫുഡ് ശൃംഗലയായ സോണികിൽ ചെന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണവുമായെത്തിയ ആൾ ആദ്യം പണമടയ്ക്കാൻ പറഞ്ഞു. കാശ് അണ്ണൻ തരുമെന്നല്ല, ദൈവം തരുമെന്നാണ് ഡെലീല പറഞ്ഞത്. അതിവിടെ നടക്കില്ലെന്നു വെയ്റ്റർ പറഞ്ഞപ്പോഴേക്കും ഭക്ഷണപ്പൊതിയുമായി ഡെലീല സൈക്കിളിൽ പറന്നിരുന്നു.

ADVERTISEMENT

സമയം പാഴാക്കാതെ അയാൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് തിരച്ചിലിനൊടുവിൽ സമീപത്തെ പാർക്കിലിരുന്ന് അവൾ ഭക്ഷണം കഴിക്കുന്നത് കണ്ടെത്തി. ചെയ്തതു തെറ്റാണെന്ന് അറിയാമെന്നും വിശന്നപ്പോള്‍ പറ്റിപ്പോയതാണെന്നും അവർ അപേക്ഷിച്ചു നോക്കി. എങ്കിലും മോഷണക്കുറ്റം തന്നെയാണ് ഡെലീലയ്ക്കുമേൽ പൊലീസ് ചുമത്തിയത്. ഇത് പെറ്റിക്കേസായി ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് കോടതിയിൽനിന്നുള്ള റിപ്പോർട്ടുകൾ. റസ്റ്ററന്റിലെ കാശടയ്ക്കാനും കൂടാതെ ചെറിയ പിഴയീടാക്കാനും സാധ്യതയുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.