ദുരന്തസ്ഥലങ്ങളിൽ ടിക് ടോക് വിഡിയോ ചെയ്യാനും ചിത്രങ്ങൾ പകർത്താനും എത്തുന്നവർക്കെതിരെ വിമർശനവുമായി സോഷ്യൽ ലോകം. വിവിധ ഗ്രൂപ്പുകളും പേജുകളും ഇതു സംബന്ധിച്ച വിമർശനങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അനാവശ്യമായ സന്ദർശനങ്ങള്‍ രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സമാകുമെന്നു മനസ്സിലാക്കി പക്വതയോടെ പെരുമാറാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുരന്തസ്ഥലങ്ങളിൽ ടിക് ടോക് വിഡിയോ ചെയ്യാനും ചിത്രങ്ങൾ പകർത്താനും എത്തുന്നവർക്കെതിരെ വിമർശനവുമായി സോഷ്യൽ ലോകം. വിവിധ ഗ്രൂപ്പുകളും പേജുകളും ഇതു സംബന്ധിച്ച വിമർശനങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അനാവശ്യമായ സന്ദർശനങ്ങള്‍ രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സമാകുമെന്നു മനസ്സിലാക്കി പക്വതയോടെ പെരുമാറാനാണ് ആഹ്വാനം.

പ്രളയത്തിൽ അകപ്പെട്ട പല സ്ഥലങ്ങളിലും വിഡിയോയും ചിത്രങ്ങളും എടുക്കാൻ മാത്രമായി എത്തുന്നവരെ കുറിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. കാഴ്ചക്കാരായി എത്തുന്നവരുടെ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതകുരുക്കിൽ അവശ്യ സർവീസുകൾ വൈകുന്ന സാഹചര്യങ്ങള്‍ വ്യക്തമാക്കി ചിലർ കുറിപ്പുകൾ പങ്കുവച്ചു. 

ADVERTISEMENT

ഇതോടെയൊണ് ഫൊട്ടോഗ്രഫിയിലെയോ ടിക് ടോക്കിലെയോ കഴിവുകള്‍ തെളിയിക്കേണ്ട സാഹചര്യമല്ല ഇതെന്നു മനസ്സിലാക്കണമെന്ന് ട്രോളുകളിലൂടെ ഉൾപ്പെടെ ബോധവത്കരണം ആരംഭിച്ചത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.‘‘ദുരന്ത ബാധിത പ്രദേശങ്ങള്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളല്ല. അനാവശ്യ സന്ദര്‍ശനങ്ങള്‍ നടത്തി രക്ഷാ പ്രവര്‍ത്തനത്തിനും റിലീഫ് മെറ്റീരിയല്‍ വിതരണത്തിനും തടസ്സങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. ദുരന്തമുഖത്ത് പക്വതയോടെയും ഉത്തരവാദിത്വ ബോധത്തോടെയും പെരുമാറുക’’– അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.