ചില ജില്ലകളിൽ അവധി പ്രഖ്യാപിച്ചാൽ ബാക്കിയുള്ള കലക്ടര്‍മാരുടെ സമാധാനം നഷ്ടമാകും. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയില്ലെന്നുള്ള കലക്ടർ എച്ച്. ദിനേശന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ പോസ്റ്റിനു താഴെ കരിങ്കല്ലാണ് കലക്ടറുടെ നെഞ്ചിലെന്ന് കമന്റു ചെയ്താണ് പലരും പ്രതിഷേധിച്ചത്. എന്നാൽ ഇന്ന് ഇടുക്കി ജില്ലയ്ക്ക് അവധിയാണെന്നു പോസ്റ്റ് വന്നതോടെ ‘കരുണാമയനേ കാവൽ വിളക്കേ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്തും തെളിഞ്ഞും നിൽക്കുന്ന കാലാവസ്ഥ പോലയൊണ് കേരളത്തിലെ കലക്ടർമാരുടെ ഫെയ്സ്ബുക്ക് പേജ്. അവധി കൊടുത്താൽ കലക്ടര്‍ ദൈവതുല്യൻ, ഇല്ലെങ്കിൽ നെഞ്ചിൽ കരിങ്കല്ല്. ഇതുമല്ലെങ്കിൽ അവധി ചോദിച്ചുള്ള അഭ്യർഥനകളുടെ പ്രവാഹം. ചില ജില്ലകളിൽ അവധി പ്രഖ്യാപിച്ചാൽ ബാക്കിയുള്ള കലക്ടര്‍മാരുടെ സമാധാനം നഷ്ടമാകും.

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയില്ലെന്നുള്ള കലക്ടർ എച്ച്. ദിനേശന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ പോസ്റ്റിനു താഴെ കരിങ്കല്ലാണ് കലക്ടറുടെ നെഞ്ചിലെന്ന് കമന്റു ചെയ്താണ് പലരും പ്രതിഷേധിച്ചത്. എന്നാൽ ഇന്ന് ഇടുക്കി ജില്ലയ്ക്ക് അവധിയാണെന്നു പോസ്റ്റ് വന്നതോടെ ‘കരുണാമയനേ കാവൽ വിളക്കേ ..’ എന്നായി കമന്റ് ബോക്സിലെ അഭിസംബോധന. പിന്നാലെ ലവ് ചിഹ്നങ്ങളും കമന്റുകളുടെ കൂമ്പാരവും. കഴിഞ്ഞ ദിവസം അവധിയില്ലെന്നുള്ള പ്രഖ്യാപനത്തിനു താഴെ മറ്റ് അർഥങ്ങളിൽ വായിക്കാവുന്ന കമന്റ് ഇട്ടവർ പോലുമുണ്ട്! 

ADVERTISEMENT

അവധി പ്രഖ്യാപിക്കാൻ വൈകിയ കോട്ടയം കലക്ടർ കനത്ത പ്രതിഷേധം നേരിട്ടിരുന്നു. എന്നാൽ തുടർച്ചയായി അവധി പ്രഖ്യാപിച്ചതോടെ അദ്ദേഹം വിദ്യാർഥികളുടെ ‘ഹീറോ’ ആയി.

പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി അവധി പ്രഖ്യാപിക്കുന്നതിൽ കോളജ് വിദ്യാർഥികൾ മുന്‍പ് പ്രതിഷേധിച്ചിട്ടുണ്ട്. നിരവധി ട്രോളുകളും ഈ വിഷയത്തിൽ ഉണ്ടായി.

ADVERTISEMENT

എന്തായാലും മഴ പെയ്യാൻ തുടങ്ങിയാൽ കലക്ടറുടെ പേജ് നോക്കിയിരിക്കുകയാണ് വിദ്യാർഥികളെന്ന മാതാപിതാക്കളുടെ കമന്റുകളും കാണാം. സുരക്ഷയ്ക്കു വേണ്ടി എടുക്കുന്ന മുൻകരുതലുകളെ തമാശയായി കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് വിദ്യാർഥികൾക്ക് ഉപദേശം നൽകുന്നവരും നിരവധിയാണ്. അവധി കിട്ടുന്നതിൽ സന്തോഷിക്കുന്നവർ പ്രളയത്തിൽ കഷ്ടപ്പെടുന്നവരുടെ അവസ്ഥ ആലോചിക്കണം എന്നാണ് ചിലർ പറയുന്നത്.